‘മമ്മൂട്ടി’ക്കും കയ്യടി; ഫോം നിലനിർത്തി ആസിഫ്; ‘രേഖാചിത്ര’ത്തിനു ഗംഭീര പ്രതികരണം
തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി ആസിഫ് അലി–ജോഫിൻ ടി.ചാക്കോ ചിത്രം ‘രേഖാചിത്രം’. പഴുതുകളില്ലാത്ത ഇമോഷനൽ ക്രൈം ഡ്രാമയെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഏവർക്കും പരിചിതമായ കഥകൾക്കിടയിൽ നിന്നും അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഭാഗങ്ങൾ കണ്ടെത്തി സമാന്തരമായൊരു കഥ സൃഷ്ടിച്ച്

തിയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി ആസിഫ് അലി–ജോഫിൻ ടി.ചാക്കോ ചിത്രം ‘രേഖാചിത്രം’. പഴുതുകളില്ലാത്ത ഇമോഷനൽ ക്രൈം ഡ്രാമയെന്നാണ് സിനിമ കണ്ടിറങ്ങുന്നവർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഏവർക്കും പരിചിതമായ കഥകൾക്കിടയിൽ നിന്നും അധികമാരും ശ്രദ്ധിക്കാതെ പോയ ചില ഭാഗങ്ങൾ കണ്ടെത്തി സമാന്തരമായൊരു കഥ സൃഷ്ടിച്ച് സിനിമയാക്കുന്ന രീതിയിലാണ് ഇവിടെ പരീക്ഷിച്ചിരിക്കുന്നത്.
2025ലും മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്നതിലുള്ള തന്റെ ഫോം നിലനിർത്തുകയാണ് ആസിഫ് അലിയെന്ന് ഈ ചിത്രം തെളിയിക്കുന്നു. പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിനുശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ഈ രണ്ടാമത്തെ സിനിമയിലും ‘ചില മമ്മൂട്ടി’ കൗതുകങ്ങളും സസ്പെൻസും ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. വജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ ഒരുക്കുന്നത്.
അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദീക്ക്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധി കോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കയ്യടി നേടിയ സെറിൻ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവൻ ചാക്കടത്ത്, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, വിഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്.
വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്സ്: ദിലീപ്, ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: യെല്ലോടൂത്ത്, പിആർഒ മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.