കാദീശോ; മലയാളികൾ കാണേണ്ട ചലച്ചിത്രം

പ്രദീപ് ചെറിയാൻ സംവിധാനം ചെയ്ത കാദീശോ എന്ന സിനിമ കണ്ടു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഫിലോസഫിക്കൽ മിസ്റ്റിക്കൽ കാറ്റഗറിയിലും നവാഗതസംവിധാനത്തിലും അവാർഡിനർഹമായ ഈ സിനിമയേകുറിച്ച് മുഖ്യധാര മാധ്യമങ്ങളിൽ അധികം കാണാത്തത് കൊണ്ടാണ് എഴുതുന്നത്. ജോൺ എബ്രഹാമിന്റെ പെങ്ങളുടെ മകനാണ് പ്രദീപ് ചെറിയാൻ. മലയാളത്തിൽ ഇങ്ങനെ
പ്രദീപ് ചെറിയാൻ സംവിധാനം ചെയ്ത കാദീശോ എന്ന സിനിമ കണ്ടു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഫിലോസഫിക്കൽ മിസ്റ്റിക്കൽ കാറ്റഗറിയിലും നവാഗതസംവിധാനത്തിലും അവാർഡിനർഹമായ ഈ സിനിമയേകുറിച്ച് മുഖ്യധാര മാധ്യമങ്ങളിൽ അധികം കാണാത്തത് കൊണ്ടാണ് എഴുതുന്നത്. ജോൺ എബ്രഹാമിന്റെ പെങ്ങളുടെ മകനാണ് പ്രദീപ് ചെറിയാൻ. മലയാളത്തിൽ ഇങ്ങനെ
പ്രദീപ് ചെറിയാൻ സംവിധാനം ചെയ്ത കാദീശോ എന്ന സിനിമ കണ്ടു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഫിലോസഫിക്കൽ മിസ്റ്റിക്കൽ കാറ്റഗറിയിലും നവാഗതസംവിധാനത്തിലും അവാർഡിനർഹമായ ഈ സിനിമയേകുറിച്ച് മുഖ്യധാര മാധ്യമങ്ങളിൽ അധികം കാണാത്തത് കൊണ്ടാണ് എഴുതുന്നത്. ജോൺ എബ്രഹാമിന്റെ പെങ്ങളുടെ മകനാണ് പ്രദീപ് ചെറിയാൻ. മലയാളത്തിൽ ഇങ്ങനെ
പ്രദീപ് ചെറിയാൻ സംവിധാനം ചെയ്ത കാദീശോ എന്ന സിനിമ കണ്ടു. കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഫിലോസഫിക്കൽ മിസ്റ്റിക്കൽ കാറ്റഗറിയിലും നവാഗതസംവിധാനത്തിലും അവാർഡിനർഹമായ ഈ സിനിമയേകുറിച്ച് മുഖ്യധാര മാധ്യമങ്ങളിൽ അധികം കാണാത്തത് കൊണ്ടാണ് എഴുതുന്നത്. ജോൺ എബ്രഹാമിന്റെ പെങ്ങളുടെ മകനാണ് പ്രദീപ് ചെറിയാൻ. മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ആദ്യമായി കാണുകയാണ്. കാരണം ഈ സിനിമയുടെ പ്രമേയവും അത് ചിത്രീകരിച്ച രീതിയും വ്യത്യസ്തമാണ്.
ഓർത്തഡോക്സ് പാരമ്പര്യത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ ഫിലോസഫിയും തിയോളജിയും ലിറ്റർജിക്കൽ മ്യൂസിക്കും മനോഹരമായി സന്നിവേശിച്ച മിസ്റ്റിക്കൽ ക്വാളിറ്റിയുള്ള സിനിമയാണ്. ഒരു പക്ഷേ ഓർത്തഡോക്സ് പള്ളിയുടെ സാംസ്‌കാരിക പരിസരത്തിൽ നിന്ന് എടുത്ത ആദ്യ മലയാള ചലചിത്രം. ഇതിലെ പ്രധാന കഥാപാത്രം ജോബ് അച്ചൻ എന്ന സന്യസ്തനും യുവ വൈദികനും ഒരു തലത്തിൽ ബൈബിൽ ഇയ്യോബിന്റെ വിശ്വാസ ആത്മ സംഘർഷങ്ങൾ അനുഭവിക്കുന്നയാളാണ്. മറ്റൊരു തലത്തിൽ ക്രിസ്തുവിന്റെ സ്നേഹം ഒരു വ്യവസ്ഥാപിത ചട്ടകൂട്ടിനുള്ളിൽ നിന്ന് കൊണ്ടു പ്രാവർത്തികമാക്കാനുള്ള പരീക്ഷകളും പരീക്ഷണങ്ങളുമാണ് ജോബ് അച്ചൻ എന്നെ ഓർമിപ്പിച്ചത്
ഡോസ്‌റ്റോയോവിസ്‌ക്കിയുടെ ബ്രതേഴ്സ് കരമസൊവിലെ അലോഷിയേയാണ് ജോബ് അച്ചൻ ഓർമിപ്പിച്ചത്. ആരെയും വിധിക്കാതെ അവരുടെ അവസ്ഥകളെ കേൾക്കാൻ വേഗതയും പറയാൻ താമസവുമുള്ളയാളാണ് ജോബ് അച്ചൻ. കാദീശോ എന്നാൽ വിശുദ്ധമായത് എന്നാണ്. ജോബ് അച്ചൻ വിശുദ്ധിയുടെ ജീവിക്കുന്ന സന്യസ്തനായ ഒരു യുവ പുരോഹിതൻ നേരിടുന്ന വിശ്വാസ, പ്രത്യാശ സ്നേഹ ആത്മ സംഘർഷത്തിന്റെ അടയാളപ്പെടുത്തലാണ്.
ഈ സിനിമ ഓർത്തഡോക്സ് ഇടവകയുടെ സാമൂഹികവും ആത്മീകവുമായ സംസ്കാരത്തെ കാട്ടിതരുന്ന സിനിമയാണ്. ഒരു പള്ളിയും അതിനെ ചുറ്റിയുള്ള സാമൂഹിക സാംസ്‌കാരിക പരിസരവുമാണ് സിനിമയുടെ പ്രമേയം. ഇടവ സെക്രട്ടറി ക്യാപ്റ്റൻ ചെറിയാൻ താൻ പൊരിമയും ഓർത്തഡോക്സ് വീറും കുടുംബമഹിമയും ജാതിമഹിമയും സാമ്പത്തിക ഉന്നതിയുമുള്ള സ്ഥലത്തെ മാന്യൻ. പക്ഷേ പള്ളിയോട് ഏറ്റവും അടുത്തയാൾ യേശുവിനോട് ഏറ്റവും അകന്നു നിൽക്കുന്നു എന്നതിന് ഉദാഹരണം. അദ്ദേഹത്തെപോലുള്ള പള്ളി പ്രമാണിയുടെ ശിങ്കിടി മോനായിമാരെയും മിക്കവാറും ഇടവകളിൽ കാണാം.
കുടുംബ മഹിമ എപ്പോഴും പേറി നടക്കുന്ന ക്യാപ്റ്റൻ ചെറിയാന്റെ വീട്ടിൽ അദ്ദേഹം പുരുഷ മേധാവിയാണ്. സ്ത്രീകൾ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന സാധാരണ രീതി പിന്തുടരുന്ന സുറിയാനി ക്രിസ്ത്യാനി ആൺ കൊയ്മയുടെയാൾ. അദ്ദേഹത്തിന്റെ പെങ്ങൾ എലിസബത്ത് ഡിവോഴ്‌സ് ചെയ്തു വീട്ടിൽ നിൽക്കുന്നതിൽ ഉള്ള ആസ്വാരസ്യങ്ങളും അവർക്ക് ഒരാളോട് തോന്നുന്നു പ്രണയവുമാണ് കഥയുടെ ഇതിവൃത്തം.
മറ്റുള്ള പുരോഹിതരും വിശ്വാസികൾ എല്ലാം കാറിൽ സഞ്ചാരിക്കുമ്പോൾ ജോബ് അച്ചൻ സൈക്കിളും ഓട്ടോ റിക്ഷയുമൊക്കെയേ ഉപയോഗിക്കുകയുള്ളൂ. സൈക്കിൾ പതിയെ ചവുട്ടി നടക്കുന്ന ജോബ് അച്ചൻ എങ്ങനെ വ്യത്യസ്തനാണ് എന്ന് മാത്രം അല്ല കാണിക്കുന്നത്. സാധാരണ ഫാസ്റ്റ് പേസിൽ ജീവിക്കാതെ ക്രിസ്തുവിന്റെ കുരിശു ഉള്ളിൽ പേറുന്നയാളെയാണ് കാണിക്കുന്നത്.
ഈ സിനിമ യഥാർത്ഥത്തിൽ ഓർത്തഡോകസ് തിയോളജിയും ഫിലോസഫിയും ആഴത്തിൽ വിവക്ഷിക്കുമ്പോൾ തന്നെ സഭയെയും സമൂഹത്തെയും വളരെ സബ്റ്റിലായി വിമർശിക്കുന്നുണ്ട്. ജോബ് അച്ചൻ വ്യവസ്ഥാപിത കൻഫേമിസ്റ്റ് സഭ ചട്ടക്കൂട്ടിൽ ഒരു നോൺ കൺഫെമിസ്റ്റ് ആകുന്നത് തിയോളജിക്ക് അപ്പുറം യേശുവിന്റെ സ്നേഹം പ്രായോഗിക ജീവിതത്തിൽ പ്രയോഗിക്കാനുള്ള പരീക്ഷണങ്ങളിലാണ്. രണ്ട് സ്ത്രീകളുടെ സങ്കടങ്ങളും സംഘർഷങ്ങളും ക്ഷമയോട് കേൾക്കുന്ന അച്ചനെ പള്ളി പ്രമാണിമാർക്ക് ഇഷ്ട്ടമല്ല.
മലയാള സിനിമയുടെ സാധാരണ പ്രേക്ഷകർക്ക് സ്ലോ പേസ് ആയിട്ട് തോന്നാം. പക്ഷേ വിശ്വാസ പ്രത്യാശ സ്നേഹങ്ങൾ യഥാർത്ഥത്തിൽ പ്രാവർത്തികമാക്കുമ്പോഴുള്ള ഫിലോസഫിക്കൽ തിയോളജിക്കൽ പ്രശ്നങ്ങളെ സൂഷ്മതയോടെ കാണിക്കുന്ന സിനിമക്ക് ഫാസ്റ്റ് പേസിൽ പോകാൻ സാധിക്കില്ലഎന്നാണ് എനിക്ക് തോന്നിയത്. ഈ സിനിമയിൽ മലയാളം ഇംഗ്ലീഷ്,സുറിയാനി, ഗ്രീക്ക് എല്ലാമുണ്ട് ലിറ്റർജിക്കൽ മ്യൂസിക് നന്നായി ഉപയോഗിച്ചു. ഈ സിനിമയുടെ ഫോട്ടോഗ്രാഫി നന്നായി ചില ബ്രില്ല്യന്റെ ഷോട്ടുകൾ ഉണ്ട്. സിനിമയുടെ മൂഡ് ഫോട്ടോഗ്രഫി അടയാളപ്പെടുത്തുന്നു. ചിലയിടങ്ങളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഉപയോഗിക്കുന്നു.
വളരെ ചെറിയ ബജറ്റിൽ ചെയ്ത സിനിമയുടെ കഥ തിരക്കഥ, സംവിധാനം. എഡിറ്റിങ്, മ്യുസീക്ക് ചെയ്തത് പ്രദീപാണ്. സിനിമാറ്റോഗ്രാഫി ചെയ്തതത് അദ്ദേഹത്തിന്റെ സഹായത്രിക ഫൗസിയ ഫാത്തിമായാണ്. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമാറ്റൊഗ്രഫി അധ്യാപകയായിരുന്ന ഫൗസിയുടെ സിനിമറ്റോഗ്രാഫി മികവുള്ളത്. കേരളത്തിൽ കോട്ടയത്തെ പ്രിമിയറിനു ശേഷം അടൂർ ബോധിഗ്രാമിൽ വച്ചു അടൂരിലെ സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫിലിം സ്‌ക്രീനിങ്ങിൽ വച്ചാണ് കാദീശോ കണ്ടത്. കാണേണ്ട ചലച്ചിത്രം.