മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സംയുക്ത സിനിമാ സംഘടനകളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഈ മാസം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ മുതല്‍മുടക്കും തിയറ്റർ കലക്‌ഷനും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമ കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന സംയുക്ത സിനിമാ സംഘടനകളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഈ മാസം ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ മുതല്‍മുടക്കും തിയറ്റർ ഷെയറും പുറത്തുവിട്ട് നിർമാതാക്കളുടെ സംഘടന. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറുമാണ് പുറത്തുവിട്ടിരിക്കുന്നത്. 30 കോടി മുടക്കിയ ടൊവിനോ തോമസ് ചിത്രമായ ‘ഐഡന്റിറ്റി’യുടെ തിയറ്റർ ഷെയർ (കേരള) വെറു‍ം മൂന്നര കോടി രൂപയാണ്. ഇന്ദ്രന്‍സ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തി, രണ്ടര കോടി ബജറ്റിൽ ഒരുക്കിയ ‘ഒരുമ്പെട്ടവൻ’ നേടിയത് മൂന്ന് ലക്ഷം രൂപ. 28 സിനിമകളിൽ ഹിറ്റായെന്ന് സംഘടന പറയുന്ന ഒരേയൊരു സിനിമ ആസിഫ് അലി–ജോഫിൻ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ ‘രേഖാചിത്രം’ മാത്രമാണ്. 

ഏകദേശം എട്ടര കോടിയായിരുന്നു ‘രേഖാചിത്ര’ത്തിന്റെ ബജറ്റ്. കേരളത്തിലെ തിയറ്ററുകളിൽ നിന്നും പന്ത്രണ്ടര കോടി ഷെയർ ചിത്രത്തിനു ലഭിക്കുകയുണ്ടായി. മമ്മൂട്ടി ചിത്രമായ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’, ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’, വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ എന്നീ സിനിമകൾ തിയറ്റർ ഷെയർ കൂടാതെ മറ്റ് ബിസിനിസുകളിൽ നിന്നും ലാഭമുണ്ടാക്കിയ സിനിമകളാണെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു.

ADVERTISEMENT

സിനിമകളിലെ ബജറ്റിന്റെ അറുപത് ശതമാനത്തോളം തുക, താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്. ജനുവരിയിൽ മാത്രം 28 മലയാള സിനിമകളും ഒരു റി റിലീസ് (ആവനാഴി) സിനിമയും 12 അന്യഭാഷ സിനിമകളും കേരളത്തിൽ റിലീസ് ചെയ്യുകയുണ്ടായി. ഇതിൽ നിന്നും മാത്രമുണ്ടായ നഷ്ടം 110 കോടിയാണ്.

സിനിമകളുടെ പേരും, ബജറ്റും, കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ഇവ നേടിയ ഷെയർ വിവരങ്ങളും താഴെ കൊടുക്കുന്നു

1. കമ്യുണിസ്റ്റ് പച്ച, ബജറ്റ്: 2 കോടി, ഷെയർ: 1,25,000

2. ഐഡി ദ് ഫേക്ക്, ബജറ്റ്: 2 കോടി 47 ലക്ഷം,  ഷെയർ:  1,50,000

ADVERTISEMENT

3. ഐഡന്റിറ്റി,  ബജറ്റ്: 30 കോടി, ഷെയർ: മൂന്നര കോടി

4. ദ് മലബാർ ടെയ്ൽസ്, ബജറ്റ്: 50 ലക്ഷം, ഷെയർ: രണ്ടര ലക്ഷം

5. ഒരുമ്പെട്ടവൻ, ബജറ്റ്: 2.5 കോടി, ഷെയർ: മൂന്ന് ലക്ഷം

6. രേഖാചിത്രം, ബജറ്റ്: 8.56 കോടി, ഷെയർ: 12.5 കോടി

ADVERTISEMENT

7. എന്ന് സ്വന്തം പുണ്യാളൻ, ബജറ്റ്: 8.7 കോടി, ഷെയർ: 1 കോടി 20 ലക്ഷം

8. പ്രാവിൻകൂട് ഷാപ്പ്, ബജറ്റ്: 18 കോടി, ഷെയർ: 4കോടി

9.ആദച്ചായി, ബജറ്റ്: 50 ലക്ഷം, ഷെയർ: ലഭ്യമല്ല

10. ഓഫ് റോഡ്. ബജറ്റ്: 1 കോടി, ഷെയർ: 63,000

11. 1098, ബജറ്റ്:40 ലക്ഷം, ഷെയർ: ലഭ്യമല്ല

12. ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്, ബജറ്റ്: 19 കോടി, ഷെയർ: 4.25 കോടി

13. അം അഃ, ബജറ്റ്: 3 കോടി 50 ലക്ഷം, ഷെയർ: 30 ലക്ഷം

14. അൻപോട് കൺമണി, ബജറ്റ്: 3 കോടി, ഷെയർ: 25 ലക്ഷം

15. അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തി, ബജറ്റ്:45 ലക്ഷം, ഷെയർ: ഒന്നര ലക്ഷം

16. ബെസ്റ്റി, ബജറ്റ്: 4.81 കോടി, ഷെയർ: 20 ലക്ഷം

17.പൊൻമാൻ, ബജറ്റ്: 8.9 കോടി, ഷെയർ: രണ്ടര കോടി

18.ഒരു ജാതി ജാതകം, ബജറ്റ്: 5കോടി, ഷെയർ: ഒന്നര കോടി

19. എന്റെ പ്രിയതമന്, ബജറ്റ്: 2.5 കോടി, ഷെയർ: ലഭ്യമല്ല

20. സീക്രട്ട് ഓഫ് വുമൻ, ബജറ്റ്: 60 ലക്ഷം, ഷെയർ: രണ്ട് ലക്ഷം

21.4 സീസൺസ്, ബജറ്റ്: രണ്ടര കോടി, ഷെയർ: പതിനായിരം രൂപ

22.ഒരു കഥ ഒരു നല്ല കഥ, ബജറ്റ്: ഒരു കോടി, ഷെയർ: ഒരു ലക്ഷം

23.  പറന്നു പറന്നു പറന്നു ചെല്ലാൻ, ബജറ്റ്: മൂന്ന് കോടി, ഷെയർ: മൂന്നര ലക്ഷം

24. ദേശക്കാരൻ, ബജറ്റ്: 90,00,000 ഷെയർ:  40,000

25.എമറാൾഡ്, ബജറ്റ്:20 ലക്ഷം, ഷെയർ: 20,000

26. സൂപ്പർ ജിംനി, ബജറ്റ്: രണ്ട് കോടി, ഷെയർ: 15 ലക്ഷം

27. എൻ വഴി തനി വഴി, ബജറ്റ്: ഒരു ലക്ഷം, ഷെയർ: ലഭ്യമല്ല

28. മിസ്റ്റർ ബംഗാളി ദ് റിയൽ ഹീറോ, ബജറ്റും ഷെയർ വിവരങ്ങളും ലഭ്യമല്ല.

English Summary:

Malayalam Cinema's SHOCKING Financial Crisis Revealed: January Box Office Numbers EXPOSE the Truth