ഡോ. ബിജു ചിത്രത്തിന്റെ നായികയും നിർമാതാവുമായി മഞ്ജു വാരിയർ

ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാരിയർ നായികയാകുന്നു. ‘ബിയോണ്ട് ദ് ബോർഡർ ലൈൻസ്’ എന്ന ചിത്രം നിർമിക്കുന്നത് മഞ്ജു വാരിയർ തന്നെയാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു പുരാവസ്തു ഗവേഷക സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ഇന്ത്യാസ് സിനിവെസ്ചർ ഇന്റർനാഷ്നൽ ഫിലിം

ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാരിയർ നായികയാകുന്നു. ‘ബിയോണ്ട് ദ് ബോർഡർ ലൈൻസ്’ എന്ന ചിത്രം നിർമിക്കുന്നത് മഞ്ജു വാരിയർ തന്നെയാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു പുരാവസ്തു ഗവേഷക സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം.
ഇന്ത്യാസ് സിനിവെസ്ചർ ഇന്റർനാഷ്നൽ ഫിലിം ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ ചിത്രം പ്രിമിയർ ചെയ്യും. മാർച്ച് 20 മുതൽ 23 വരെയാണ് ചലച്ചിത്രമേള നടക്കുക. 22 ഓളം സംവിധായകരുടെ ചിത്രങ്ങളാണ് മേളയിൽ തിരഞ്ഞെടുക്കപ്പെട്ടത്.
മലയാളത്തിൽ നിന്ന് ബിയോണ്ട് ദ് ബോർഡർ ലൈ ൻസിന് പുറമേ മൂന്ന് ചിത്രങ്ങൾ കൂടി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞില മസിലമണിയുടെ ഗുപ്തം, കൃഷാന്ദിന്റെ മസ്തിഷ്ക മരണം, ജിയോ ബേബിയുടെ ശിക്ഷ എന്നിവയാണ് മറ്റു മലയാള ചിത്രങ്ങൾ.
മഞ്ജു വാരിയർ നിർമിക്കുന്ന നാലാമത്തെ സിനിമയാണിത്. ചതുർമുഖം, അഹർ, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളുടെ സഹ നിർമാതാവായി മഞ്ജു വാര്യർ പ്രവർത്തിച്ചിരുന്നു. ടൊവിനോ തോമസ് നായകനായെത്തിയ അദൃശ്യ ജാലകങ്ങൾ ആണ് ഡോ ബിജുവിന്റേതായി ഒടുവിലെത്തിയ ചിത്രം.