അപവാദ പ്രചരണം; എലിസബത്തിനെതിരെ പരാതി നൽകി ബാലയും കോകിലയും

മുൻ പങ്കാളി എലിസബത്ത് ഉദയനെതിരെ പൊലീസിൽ പരാതി നൽകി നടൻ ബാല. താരത്തിന്റെ ഭാര്യ കോകിലയും എലിസബത്തിനെതിരായി പരാതി നൽകി. സമൂഹമാധ്യമങ്ങൾ വഴി തുടർച്ചയായി അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് എലിസബത്തിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. യുട്യൂബർ അജു അലക്സുമായി ചേർന്നാണ് തനിക്കും കുടുംബത്തിനും എതിരെ അപവാദ പ്രചരണം നടത്തുന്നതെന്ന് ബാല പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി കൈമാറി.

സാമൂഹിക മാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് പരാതിയിൽ ബാല പറയുന്നു. യൂട്യൂബര്‍ അജു അലക്‌സുമായി ചേര്‍ന്നാണ് ഈ അപവാദപ്രചാരണം നടത്തുന്നത്. അജു അലക്‌സിന് 50 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു അജ്ഞാത ഫോണ്‍കോള്‍ വന്നിരുന്നു.അതിന് വഴങ്ങിയില്ല. അതിന് പിന്നാലെ അപവാദപ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ തോതിലുള്ള തര്‍ക്കം നടക്കുന്നതിനിടെയാണ് എലിസബത്തിനെതിരേ ബാല പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോകിലയ്ക്കൊപ്പം നേരിട്ടെത്തിയാണ് താരം പരാതി നൽകിയത്. സിറ്റി പൊലീസ് കമ്മിഷണറെ കണ്ടതിനു ശേഷം മാധ്യമങ്ങളോടു പ്രതികരിച്ച ബാല തന്റെ മുൻപങ്കാളിയിൽ നിന്നും നേരിടുന്ന പ്രശ്നങ്ങൾ അക്കമിട്ടു നിരത്തി. എലിസബത്ത് ഉദയൻ തന്നെയും കുടുംബത്തെയും മാനസികമായി തകർക്കുന്നുവെന്നും തന്റെ ഭാര്യയെ അപമാനിക്കുന്നുവെന്നും ബാല ആരോപിച്ചു.
ബാലയുടെ വാക്കുകൾ: "എന്നെയും കുടുംബത്തെയും അവർ മാനസികമായി പീഡിപ്പിക്കുന്നു. കേരളത്തിൽ ആർക്കെങ്കിലും പൈസ ഇല്ലെങ്കിൽ, ഒരു മൊബൈൽ ഫോൺ വച്ചിട്ട് എന്നെക്കുറിച്ച് മോശമായി സംസാരിച്ചാൽ കാശുണ്ടാക്കാൻ പറ്റും. ആ ലെവലിലാണ് കാര്യങ്ങൾ. ഇത് ഒരു തൊഴിലാണോ? ഒരു സെലിബ്രിറ്റിയെ പേരെടുത്ത് അപമാനിക്കുന്നത്? എന്റെ ഭാര്യ കോകിലയെ ‘എടീ’ എന്നൊക്കെയാണ് വിളിക്കുന്നത്. ഇത് എവിടത്തെ സംസ്കാരമാണ്?"
"ഞാൻ ബലാത്സംഗം ചെയ്യുന്ന ആളാണോ? ഒന്നര വർഷം, രണ്ടു വർഷം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാൻ പറ്റുമോ? ഒരു പ്രാവശ്യം ചെയ്താൽ അല്ലേ റേപ്പ്? പിന്നെയും പിന്നെയും റേപ്പ് ചെയ്താൽ അതെങ്ങനെ റേപ്പ് ആകും? ഞാനൊരു ലിവർ ട്രാൻസ്പ്ലാന്റ് രോഗിയാണെന്ന് എല്ലാവർക്കും അറിയാം. ഒന്നര വർഷം എലിസബത്ത് എവിടെ ആയിരുന്നു? എന്തുകൊണ്ട് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നു?," ബാല ചോദിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ മുന്‍ പങ്കാളി എലിസബത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി ഉന്നയിച്ചിരുന്നു. ബാലയും തിരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ ബാലയുടെ ഭാര്യ കോകില എലിസബത്തിനെതിരേ രംഗത്ത് എത്തിയിരുന്നു. തുടർന്ന് എലിസബത്ത് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാല പൊലീസിൽ പരാതി നല്‍കിയത്.