ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിലൂടെ ഒരു ദിവസം ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റു തീർന്ന ഇന്ത്യൻ സിനിമയായി ‘എമ്പുരാൻ’. ആറുലക്ഷത്തിനാൽപത്തയ്യായിരം ടിക്കറ്റുകളാണ് 24 മണിക്കൂറുകൾ കൊണ്ട് ബുക്ക് മൈ ഷോയിലൂടെ വിറ്റു തീർന്നത്. പ്രഭാസിന്റെ കൽക്കി, ഷാറുഖ് ഖാന്റെ ജവാൻ, അല്ലു അർജുന്റെ പുഷ്പ 2,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിലൂടെ ഒരു ദിവസം ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റു തീർന്ന ഇന്ത്യൻ സിനിമയായി ‘എമ്പുരാൻ’. ആറുലക്ഷത്തിനാൽപത്തയ്യായിരം ടിക്കറ്റുകളാണ് 24 മണിക്കൂറുകൾ കൊണ്ട് ബുക്ക് മൈ ഷോയിലൂടെ വിറ്റു തീർന്നത്.

പ്രഭാസിന്റെ കൽക്കി, ഷാറുഖ് ഖാന്റെ ജവാൻ, അല്ലു അർജുന്റെ പുഷ്പ 2, വിജയ്‌യുടെ ലിയോ എന്നീ സിനിമകളുടെ റെക്കോർഡ് ആണ് എമ്പുരാൻ തകർത്തെറിഞ്ഞത്.

ADVERTISEMENT

24 മണിക്കൂറുകൾക്കുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവുമധികം ടിക്കറ്റ് വിറ്റ 5 സിനിമകൾ

എമ്പുരാൻ–645K

കൽക്കി 2898AD-330k

ജവാൻ-253k

ADVERTISEMENT

പുഷ്പ 2-219k 

ലിയോ-126k

മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് സിനമയുടെ ഓൾ ഇന്ത്യ ബുക്കിങ് ആരംഭിച്ചത്. ഇന്ത്യൻ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോർഡുകൾ ഇതിലൂടെ എമ്പുരാൻ ഭേദിച്ചു. കേരളത്തിൽ നിന്നും എട്ട് കോടിയാണ് ഇതിനോടകം അഡ്വാൻസ് ബുക്കിങിലൂടെ ലഭിച്ചത്. കേരളത്തിൽ ആദ്യദിനം ഏറ്റവുമധികം കലക്‌ഷന്‍ നേടിയ സിനിമയുടെ റെക്കോർഡ് വിജയ്‌യുടെ പേരിലാണ്. 12 കോടിയാണ് കേരളത്തിലെ തിയറ്ററുകളിൽ നിന്നും ചിത്രം വാരിയത്.

ചിത്രത്തിന്റെ വിദേശ ബുക്കിങ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്. ആഗോള കലക്‌ഷൻ ഇതുവരെ 27 കോടി പിന്നിട്ടു. ലൈക്ക പ്രൊഡക്‌ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ  ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.   

ADVERTISEMENT

മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27 നു ആഗോള റിലീസായി എത്തുന്ന ചിത്രം ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും. 

ചിത്രത്തിന്റെ  തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രഹണം സുജിത് വാസുദേവ്, സംഗീതം ദീപക് ദേവ്, എഡിറ്റർ അഖിലേഷ് മോഹൻ, കലാസംവിധാനം മോഹൻദാസ്, ആക്ഷൻ സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ നിർമൽ സഹദേവ്.

English Summary:

"Empuraan" is the Indian film that sold the most tickets in a single day through the ticketing website BookMyShow