പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വേർപാട് ആ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 48 വയസ്സുകാരനായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വേർപാട് ആ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 48 വയസ്സുകാരനായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ ആഘാതത്തിലാണ് സിനിമാലോകവും.

മനോജിന്റെ ഭാര്യ മലയാളിയും നടിയുമായ നന്ദന(അശ്വതി)യാണ്. കോഴിക്കോട് സ്വദേശിയാണ് നന്ദന.  ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ 2006 ഡിസംബറിലായിരുന്നു വിവാഹം. അർഷിത, മതിവതാനി എന്നിങ്ങനെ രണ്ടു മക്കളാണ് ദമ്പതികൾക്കുള്ളത്.

ADVERTISEMENT

സ്നേഹിതൻ, സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യർ സിബിഐ, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് നന്ദന. നാലോളം തമിഴ് ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയത്തോട് വിട പറയുകയായിരുന്നു.

ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പ്രമുഖ സംവിധായകരായ മണിരത്നത്തിന്റെയും ഷങ്കറിന്റെയും അസിസ്റ്റന്‍റ് ഡയറക്ടറായിരുന്നു. 2023ൽ മാര്‍ഗഴി തിങ്കള്‍ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി.  

ADVERTISEMENT

സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങി പതിനെട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ വിരുമന്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

English Summary:

Who Is Manoj Bharathiraja Wife? Know About His Family, Films, And Career