നടി അനുപമ പരമേശ്വരനും തമിഴ് താരം ചിയാന്‍ വിക്രമിന്റെ മകനും നടുമായ ധ്രുവ് വിക്രവും പ്രണയത്തിലെന്ന് റിപോർട്ടുകൾ. അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ലിപ്‌ലോക്ക് ചെയ്യുന്നു എന്ന തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഈ റിപ്പോർട്ടുകൾക്ക് അടിസ്ഥാനമായി ചിലർ ചൂണ്ടിക്കാട്ടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി അനുപമ പരമേശ്വരനും തമിഴ് താരം ചിയാന്‍ വിക്രമിന്റെ മകനും നടുമായ ധ്രുവ് വിക്രവും പ്രണയത്തിലെന്ന് റിപോർട്ടുകൾ. അനുപമ പരമേശ്വരനും ധ്രുവ് വിക്രമും ലിപ്‌ലോക്ക് ചെയ്യുന്നു എന്ന തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളാണ് ഈ റിപ്പോർട്ടുകൾക്ക് അടിസ്ഥാനമായി ചിലർ ചൂണ്ടിക്കാട്ടുന്നത്. ബ്ലൂമൂണ്‍ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് അനുപമയും ധ്രുവ് വിക്രമും എന്ന രീതിയിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ അനുപമയുടെയും ധ്രുവിന്റെയും മുഖസാദൃശ്യമുള്ള രണ്ടുപേർ ചുംബിക്കുന്നതായാണ് കാണുന്നത്.  

പ്രചരിക്കുന്ന സ്ക്രീൻഷോട്ട്, അനുപമ പരമേശ്വരൻ, ധ്രുവ് വിക്രം

അനുപമ പരമേശ്വരനും ധ്രുവ് വിക്രമും എന്ന തരത്തിൽ രണ്ടുപേർ ചുംബിക്കുന്ന ചിത്രത്തിന്റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. വിഷയത്തിൽ ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല. ചിത്രത്തിൽ ഉള്ളത് അനുപമയും ധ്രുവും അല്ല ഇത് വെറും ഊഹാപോഹങ്ങളാണെന്ന തരത്തിലുള്ള കമന്റുകളും എത്തുന്നുണ്ട്. ധ്രുവും അനുപമയും ഒരുമിച്ചഭിനയിക്കുന്ന ബൈസണ്‍ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോൾ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് ചിത്രത്തിന്റെ ഭാഗമാണോ എന്ന സംശയം ചിലർ പ്രകടിപ്പിക്കുന്നുണ്ട്.  

ADVERTISEMENT

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ‘പ്രേമം’ എന്ന ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ പരമേശ്വരൻ സിനിമാ രംഗത്ത് എത്തുന്നത്. തുടർന്ന്  ജെയിംസ് & ആലീസ്, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ മലയാളം ചിത്രങ്ങളിൽ അഭിനയിച്ച താരം നിതിൻ, സാമന്ത റൂത്ത് പ്രഭു എന്നിവർക്കൊപ്പം അ ആ എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. കോടി എന്ന ചിത്രത്തിലൂടെ ധനുഷിനൊപ്പം തമിഴിൽ എത്തിയ അനുപമ ഇപ്പോൾ തമിഴിലും തെലുങ്കിലും തിരക്കേറിയ താരമാണ്. ഡ്രാഗണ്‍ എന്ന ചിത്രമാണ് അനുപമയുടെതായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയത്. പെറ്റ് ഡിക്ടറ്റീവ്, ജെഎസ്‌കെ എന്നീ മലയാള ചിത്രങ്ങളും ലോക്ഡൗണ്‍ എന്ന തമിഴ് ചിത്രവും പരാധ എന്ന തെലുങ്ക് ചിത്രവുമാണ് അനുപമയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

English Summary:

Anupama Parameswaran-Dhruv Vikram Dating rumours