A സർട്ടിഫിക്കറ്റിന് ഗോൾഡൻ ജൂബിലി

അങ്ങനെ A സർട്ടിഫിക്കറ്റിന് ഗോൾഡൻ ജൂബിലി. പണ്ടത്തെ സൂപ്പർ ഹിറ്റ് സംവിധായകൻ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത കല്യാണ രാത്രിയിൽ എന്ന സിനിമയ്ക്കായിരുന്നു ആദ്യത്തെ എ സർട്ടിഫിക്കറ്റ്. 1966 ജൂലൈ 15 ന് റിലീസ് ചെയ്ത ചിത്രം  ഇക്കിളിരംഗങ്ങളുള്ളതുകൊണ്ട് ചിത്രം കാണാൻ കുട്ടികളെ കൊണ്ടുവരരുതെന്ന മുന്നറിയിപ്പോടെയാണ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത്

കൃഷ്ണൻ നായരുടെ പ്രിയ നടൻ പ്രേംനസീർ തന്നെയായിരുന്നു ഇതിലും നായകൻ തങ്കം മൂവീസിന്റെ  ബാനറിൽ രാജു മാത്തൻ നിർമിച്ച ചിത്രത്തിൽ വിജയ നിർമലയായിരുന്നു നായിക. കൊട്ടാരക്കര ശ്രീധ‌രൻ നായർ, മുതുകുളം രാഘവൻപിള്ള, കടുവാക്കുളം ആന്റണി, മുത്തയ്യ , എൻ സരോജ തുടങ്ങിയ പ്രമുഖരുടെ നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

മലയാള സിനിമയുടെ തിരയിളക്കങ്ങളിൽ പിന്നീട് എത്രയോ എ സിനിമകൾ മുഖവും ശരീരവും കാണിച്ച് പ്രേക്ഷകരെ ത്രസിപ്പിച്ചു മുഖ്യധാരാ സിനിമകൾക്കു സമാന്തരമായി എ സിനിമകൾ വാണിജ്യ വിജയങ്ങളുടെ ബോക്സ് ഓഫീസുകൾ തന്നെ തുറന്നൊരു കാലവും മലയാളത്തിലുണ്ടായി.