പുലിമുരുകനിൽ ലാലിന്റെ അമ്മ; ഒപ്പത്തിൽ സഹോദരി

മോഹൻലാലിന്റെ ഇത്തവണത്തെ പിറന്നാളിന് ഏറ്റവും സന്തോഷം നടി അഞ്ജലി അനീഷിന് ആയിരിക്കും. പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലത്തെ കഥാപാത്രത്തിന്റെ അമ്മ വേഷം ചെയ്യുന്നത് അഞ്ജലിയാണ്. കൂടാതെ പുതിയ ചിത്രമായ ഒപ്പത്തിൽ ലാലിനൊപ്പം സഹോദരിയുടെ വേഷത്തിലും എത്തുന്നു. അഞ്ജലിയുടെ വാക്കുകളിലേക്ക്–

ലാലേട്ടന്റെ കൂടെ രണ്ടാമത്തെ സിനിമയാണ് ചെയ്തത്. ലൈലൈ ഒ ലൈലയിൽ ഒരു വേഷം ചെയ്തു. പിന്നീട് പുലിമുരുകനിൽ ലാലേട്ടന്റെ കുട്ടിക്കാലത്തെ അമ്മ വേഷം ചെയ്തു. ഇപ്പോൾ പ്രിയദർശൻ സാറിന്റെ ഒപ്പം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ സഹോദരിയുടെ വേഷം ചെയ്യുന്നു.

ശരിക്കും പറഞ്ഞാൽ ലാലേട്ടന്റെ കൂടെ ഇപ്പോൾ സെറ്റിലാണ്ഞാൻ. ലാലേട്ടനെക്കുറിച്ചു പറഞ്ഞാൽ എനിക്ക് ദൈവത്തിന്റെ ഹൈപ്പിലാണ് അദ്ദേഹം. കൈയെത്താത്ത ദൂരത്ത് നിൽക്കുന്ന ഒരാളിനെ ഞാൻ അടുത്തറിയുന്നു. ഒരു അകലവും കാണിക്കാതെ മുഴുവൻ പിന്തുണയും തരുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം നല്ലൊരു ജൻമദിനം കൂടി ആശംസിക്കുന്നു. ഹാപ്പി ബർത്ഡേ ലാലേട്ടാ....