സി.ഐ.ഡി. മൂസ 2 ഉടൻ: ദിലീപ്

cid-moosa-2

സൂപ്പർ ഹിറ്റ് ചിത്രമായ സി.ഐ.ഡി. മൂസയുടെ രണ്ടാംഭാഗം വൈകാതെ തീയറ്ററുകളിലെത്തുമെന്ന് നടൻ ദിലീപ്. ആളുകൾ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏറെ തയാറെടുപ്പ് ആവശ്യമാണെന്നും ദിലീപ് പറഞ്ഞു. തിരുവനന്തപുരത്ത് മെട്രോ മനോരമ വായനക്കാരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്റെ പുതിയ ചിത്രമായ ടു കൺട്രീസിന്റെ വിജയഘോഷങ്ങൾക്ക് തലസ്ഥാനത്ത് എത്തിയതാണ ്ദിലീപ്. തിരഞ്ഞെടുത്ത മെട്രോവായനക്കാർക്കാണ് ജനപ്രിയ നായകനുമായി സല്ലാപത്തിന് അവസരമൊരുക്കിയത്. കൂടുതൽപേർക്കും അറിയേണ്ടിയിരുന്നത് സി.ഐ.ഡി മൂസ ഇനി എന്ന് തീയറ്ററിലെത്തുമെന്നാണ്.

ക്യാമറയുടെ പിന്നിൽ നിന്ന് മുന്നിലേക്ക് വന്ന അനുഭവങ്ങൾ ദിലീപ് പങ്കിട്ടു. സീനിയർ താരങ്ങളുടെ പ്രോൽസാഹനം എടുത്തുപറഞ്ഞു സംവാദത്തിന് ശേഷം സെൽഫി ടൈം. മലയാള മനോരമ സീനിയർ കോഡിനേറ്റിങ് എഡിറ്റർ മാർക്കോസ് എബ്രഹാം അധ്യക്ഷനായിരുന്നു.