ശാലിൻ സോയയുടെ ജാഡയും മുടിയും

പുതു തലമുറയെയും അവരുടെ സൗഹൃദങ്ങളെയും പ്രമേയമാക്കി അഭയ് അശോകൻ സംവിധാനം ചെയ്ത് ജാഡയും മുടിയും എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. യൂട്യൂബിൽ‌ ഇതിനോടകം തന്നെ അനവധി ആളുകൾ കണ്ട ഇൗ ഹ്രസ്വ ചിത്രം ഇക്കാലത്തെ സൗഹൃദങ്ങളുടെ സംശുദ്ധതയെക്കുറിച്ചുള്ള സംശയങ്ങൾ ഉന്നയിക്കുന്നു.

ചലച്ചിത്രതാരം ശാലിൻ നായികയാവുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. അജിത് ശിവദാസും റിജോ മാമനും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംസ്ഥാന അവാർഡ് ജേതാവായ ലിജോ പോൾ ആണ്. ചെലവ് വളരെ ചുരുക്കി എടുത്തിരിക്കുന്ന ചിത്രം മാതാപിതാക്കളെ മറന്ന് കൂട്ടുകാരെ കണ്ണടച്ചു വിശ്വസിക്കുന്ന തലമുറയ്ക്കുള്ള താക്കീതാണെന്ന് അണിയറക്കാർ പറയുന്നു.