കാഞ്ചനമാലയുടെ ഇഷ്ടനടന്‍ മോഹന്‍ലാല്‍. താൻ കാണാൻ ആഗ്രഹിക്കുന്നത് മോഹൻലാൽ ചിത്രങ്ങൾ ആണെന്നും, അദ്ദേഹം അഭിനയിക്കുകയല്ല, മറിച്ച് കഥാപാത്രമായി ജീവിക്കുകയാണെന്നും കാഞ്ചനമാല പറഞ്ഞു. കഴിഞ്ഞ ദിവസം മുക്കത്ത് മൊയ്തീന്റെ കാഞ്ചനയെ കാണാൻ എത്തിയ ആരാധകരോടാണ് അവർ ഇങ്ങനെ അഭിപ്രായപെട്ടത്.
എന്ന് നിന്‍റെ മൊയ്തീന്‍ എന്ന ചിത്രം കണ്ടിറങ്ങിയവരുടെ മനസ്സില്‍ കാഞ്ചനമാല ഇപ്പോഴും ഒരു വേദനയുടെ മഴയായി പെയ്തുകൊണ്ടിരിക്കുകയാണ്. കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രം കണ്ട് പലരും കാഞ്ചനമാലയെ തേടി മുക്കത്ത് എത്തിയിരുന്നു.
മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവ് കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമെന്നും കാഞ്ചനമാല പറയുന്നു. ഒരു നടന്‍ എന്നും ആ കഥാപാത്രമായി അഭിനയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ആ കഥാപാത്രമായി അഭിനയിക്കുകയല്ല, ആ കഥാപാത്രമായി ജീവിക്കുകയാണെന്ന് കാഞ്ചനമാല പറയുന്നു.