ബിയോണ്ട് ദ് ബോർഡേർസ് ജോർജിയയിൽ ചിത്രീകരിക്കുന്ന ആദ്യമലയാളചിത്രം

മോഹന്‍ലാലും മേജര്‍ രവിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 1971 ബിയോണ്ട് ദ ബോര്‍ഡേഴ്സ്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങിനായി ജോർജിയയിൽ എത്തിയിരിക്കുകയാണ് മോഹൻലാലും കൂട്ടരും. ഒരാഴ്ചത്തെ ചിത്രീകരണമാണ് അണിയറപ്രവർത്തകര്‍ പ്ലാൻ ചെയ്തിരിക്കുന്നത്.

സിനിമയുടെ മർമപ്രധാനമായ രംഗമാകും ചിത്രീകരിക്കുക. ജോർജിയയിൽ ചിത്രീകരിക്കുന്ന ആദ്യമലയാളസിനിമയാണ് ബിയോണ്ട് ദ് ബോർഡേർസ്. അന്യഭാഷ സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷനാണ് ജോർജിയ. പ്രേമം തെലുങ്ക് പതിപ്പിലെ മലരേ എന്ന ഗാനരംഗം ചിത്രീകരിച്ചത് ജോർജിയയിൽ ആയിരുന്നു. അടുത്തിടെ സൂര്യയുടെ സിങ്കം 3യിലെ ഗാനരംഗവും ഇവിടെ ചിത്രീകരിക്കുകയുണ്ടായി.

പിക്കറ്റ് 43 എന്ന ചിത്രത്തിന് ശേഷം മേജർ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ് ബോർഡേർസിൽ ആശ ശരത്ത് ആണ് നായിക. തമിഴ് നടി സൃഷ്ടി ഡാങ്കെ, തെലുങ്ക് താരം അല്ലു സിരിഷ് എന്നിവരാണ് മറ്റുതാരങ്ങൾ. രാജസ്ഥാൻ, ഒറ്റപ്പാലം എന്നിവയാണ് മറ്റുലൊക്കേഷൻ.