അനശ്വരനടൻ ജയനും മൊയ്തീനും തമ്മിലുള്ള ബന്ധം ഏവർക്കും അറിയാവുന്ന കാര്യമാണ്. മൊയ്തീനായി വെള്ളിത്തിരയിലെത്തേണ്ടിയിരുന്നത് സാക്ഷാൽ ജയൻ ആയിരുന്നു. ഇൗ ചിത്രത്തിന്റെ സെറ്റിൽ വച്ച് തന്റെ ജീവിതാനുഭവങ്ങൾ മൊയ്തീൻ ജയനോട് പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് ഇത് നടന്നില്ല.
നടി സീമയെയും ആദ്യമായി നായികയാക്കിയത് മുക്കത്തെ കാഞ്ചനമാലയുടെ സ്വന്തം മൊയ്തീന്‍ ആണത്രേ. കുറച്ച് നാള്‍ മുമ്പ് മുക്കത്തെ മൊയ്തീന്‍ കാഞ്ചനമാല പ്രണയം എന്ന് നിന്റെ മൊയ്തീനായി തിയേറ്ററുകളില്‍ എത്തിയ വാര്‍ത്ത ഒരു തമിഴ് പത്രത്തില്‍ വന്നത് താന്‍ കാണുന്നത്. അങ്ങനെ താന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മൊയ്തീനെ ഓര്‍ക്കുകയായിരുന്നു. സീമ പറയുന്നു.
അരുണാചലം സ്റ്റുഡിയോയില്‍ സംവിധായകന്‍ എം ജി ബേബിയുടെ ചിത്രത്തിന്റെ ഷൂട്ടിങിന് പോയിരുന്നു. അവിടെ വച്ചാണ് ബേബിയേട്ടന്‍ തന്നോട് ചോദിച്ചു നിനക്ക് അഭിനയിക്കാന്‍ അറിയുമോ, ഞാന്‍ പറഞ്ഞു എനിക്കറിയില്ല.
സ്റ്റുഡിയോ ശരിക്കും ഒരു കാടിനുള്ളിലാണെന്ന് പറയാലോ. അവിടെ പാമ്പ് വരെയുണ്ടാകും അതുപോലെയൊരു സ്ഥലമായിരുന്നു. ഞാനും കുറച്ച് പിള്ളേരും കൂടി പുറത്തേക്കിറങ്ങിയപ്പോള്‍ വീണ്ടും ഒരു ചോദ്യം നീ അഭിനയിക്കുമോ? നടന്‍ വിജയനായിരുന്നു അന്ന് അങ്ങനെ ചോദിച്ചത്. ഞാന്‍ മുന്നിലുള്ള ചെടിത്തലപ്പുകളൊക്കെ മാറ്റിയിട്ട് അദ്ദേഹത്തോട് ചൂടായി. അഭിനയിക്കുന്നോ എന്ന് ചോദിക്കുന്നത് ഇങ്ങനെയാണോ എന്നൊക്കെ പറഞ്ഞിട്ട്.
ബേബിയേട്ടനും വിജയേട്ടനും എന്നോട് അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചത് സീരിയസായിരുന്നു എന്ന് തനിക്ക് മനസിലായത് പിന്നീടായിരുന്നു.പുലര്‍ച്ചെ നാലരയോടെയാണ് അന്നത്തെ ഷൂട്ടിംഗ് പാക്കപ്പായത്. അപ്പോള്‍ ബേബിയേട്ടന്‍ പറഞ്ഞു, എന്തായാലും ഉച്ചയ്ക്ക് ഒന്നങ്ങോട്ട് വരുമോ എന്ന്. ഒരു സിനിമയെക്കുറിച്ച് സീരിയസായി സംസാരിക്കാനാണെന്ന്. വരാമെന്ന് പറഞ്ഞ് പോയി.
ഞാന്‍ അമ്മയോട് കാര്യം പറഞ്ഞപ്പോള്‍ പോയി നോക്കാമെന്നും പറഞ്ഞു. അങ്ങനെ ബേബിയേട്ടന്റെ വീട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം മറ്റൊരാളോട് പറയുന്നു, മൊയ്തീന്‍, ഇതാണ് ഞാന്‍ പറഞ്ഞ കുട്ടി. അദ്ദേഹമായിരുന്നു സിനിമയുടെ നിർമാതാവ്. സീമ പറയുന്നു.
ബേബിയേട്ടന്‍ തന്നോട് ചോദിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങള്‍ തീരുമാനിച്ചോളൂ എന്ന് മൊയ്തീനും പറഞ്ഞു. അതിന് ശേഷം പിന്നീട് ആ മൊയ്തീനെ താന്‍ കാണുന്നത് ആ പത്ര വാര്‍ത്തയിലാണ്. സീമ പറഞ്ഞു