പത്തേമാരിയിലൂടെ ദുരിതം താണ്ടി ഗൾഫിലെത്തിയവരെ പത്തേമാരി സിനിമയിലെ അണിയറ പ്രവർത്തകർ ആദരിച്ചു. വേൾഡ് മലയാളി കൗൺസിലാണ് ഈ അപൂർവ്വ സംഗമം ഒരുക്കിയത്.
ഗൾഫുകാരെ കുറിച്ചു ഒരു സിനിമ ചെയ്യണമെന്നുമാത്രമായിരുന്നു പത്തേമാരി സിനിമയുടെ സംവിധായകൻ സലീം അഹമ്മദ് ഉദ്ദേശിച്ചിരുന്നത്.തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ളവരെ തിരഞ്ഞുപിടിച്ച് അവരുടെ കഥ കേട്ടപ്പോൾ പത്തേമാരി എന്ന സിനിമ പിറന്നു.
പ്രവാസ ജീവിതം തന്ന അനുഭവങ്ങൾ സിനിമയിൽ ഏറെ ഗുണം ചെയ്തുവെന്ന് ജോയ്മാത്യു. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ പത്തേമാരിയിൽ ഗൾഫിലെത്തി ജീവിതം പണിതുയർത്തിയരാണ് സംഗമത്തിൽ പങ്കെടുത്തത്. പത്തേമാരിയിൽ ഗൾഫിൽ ചേക്കേറിയവരേയും പത്തേമാരി സിനിമയിലെ അണിയറപ്രവർത്തകരേയും ചടങ്ങിൽ ആദരിച്ചു.