ജാതിയുടെ ചാപ്പകുത്തി കേരളം നരകമായി മാറുന്നു: രഞ്ജിത്ത്

മനുഷ്യന്റെ നെഞ്ചില്‍ ജാതിയുടെയും മതത്തിന്റെയും ചാപ്പകുത്തി കേരളം നരകമായി മാറുന്നുവോ എന്ന ആശങ്ക തനിക്കുണ്ടെന്ന് സംവിധായകന്‍ രഞ്ജിത്ത്. കൊഴിഞ്ഞുപോകേണ്ട മേല്‍വിലാസങ്ങള്‍, രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതായും ഒരു പ്രമുഖ രാഷ്ട്രീയനേതാവിനെ പേരെടുത്തു പറയാതെ രഞ്ജിത് വിമർശിച്ചു.

അക്രമങ്ങളും തമ്മില്‍ തല്ലും വര്‍ദ്ധിച്ചുവരുമ്പോള്‍ കേരളം നരകമായി മാറുകയാണോ എന്ന ആശങ്കയുണ്ടെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു. പൃഥ്വിരാജ് ചിത്രമായ ‘പാവാട’യുടെ ഓഡിയോ പ്രകാശന ചടങ്ങിലായിരുന്നു രഞ്ജിത്തിന്റെ പ്രസംഗം.

ചെന്നൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളൊഴിവാക്കിയായിരുന്നു ഓഡിയോ പ്രകാശനം. ആഘോഷങ്ങള്‍ ചുരുക്കി ഇവിടെ നിന്നുള്ള തുക ചെന്നെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി.