Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചാർലി’യിൽ പാർവതി അല്ല ഇനി സായി പല്ലവി

sai-madhavan

ദുൽഖർ സല്‍മാന്റെ സൂപ്പർഹിറ്റ് ചിത്രം ചാർലി തമിഴിൽ റീമേയ്ക്ക് ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മാധവനാണ് ദുൽഖറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. എ എൽ വിജയ് ആണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ആരെന്നോ...പ്രേമം സിനിമയിലൂടെ തെന്നിന്ത്യ കീഴടക്കിയ സായി പല്ലവി.

സായി പല്ലവിയുടെ തമിഴകത്തെ ആദ്യ അരങ്ങേറ്റം കൂടിയാകും ചാർലിയുടെ തമിഴ് റീമേയ്ക്ക്. ചിത്രത്തിന്റെ നിർമാതാവായ ശ്രുതി നല്ലപ്പ ഇക്കാര്യം സ്ഥിരീകരിച്ചു.

ചാർലിയുടെ റീമേയ്ക്ക് അവകാശം മേടിച്ചിട്ടുണ്ടെന്നും എന്നാൽ സംവിധായകൻ വിജയ് തമിഴ്പ്രേക്ഷകരുടെ ആസ്വാദനത്തിന് അനുസരിച്ച് തിരക്കഥ മാറ്റിയിട്ടുണ്ടെന്നും നിർമാതാവ് അറിയിച്ചു. ഒറിജിനൽ സിനിമയിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇപ്പോൾ സിനിമയുടെ കഥയെന്നും അഡാപ്റ്റേഷൻ മാത്രമാണെന്നും അദ്ദേഹം പറയുന്നു. മാർച്ച് ആദ്യം ഷൂട്ടിങ് ആരംഭിക്കും.

ലിയോൺ ജയിംസ് ആണ് സംഗീതം. മാധവന്റെ നായികയാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സായി. ചാർലിയിൽ പാർവതി അവതരിപ്പിച്ച കഥാപാത്രത്തെയാണ് സായി അവതരിപ്പിക്കുന്നത്.

തമിഴിന് പുറമെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം റീമേയ്ക്ക് ചെയ്യുന്നുണ്ട്.ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നാണ് വിജയ് പറയുന്നത്. സിനിമയുടെ പ്രമേയം ഒന്നുതന്നെ ആയിരിക്കുമെങ്കിലും അവതരണത്തിൽ മാറ്റമുണ്ടാകുമെന്ന് വിജയ് പറഞ്ഞു. തമിഴ് പ്രേക്ഷകർക്ക് കൂടി രസിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ചിത്രത്തിൽ വരുത്തുമെന്നും വിജയ് പറഞ്ഞു.
 

Your Rating: