Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനുഷയെയും കൊന്നു സമൂഹമാധ്യമങ്ങൾ

sanusha

യുവനടി സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. വാട്സപ്പിലും ഫേസ്ബുക്കിലും അപകടമുണ്ടായ വാഹനത്തിന്റെ ചിത്രം സഹിതമാണ് വ്യാജവാര്‍ത്ത പ്രചരിച്ചത്.

Actress Sanusha died in accident ; fake news spreading in Social media | Manorama News

ജഗതീ ശ്രീകുമാറിനേയും മാമുക്കോയയേയും കൊന്ന സോഷ്യല്‍ മീഡിയയുടെ ഒടുവിലത്തെ ഇരയാണ് സനുഷാ സന്തോഷ്. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിന്റെ ചിത്രം സഹിതം സനു·ഷ മരിച്ചുവെന്ന വാര്‍ത്ത പ്രചരിച്ചത്.

വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ സനുഷയെ നിരവധി ആളുകളാണ് ഫോണിലും മറ്റും ബന്ധപ്പെട്ടത്. സത്യാവസ്ഥ വെളിപ്പെടുത്താന്‍ താരം നേരിട്ട് ഫേസ് ബുക്ക് ലൈവില്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനു മുന്‍പും നിരവധി താരങ്ങള്‍ക്കെതിരെ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. 

Your Rating: