ശ്വേതാ മേനോൻ പുരുഷവേഷത്തിലെത്തുന്നു. രഞ്ജി ലാൽ ദാമോദരൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നവൽ എന്ന ജൂവൽ‘ എന്ന ചിത്രത്തിലാണ് ശ്വേതാമേനോന്റെ വേഷപകർച്ച.
ഇൻഡസ് വാലി ഫിലിം ക്രിയേഷന്റെ ബാനറിൽ രഞ്ജി ലാൽ ദാമോദരനും സിറിയക് മാത്യുവും ചേർന്നാണു നിർമിക്കുന്ന ചിത്രത്തിൽ ഓസ്കാർ ജേതാവായ അതുൽ ഹുറസെൽ, ഇറാഖിൽ നിന്നുള്ള ഹോളിവുഡ് താരം റിം ഖാദിൽ എന്നിവരും അഭിനയിക്കുന്നു. റാസൽഖൈമയും ഇറാനുമാണു പ്രധാന ലൊക്കേഷനുകൾ.
തിരക്കഥ, സംഭാഷണം – വി. കെ. അജിത് കുമാർ, രഞ്ജി ലാൽ ദാമോദരൻ ഛായാഗ്രഹണം – ജോബി ജോർജ്, എഡിറ്റിങ് – നിഖിൽ, ഗാനരചന – എസ് ആർ കാവ്യമയി, സംഗീതം – ജെസ്റ്റിൻ ജോർജ്.