ഒരുകാലത്ത് മലയാളസിനിമയിലെ ഹിറ്റ് നായികയായിരുന്നു കാർത്തിക. 1980 കളിൽ നിറസാനിധ്യമായിരുന്ന താരം അഭിനയത്തിലെ ലാളിത്യത്താലും ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാലും മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറി.
കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ കാർത്തിക തന്റെ ഒരു ആരാധികയെ കണ്ടു. മറ്റാരുമല്ല രാഷ്ട്രീയനേതാവ് സിന്ധു ജോയ് ആണ് ഈ ആരാധിക. തന്റെ പ്രിയതാരത്തെ അടുത്ത കണ്ട സന്തോഷം ഫേസ്ബുക്കിലൂടെ സിന്ധു പങ്കുവക്കുകയും ചെയ്തു.
സൂര്യ ഫസ്റ്റിവെലിന്റെ ഭാഗമായി സിനിമാതാരം നവ്യാ നായരുടെ 'ശിവോഹം' എന്ന നൃത്തസംഗീത സമന്വയം കാണാനെത്തിയതായിരുന്നു കാര്‍ത്തിക. അതിനിടെയാണ് സിന്ധു ജോയിയെ നടി കാണാനിടയാകുന്നത്.
സംവിധായകനായ ബാലചന്ദ്ര മേനോന്‍ ആണ് മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലൂടെ മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഈ നായികയെ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ താരജോഡിയായിരുന്നു കാര്‍ത്തിക.
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ താളവട്ടം. ഗാന്ധിനഗര്‍ സെക്കന്റ്‌സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളേ ഒരു കഥപറയാം, ജനുവരി ഒരോര്‍മ്മ, ദേശാടനക്കിളി കരയാറില്ല എന്നീ സിനിമകളിലൂടെ ഇവർ പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറി. വിവാഹത്തോടെ കാർത്തിക സിനിമാരംഗം വിടുകയായിരുന്നു.