വാർത്തകൾ വ്യാജമെന്ന് കൽപനയുടെ മകൾ ശ്രീമയി

ശ്രീമയി

താൻ സിനിമയിൽ അഭിനയിക്കുവാനൊരുങ്ങുന്നു എന്ന വാർത്തകൾ തെറ്റെന്ന് നടി കൽപനയുടെ മകൾ ശ്രീമയി. ഇപ്പോൾ ഞാൻ പ്ലസ് വണ്ണിന് പഠിക്കുകയാണ്. പ്ലസ്ടുവിന് ശേഷം സിനിമാ അഭിനയവുമായി ബന്ധപ്പെട്ട കോഴ്സ് പഠിക്കണമെണാഗ്രഹം. അതിനു ശേഷം സിനിമയിൽ അഭിനയിക്കണമെന്നുണ്ട്.

തമിഴ് സിനിമയിൽ അഭിനയിക്കാനാണ് കൂടുതൽ ഇഷ്ടം. ഞാൻ വളർന്നത് ചെന്നൈയിലാണ്. അതുകൊണ്ടാണ് തമിഴിൽ അഭിനയിക്കാൻ ആഗ്രഹം കൂടുതൽ. കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യാനാണിഷ്ടം. കോമഡി വഴങ്ങുമോ എന്നറിയില്ല.

അമ്മ പലപ്പോഴും പറയുമായിരുന്നു, പ്രൊഫഷനായി എടുക്കാൻ പറ്റിയ മേഖലയാണ് സിനിമയെന്ന്. നമ്മൾ ഏറ്റവും സുരക്ഷിതരായിരിക്കും സിനിമയിലെന്ന്. എനിക്ക് അഭിനയമോഹമുണ്ടെങ്കിലും ഇപ്പോൾ പഠനത്തിനാണ് മുൻഗണന. ഒരു സിനിമയിലേക്കും എനിക്ക് ഇപ്പോൾ ഒാഫറുകളൊന്നും വന്നിട്ടില്ല.

അഭിനയിക്കുന്നതിനുമുമ്പ് അതുനു വേണ്ടി പരിശീലനം തേടേണ്ടതുണ്ട്. വീട്ടിൽ എല്ലാവരും പഠനത്തിനാണ് മുൻഗണന നൽകുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം മാത്രമേ അഭിനയ രംഗത്തേക്കുള്ളൂ. ശ്രീമയി മനോരമ ഒാൺലൈനോട് പറഞ്ഞു.