കുഴഞ്ഞുവീണതിനെ തുടർന്ന് ഹരിദ്വാർ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച നടൻ ടി.പി. മാധവന്റെ ആരോഗ്യനിലയിൽ പുരോഗതി. രണ്ടു ദിവസത്തിനകം ഐ.സി.യുവിൽ നിന്ന് മാറ്റാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചായി അദ്ദേഹത്തെ ആശുപത്രിയിൽ ശിശ്രൂഷിക്കുന്ന വിഷ്ണുനമ്പൂതിരി മനോരമ ന്യൂസിനോട് പറഞ്ഞു.
ഒരാഴ്ചമുമ്പ് ഹരിദ്വാറിലെത്തിയ ടി.പി. മാധവൻ അയ്യപ്പക്ഷേത്രത്തിലെ മുറിയിൽ താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മുറിയിൽ കുഴഞ്ഞുവീണത്.