കഥ ലളിതം, തിരക്കഥ സങ്കീർണം: ത്രില്ലടിപ്പിക്കും നൈറ്റ് ഡ്രൈവ്; റിവ്യു
മധുരരാജ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം വൈശാഖ് ഒരുക്കുന്ന നൈറ്റ് ഡ്രൈവ് കെട്ടിലോ മട്ടിലോ അത്ര വലുപ്പമുള്ള സിനിമയല്ല. ലളിതമായ കഥ, അത്ര ലളിതമല്ലാത്ത എന്നാൽ ത്രില്ലടിപ്പിക്കുന്ന തിരക്കഥ, ഒരു പറ്റം യുവ അഭിനേതാക്കൾ. ഇത്രയും ചേരുന്നതാണ് നൈറ്റ് ഡ്രൈവ് എന്ന ചിത്രം. കാണുന്ന പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ

മധുരരാജ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം വൈശാഖ് ഒരുക്കുന്ന നൈറ്റ് ഡ്രൈവ് കെട്ടിലോ മട്ടിലോ അത്ര വലുപ്പമുള്ള സിനിമയല്ല. ലളിതമായ കഥ, അത്ര ലളിതമല്ലാത്ത എന്നാൽ ത്രില്ലടിപ്പിക്കുന്ന തിരക്കഥ, ഒരു പറ്റം യുവ അഭിനേതാക്കൾ. ഇത്രയും ചേരുന്നതാണ് നൈറ്റ് ഡ്രൈവ് എന്ന ചിത്രം. കാണുന്ന പ്രേക്ഷകനെ ഒട്ടും മുഷിപ്പിക്കാതെ സീറ്റിൽ പിടിച്ചിരുത്തുന്ന ചിത്രം വ്യത്യസ്ത അനുഭവം സമ്മാനിക്കുന്നതാണ്.
ജോർജിയും റിയയും പ്രണയിതാക്കളാണ്. റിയയുടെ ജന്മദിനത്തിന്റെ അന്നു രാത്രി ഇരുവരും ഒരുമിച്ച് കാറിൽ ഒരു ഡ്രൈവിനു പോകുന്നു. തിരക്കുകളിൽ നിന്നൊഴിഞ്ഞ് സമാധാനമായിരിക്കാനായി നടത്തിയ യാത്ര പക്ഷേ അവരെ എത്തിക്കുന്നത് വലിയ പ്രശ്നങ്ങളിലേക്കും പ്രതിസന്ധികളിലേക്കുമാണ്. മനസ്സാ വാചാ അറിയാത്ത കാര്യങ്ങൾക്ക് ഉത്തരവാദിത്തം പറയേണ്ടി വരുന്നതോടെ സങ്കീർണതകളിലേക്ക് കഥയും കഥാപാത്രങ്ങളും കടക്കും.
യൂബർ ഡ്രൈവറായ ജോർജിയിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കോമഡി ട്രാക്കിലാണ് സിനിമയുടെ ആരംഭമെങ്കിലും പതിയെ സിനിമ ഒരു സീരിയസ് പശ്ചാത്തലത്തിലേക്ക് മാറും. സിനിമയിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ പ്രേക്ഷകർക്ക് അതേ വൈകാരികതയോടെ ഉൾക്കൊള്ളാൻ പാകത്തിനാണ് ആദ്യ പകുതി ഒരുക്കിയിരിക്കുന്നത്. ഒരു ചെറിയ പ്രശ്നമായി തുടങ്ങിയ ഡ്രൈവ് ഇടവേളയിൽ വലിയൊരു പ്രതിസന്ധിയുടെ വക്കിലാണ് കഥാപാത്രങ്ങളെ കൊണ്ടെത്തിക്കുന്നത്.
രണ്ടാം പകുതി മുതൽ സിനിമ പക്കാ ത്രില്ലർ മൂഡിലാണ് പോകുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കും പോലെ വേട്ടയാടപ്പെട്ടവർ വേട്ടക്കാരാകുന്ന രീതിയിലാണ് പിന്നീടുള്ള കഥയുടെ പോക്ക്. കണ്ടിരിക്കുന്നവർക്കും ത്രിൽ അതേ അളവിൽ പകർന്നു കൊടുക്കാൻ അണിയറക്കാർക്കായി. ചില സന്ദർഭങ്ങളിലെ കഥാപാത്രങ്ങളുടെ പെരുമാറ്റം കാഴ്ചക്കാരനെ പോലും കുഴപ്പിക്കുന്നതാണ്.
ജോർജിയായി എത്തിയ റോഷന്റെയും റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്നയുടെയും കെമിസ്ട്രി എടുത്തു പറയേണ്ടതാണ്. ഇരുവരും നന്നായി അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പൊലീസ് ഒാഫീസർമാരുടെ വേഷത്തിലെത്തിയ ഇന്ദ്രജിത്തും കലാഭവൻ ഷാജോണും മികവു പുലർത്തിയപ്പോൾ മന്ത്രിയുടെ വേഷത്തിലെത്തിയ സിദ്ദീഖ് വേറിട്ട സംസാര ശൈലി കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തി. രൺജി പണിക്കർ, പ്രശാന്ത് അലക്സാണ്ടർ, സന്തോഷ് കീഴാറ്റൂർ, മുത്തുമണി തുടങ്ങിയ താരനിരയും മോശമാക്കിയില്ല.
മാസ് മസാല സിനിമകളുടെ തലതൊട്ടപ്പനായ വൈശാഖിന്റെ വേറിട്ട പരീക്ഷണമായിരുന്നു നൈറ്റ് ഡ്രൈവ്. പൂർണമായി റിയലിസ്റ്റിക്കല്ല എന്നാൽ പൂർണമായി കൊമേഴ്സ്യലുമല്ല. വിശുദ്ധൻ പോലുള്ള സിനിമകളിലൂടെ തനിക്ക് ഏതു തരത്തിലുള്ള ചിത്രങ്ങളും വഴങ്ങുമെന്ന് നേരത്തെ തന്നെ തെളിയിച്ച അദ്ദേഹത്തിൽ നിന്ന് ലഭിച്ച മറ്റൊരു വ്യത്യസ്ത സിനിമയാണ് നൈറ്റ് ഡ്രൈവ്. സങ്കീർണമായ തിരക്കഥയെ വളരെ കൺവിൻസിങ്ങായി എഴുതി അവതരിപ്പിച്ച പുതുമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള അഭിനന്ദനം അർഹിക്കുന്നു. ക്യാമറാമാൻ ഷാജി രാത്രിയിലുള്ള ഫ്രെയിമുകൾ ഭംഗിയായ ഒപ്പിയെടുത്തപ്പോൾ രഞ്ജിൻ രാജിന്റെ സംഗീതം സിനിമയ്ക്കു യോജിച്ചതായി.
സാധാരണ വൈശാഖ് സിനിമകളിൽ കണ്ടു വരുന്നതു പോലുള്ള താരബാഹുല്യം ഇല്ലാത്ത സിനിമയാണ് നൈറ്റ് ഡ്രൈവ്. എന്നാൽ ഇവിടെ താരം ഇൗ സിനിമയുടെ കഥയാണ്. നമുക്കാർക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ് വൈശാഖും കൂട്ടരും സിനിമയാക്കിയിരിക്കുന്നത്. പ്രേക്ഷകന് പെട്ടെന്ന് കണക്ട് ആകും എന്നതു തന്നെയാണ് ഇൗ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും. കുടുംബത്തോടൊപ്പം രണ്ടു മണിക്കൂർ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്.