ദീപിക പദുക്കോണിന്റെ അരങ്ങേറ്റ സിനിമ എന്ന നിലയിൽ ഖ്യാതി നേടിയ ബോളിവുഡ് ഹിറ്റ് ചിത്രം ഓം ശാന്തി ഓം ഓർമയില്ലേ ? അതിപ്രശസ്തയായ നായിക, അവരെ ആദ്യം ദൂരത്തു നിന്നും പിന്നീട് അടുത്ത് നിന്നും സ്നേഹിക്കുന്ന നായകൻ. നായികയുടെ മരണം, ക്ലൈമാക്സിൽ ട്വിസ്റ്റുകൾ ഒടുവിൽ...അതിനോട് സമാനമായ വളരെ ചടുലവും വ്യത്യസ്തയുമാർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീപിക പദുക്കോണിന്റെ അരങ്ങേറ്റ സിനിമ എന്ന നിലയിൽ ഖ്യാതി നേടിയ ബോളിവുഡ് ഹിറ്റ് ചിത്രം ‘ഓം ശാന്തി ഓം’ ഓർമയില്ലേ? അതിപ്രശസ്തയായ നായിക, അവരെ ആദ്യം ദൂരത്തു നിന്നും പിന്നീട് അടുത്തു നിന്നും സ്നേഹിക്കുന്ന നായകൻ. നായികയുടെ മരണം, ക്ലൈമാക്സിൽ ട്വിസ്റ്റുകൾ ഒടുവിൽ... അതിനോടു സമാനമായ, വളരെ ചടുലവും വ്യത്യസ്തവുമായന്ന  പ്രമേയമാണ് ദിലീപിന്റെ പുതിയ ചിത്രമായ ‘ബാന്ദ്ര’യുടേതും. 

ആലയുടെയും താരയുടെയും കഥയാണ് ബാന്ദ്ര. അവരുടെ സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും പ്രതികാരത്തിന്റെയും കഥ. അവരുടെ ഉയർച്ചയുടെയും താഴ്ചയുടെയും കഥ. അവർക്കൊപ്പമുള്ള കുറച്ചു നല്ല ആളുകളുടെയും കുറച്ചധികം മോശപ്പെട്ടവരുടെയും  കഥ. 

ADVERTISEMENT

കേരളത്തിലെ ഒരു കടലോര ഗ്രാമത്തിൽ താമസിക്കുന്ന ആലയും ബോളിവുഡ് നടി താരയും യാദൃച്ഛികമായി കണ്ടു മുട്ടുന്നു. താരയെ അവളുടെ ജീവിതത്തിലെ ചില നിർണായക ഘട്ടങ്ങളിൽ ആല സഹായിക്കുന്നു. അവർ തമ്മിൽ പ്രണയമുണ്ടെന്നോ ഇല്ലന്നോ പറയാൻ പറ്റില്ലെങ്കിലും ദൃഢമായ ഒരു ബന്ധം ഇരുവർക്കുമിടയിൽ ഉടലെടുത്തു. അവരുടെ ജീവിതത്തിലെ സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. 

സിനിമയുടെ ഭൂരിഭാഗവും ഫ്ലാഷ് ബാക്കിലാണ് നടക്കുന്നത്. 1980 കളുടെ അവസാനമാണ് കഥാ പശ്ചാത്തലം. വലിയ ക്യാൻവാസിൽ എടുത്തിരിക്കുന്ന സിനിമയിലെ ആർട്ട് ഡിപ്പാർട്മെൻറ്, ടെക്നിക്കൽ വിഭാഗം എന്നിവ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അത്രമേൽ മനോഹരമായാണ് അവർ 30 വർഷം മുമ്പുള്ള കഥാ പശ്ചാത്തലം പുനർനിർമിച്ചത്. 

ADVERTISEMENT

ആല ആയി ദിലീപ് മനോഹരമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. സ്ഥിരം ശൈലിയിൽ നിന്നു മാറിയുള്ള കഥാപാത്രത്തിന് പൂർണത കൊണ്ട് വരാൻ അദ്ദേഹത്തിനായി. ആക്‌ഷൻ രംഗങ്ങളിൽ അദ്ദേഹം മികച്ചു നിന്നു. ആദ്യ മലയാള ചിത്രത്തിൽ തമന്നയും നല്ല പ്രകടനമാണ്  നടത്തിയത്. എന്തുകൊണ്ട് തമന്നയെത്തന്നെ ഈ റോളിലേക്ക് പരിഗണിച്ചു എന്നത് സിനിമ കാണുമ്പോൾ വ്യക്തമാകും. വില്ലനായെത്തിയ ഡിനോ മോറിയ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ഗണേഷ്‌കുമാർ, സിദ്ദീഖ്, കലാഭവൻ ഷാജോൺ തുടങ്ങിയവരും വേഷങ്ങൾ മികച്ചതാക്കി. 

തന്റെ മൂന്നാമത്തെ സിനിമയുമായി എത്തിയ അരുൺ ഗോപി നിരാശപ്പെടുത്തിയില്ല. മാസ് സിനിമകൾ ചെയ്യാനുള്ള തന്റെ കഴിവിനെ അദ്ദേഹം പരമാവധി ഈ സിനിമയിൽ ഉപയോഗപ്പെടുത്തി. വലിയ ക്യാൻവാസുകളെ ഫ്രെയിമിലാക്കാൻ വിദഗ്ധനായ ഷാജി കുമാർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. സാം സി.എസിന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ വേറൊരു തലത്തിലേക്ക് ഉയർത്തി. 

ADVERTISEMENT

മാസ് ആക്‌ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്ന സിനിമയാണ് ബാന്ദ്ര. എന്നാൽ അതിൽ മാത്രം ഒതുക്കാതെ നല്ലൊരു കഥ കൂടി സിനിമ പറഞ്ഞു പോകുന്നുണ്ട്. അതിൽ പ്രണയവും വാത്സല്യവും വിരഹവുമുണ്ട്. അങ്ങനെ നോക്കിയാൽ കുടുംബ പ്രേക്ഷകർക്കു കൂടി ഇഷ്ടമാകുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 

English Summary:

Bandra is a Malayalam action drama film directed by Arun Gopy, written by Udaykrishna, and produced by Vinayaka. Starring Dileep, Tamannaah Bhattia