കഥയില്ലെങ്കിലും കാഴ്ചയ്ക്കുണ്ട് കങ്കുവ: റിവ്യൂ
Kanguva Review
ആദ്യാവസാനം സൂര്യയുടെ തീ പാറുന്ന പ്രകടനവുമായാണ് ‘കങ്കുവ’ എത്തിയിരിക്കുന്നത്. വൺ മാൻഷോ എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം. ഇതുവരെ ചെയ്തതിൽ സൂര്യയുടെ ഏറ്റവും ശക്തമായ ആക്‌ഷൻ കഥാപാത്രം. ഐമാക്സിലോ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമുള്ള തിയറ്ററിൽ ത്രീഡിയിലോ കണ്ട് ആസ്വദിക്കേണ്ട സിനിമ തന്നെയാണ് ‘കങ്കുവ’.
ആദ്യാവസാനം സൂര്യയുടെ തീ പാറുന്ന പ്രകടനവുമായാണ് ‘കങ്കുവ’ എത്തിയിരിക്കുന്നത്. വൺ മാൻഷോ എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം. ഇതുവരെ ചെയ്തതിൽ സൂര്യയുടെ ഏറ്റവും ശക്തമായ ആക്‌ഷൻ കഥാപാത്രം. ഐമാക്സിലോ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമുള്ള തിയറ്ററിൽ ത്രീഡിയിലോ കണ്ട് ആസ്വദിക്കേണ്ട സിനിമ തന്നെയാണ് ‘കങ്കുവ’.
ആദ്യാവസാനം സൂര്യയുടെ തീ പാറുന്ന പ്രകടനവുമായാണ് ‘കങ്കുവ’ എത്തിയിരിക്കുന്നത്. വൺ മാൻഷോ എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം. ഇതുവരെ ചെയ്തതിൽ സൂര്യയുടെ ഏറ്റവും ശക്തമായ ആക്‌ഷൻ കഥാപാത്രം. ഐമാക്സിലോ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമുള്ള തിയറ്ററിൽ ത്രീഡിയിലോ കണ്ട് ആസ്വദിക്കേണ്ട സിനിമ തന്നെയാണ് ‘കങ്കുവ’.
ആദ്യാവസാനം സൂര്യയുടെ തീ പാറുന്ന പ്രകടനവുമായാണ് ‘കങ്കുവ’ എത്തിയിരിക്കുന്നത്. വൺ മാൻഷോ എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനം. ഇതുവരെ ചെയ്തതിൽ സൂര്യയുടെ ഏറ്റവും ശക്തമായ ആക്‌ഷൻ കഥാപാത്രം. ഐമാക്സിലോ ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനമുള്ള തിയറ്ററിൽ ത്രീഡിയിലോ കണ്ട് ആസ്വദിക്കേണ്ട സിനിമ തന്നെയാണ് ‘കങ്കുവ’. അത്രയ്ക്ക് മികച്ച വിഷ്വൽ ട്രീറ്റാണ് കങ്കുവ നൽകുന്നത്. പക്ഷേ ചിത്രം പറയുന്നത് പുതുമയുള്ള കഥയല്ല. കേട്ടു പഴകിയ മുത്തശ്ശിക്കഥയ്ക്ക് മേക്കിങ്ങിലൂടെയെങ്കിലും ശിവ കരുത്തു പകരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയാണ് സമ്മാനിക്കുന്നത്.
‘കങ്കുവ’യിൽ ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നത്. ഗോവയിൽ പൊലീസിനുവേണ്ടി ഗുണ്ടാത്തലവൻമാരെ വേട്ടയാടാനിറങ്ങുന്ന ബൗണ്ടി ഹണ്ടർ ഫ്രാൻസിസിൽനിന്നാണ് കഥ തുടങ്ങുന്നത്. എന്നാൽ ആയിരം വർഷം മുൻപു ജീവിച്ച കങ്കുവയുടെ കഥ പറയാൻ തുടങ്ങുന്നതോടെ കളി മാറുകയാണ്. സൂര്യയുടെ ‘ഫ്രാൻസിസി’നേക്കാൾ ‘കങ്കുവ’യാണ് പ്രേക്ഷകമനസ്സു കീഴടക്കുക. തുടക്കം തന്നെ സിനിമയുടെ ഒഴുക്കു നഷ്ടപ്പെടുന്നത് കാണാൻ കഴിയും. പ്രത്യേകിച്ചും ഫ്രാൻസിസിന്റെയും ദിഷ പഠാനി അവതരിപ്പിക്കുന്ന ആഞ്ജലീനയും തമ്മിലുള്ള രംഗങ്ങൾ ക്രിഞ്ച് ലെവല്‍ ആണ്.
ആയിരം വർഷം മുൻപ് ഒരു സാങ്കൽപിക ദേശത്തുനടന്ന കഥയാണ് ‘കങ്കുവ’യിലൂടെ പറയുന്നത്. അഞ്ചുഗോത്രങ്ങൾ. അവയുടെ ഭരണാധികാരികളുടെ മക്കൾ പരസ്പരം ചെയ്യുന്ന ക്രൂരതകൾ. പകയും പ്രതികാരവും മൂലം വലിയ യുദ്ധങ്ങൾക്കിറങ്ങുന്ന വീരനായകർ. അവരുടെ നായകനായ കങ്കുവ. മകനെ സംരക്ഷിക്കാമെന്ന് ഒരമ്മയ്ക്ക് കൊടുത്ത വാക്കുമൂലം സ്വന്തം നാടുപേക്ഷിച്ച് കാട്ടിലേക്കുപോവുന്ന കങ്കുവയായി സൂര്യ അഴിഞ്ഞാടുകയാണ്. കങ്കുവയ്ക്കുവേണ്ടി സൂര്യ ഒഴുക്കിയ രക്തവും വിയർപ്പും കയ്യടിയർഹിക്കുന്നതാണ്.
എന്നാൽ സൂര്യയുടെ പ്രകടനത്തിനപ്പുറത്ത് കങ്കുവയ്ക്ക് പുതുതായൊന്നും നൽകാൻ കഴിയുന്നില്ല. കേട്ടുപരിചയമുള്ള കഥയാണ് എന്നതുതന്നെയാണ് പ്രശ്നം, ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധേയനായ ശിവയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കങ്കുവ ആദ്യസീൻ മുതൽ അവസാനസീൻ വരെ ആക്‌ഷൻ സീക്വൻസുകൾ കൊണ്ട് സമ്പുഷ്ടമാണ്. എന്നാൽ ശിവയുടെ സ്ഥിരം അച്ഛൻ–മകൻ പാസം, അമ്മ–മകൻ പാസം, ചേട്ടൻ– അനിയൻ പാസം എന്നിവയൊക്കെ ചിത്രത്തിലുണ്ട്. ഇതൊന്നും പതിവുപോലെ ഏൽക്കുന്നുമില്ല. മുൻപ് പല തവണ കണ്ടുപരിചയമുള്ള കഥാപശ്ചാത്തലത്തിൽ രണ്ടര മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയുമായെത്തുമ്പോൾ അത് എത്രമാത്രം പ്രേക്ഷകർക്ക് സ്വീകാര്യമാവും എന്നതാണ് ‘കങ്കുവ’ നേരിടുന്ന വെല്ലുവിളി.
സൂര്യയെപ്പോലെ കയ്യടി അർഹിക്കുന്ന സാന്നിധ്യമായെത്തുന്നത് ബോബി ഡിയോളാണ്. നായികയായെത്തിയ ദിശ പഠാനിക്കും സഹതാരങ്ങളായ യോഗി ബാബുവിനും റെഡിൻ കിങ്സ്‌ലിക്കും കാര്യമായി ഒന്നും ചെയ്യാനില്ല. കമ്മിഷണറുടെ വേഷത്തിൽ ഒരാവശ്യവുമില്ലാതെ സംവിധായകൻ കെ.എസ്. രവികുമാറുമെത്തിയിട്ടുണ്ട്.
കഥാപാത്രങ്ങളുമായി ഒരു വൈകാരിക കണക്‌ഷൻ പ്രേക്ഷകനുണ്ടാകുന്നില്ല. സിനിമ അതിവേഗത്തിൽ പോകുന്നുണ്ടെങ്കിലും പ്രേക്ഷകന് ഒരു ഘട്ടത്തിൽപോലും കഥയെ പിന്തുടരാനാകുന്നില്ല. കൂടാതെ ബാഹുബലി പോലുള്ള പീരിയഡ്–ഫിക്‌ഷൻ സിനിമകളിലേതുപോലുള്ള ഹൈ മൊമന്റ്സും സിനിമയിൽ കാണാനാകില്ല.
അജിത്തിന്റെ നായകനാക്കി ശിവ മുൻപ് സംവിധാനം ചെയ്ത ‘വിവേകം’ സിനിമയെപ്പോലെ അതിവേഗം കഥ പറയുന്ന രീതിയാണ് കങ്കുവയുടേതും. ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയ ദേവിശ്രീ പ്രസാദും ക്യാമറ ചലിപ്പിച്ച വെട്രി പളനിസാമിയുമാണ് കങ്കുവയുടെ നട്ടെല്ല്. കങ്കുവയും മുതലയും തമ്മിലുള്ള പോരാട്ടമടക്കം അനേകം മികച്ച സീക്വൻസുകൾ ചിത്രത്തിലുണ്ട്. ഒരു തമിഴ് സിനിമയിൽ ഇത്ര മികച്ചരീതിയിലുള്ള വിഷ്വൽ എഫക്റ്റ്സ് ഇതാദ്യമായിരിക്കും. അപോകാലിപ്റ്റോ സിനിമകളുടെ റഫറൻസുമായാണ് ചിത്രത്തിനുവേണ്ടി വേഷവിധാനമൊരുക്കിയിരിക്കുന്നത്. പ്രൊഡക്‌ഷൻ ഡിസൈനറും കലാസംവിധായകനും വിഷ്വൽ എഫക്റ്റ്സ് ഡയറക്ടറും ചേർന്ന് സൃഷ്ടിച്ച മായികലോകം കയ്യടി അർഹിക്കുന്നതാണ്.
കങ്കുവ കാണുമ്പോൾ മനസ്സിൽ ഒരു വേദനയായി അവശേഷിക്കുന്നത് ചിത്രത്തിന്റെ മലയാളിയായ യുവ എഡിറ്റർ നിഷാദ് യൂസഫിന്റെ ഓർമയാണ്. തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിനു മികച്ച എഡിറ്റർക്കുള്ള പുരസ്കാരം നേടിയ നിഷാദ് യൂസഫിന്റെ അവസാന സിനിമകളിലൊന്നാണ് കങ്കുവ. 14 ദിവസം മുൻപാണ് നിഷാദ് യൂസഫ് വിടപറയുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് അദ്ദേഹം എഡിറ്റുചെയ്ത രീതി അപൂർവമായ അനുഭവമാണ്. രണ്ടു കാലഘട്ടങ്ങളിലേക്കുള്ള മാറ്റം പോലും രസകരമായി നിഷാദ് യൂസഫ് കൈകാര്യം ചെയ്തിട്ടുണ്ട്. കങ്കുവ റിലീസ് ചെയ്ത ശേഷം ഇന്ത്യയൊന്നടങ്കം ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന എഡിറ്ററാണ് നിഷാദ് യൂസഫ്. ഇതു കാത്തുനിൽക്കാതെയാണ് നിഷാദ് യൂസഫ് പോയത്.
രണ്ടാംഭാഗത്തിനുള്ള ത്രെഡ് ഇട്ടാണ് കങ്കുവ അവസാനിക്കുന്നത്. സൂര്യ പറഞ്ഞതുപോലെ വളരെ വേണ്ടപ്പെട്ട ഒരാൾ അതിഥി വേഷത്തിൽ ക്ലൈമാക്സിലെത്തുന്നുണ്ട്. അദ്ദേഹവും ഇരട്ടവേഷത്തിലാണ് വരുന്നത്. ഇത്രയും സ്റ്റാർ കാസ്റ്റും കോടികളുടെ ബജറ്റും ഉണ്ടായിട്ടും തിരക്കഥയിൽ വേണ്ടത്ര പ്രാധാന്യം കൊടുക്കാൻ ശിവ നോക്കിയിട്ടില്ല. അതു തന്നെയാണ് സിനിമയുടെ പ്രധാന പോരായ്മയും. 2027 ജനുവരിയിൽ കങ്കുവ രണ്ടാംഭാഗം തിയറ്ററിലെത്തുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.