പേടിപ്പിച്ചും രസിപ്പിച്ചും പ്രേക്ഷകനെ കയ്യിലെടുക്കുന്ന മമ്മി; ‘ഹലോ മമ്മി’ റിവ്യു
Hello Mummy Review
സ്നേഹിച്ചു കൊതിതീരുംമുമ്പേ അകാലത്തിൽ വിട്ടുപോയവർ നമ്മെ കാണാൻ തിരിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും. മകളെ സ്നേഹിച്ചു തീരാത്ത അമ്മയുടെ ആത്മാവിന്റെ കഥയാണ് വൈശാഖ്എലൻസ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ‘ഹലോ മമ്മി’ പറയുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക്
സ്നേഹിച്ചു കൊതിതീരുംമുമ്പേ അകാലത്തിൽ വിട്ടുപോയവർ നമ്മെ കാണാൻ തിരിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും. മകളെ സ്നേഹിച്ചു തീരാത്ത അമ്മയുടെ ആത്മാവിന്റെ കഥയാണ് വൈശാഖ്എലൻസ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ‘ഹലോ മമ്മി’ പറയുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക്
സ്നേഹിച്ചു കൊതിതീരുംമുമ്പേ അകാലത്തിൽ വിട്ടുപോയവർ നമ്മെ കാണാൻ തിരിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും. മകളെ സ്നേഹിച്ചു തീരാത്ത അമ്മയുടെ ആത്മാവിന്റെ കഥയാണ് വൈശാഖ്എലൻസ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ‘ഹലോ മമ്മി’ പറയുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക്
സ്നേഹിച്ചു കൊതിതീരുംമുമ്പേ അകാലത്തിൽ വിട്ടുപോയവർ നമ്മെ കാണാൻ തിരിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും. മകളെ സ്നേഹിച്ചു തീരാത്ത അമ്മയുടെ ആത്മാവിന്റെ കഥയാണ് വൈശാഖ്എലൻസ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ‘ഹലോ മമ്മി’ പറയുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ ‘ഹലോ മമ്മി’ ഒരേ സമയം പേടിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു കോമഡി എന്റർടെയ്നറായി മാറുന്നു.
പെറ്റ്‌ഷോപ്പ് നടത്തുന്നുണ്ടെങ്കിലും അലസനും വീണ്ടുവിചാരമില്ലാത്തവനുമായ ചെറുപ്പക്കാരനാണ് ബോണി. ബോണിയെ പെണ്ണുകെട്ടിച്ചാൽ അവന്റെ സ്വഭാവം മാറുമെന്ന് വിശ്വസിക്കുന്ന അമ്മയും നല്ലകാലത്ത് തല്ലുകൊള്ളിത്തരവുമായി നടന്ന് മകൻ അതെ സ്വഭാവം കാണിക്കുമ്പോൾ ഉപദേശിക്കാൻ വരുന്ന അപ്പനും പെങ്ങളും അളിയനുമടങ്ങുന്നതാണ് ബോണിയുടെ കുടുംബം. ബോണിയുടെ അളിയൻ തോമാച്ചന് മാര്യേജ് ബ്യൂറോയാണ്. ബോണിയെ പെണ്ണുകെട്ടിച്ചില്ലെങ്കിൽ തന്റെ നിലനിൽപ്പ് കൂടി ഇല്ലാതാകുമെന്ന് മനസ്സിലായ അളിയൻ പേരിന് ഒരു പെണ്ണുകാണൽ നടത്താൻ ബോണിയെ ഉപദേശിക്കുന്നു.
ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട അപ്പൻ വളർത്തിയ പെൺകുട്ടിയാണ് സ്റ്റെഫി. സ്റ്റെഫിയെ കണ്ട മാത്രയിൽ തന്നെ ബോണിയുടെ കാലിടറി. സ്റ്റെഫിക്കും അപ്പനും ഒറ്റ ഡിമാൻഡാണ് ഉളളത് ബോണി സ്റ്റെഫിയുടെ വീട്ടിൽ ദത്തു നിൽക്കണം. ബോണിക്ക് അത് കുഴപ്പമില്ലെങ്കിലും അപ്പനും അമ്മയ്ക്കും അതത്ര സ്വീകാര്യമല്ല. ഒടുവിൽ ബോണിയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർ കല്യാണത്തിന് സമ്മതിച്ചു. സ്റ്റെഫി ഒരു മുൻകരുതൽ കൂടി ബോണിക്ക് കൊടുത്തു മരിച്ചുപോയ അമ്മ തന്റെ ഒപ്പമുണ്ട് അത് കുഴപ്പമില്ലെങ്കിൽ മാത്രമേ ഈ ബന്ധത്തിന് സമ്മതിക്കാവൂ. സ്റ്റെഫി പറഞ്ഞത് ബോണി കാര്യമാക്കിയില്ല. പക്ഷേ കല്യാണ രാത്രിയിൽ തന്നെ സ്റ്റെഫി പറഞ്ഞതിന്റെ പൊരുൾ ബോബിക്ക് പിടികിട്ടി. തുടർന്നുണ്ടാകുന്ന ആവേശകരവും ത്രില്ലടിപ്പിക്കുന്നതുമായ നിമിഷങ്ങളാണ് ‘ഹലോ മമ്മി’യുടെ രസച്ചരട്.
ഷറഫുദീൻ, ഐശ്വര്യ ലക്ഷ്മി, ബിന്ദു പണിക്കർ, ജഗദീഷ് തുടങ്ങിയവരുടെ ഏറെ വ്യത്യസ്തമായ അഭിനയ പ്രകടനങ്ങളോടെ സമ്പന്നമാണ് ‘ഹലോ മമ്മി’. ഇതുവരെ കണ്ടിട്ടുള്ളതിൽ നിന്ന് വിഭിന്നമായി കോമഡി ട്രാക്കും തനിക്കിണങ്ങുമെന്ന് ഐശ്വര്യ ലക്ഷ്മി ഈ ചിത്രത്തിലൂടെ തെളിയിച്ചു. ഇരുത്തം വന്ന അഭിനയശൈലിയാണ് ഐശ്വര്യയുടേത്. സ്വതസിദ്ധമായ നർമത്തിന്റെ മേമ്പൊടിയോടെ ബോണി എന്ന വേഷം ഷറഫുദീൻ മികവുറ്റതാക്കി. ഷറഫുദീന്റെ കോമഡിയിലെ ടൈമിങ് എടുത്തു പറയേണ്ടതാണ്. ഇരുവരുടെയും പുതുമയാർന്ന കോമ്പോയും മനോഹരമായിരുന്നു. ‘ഹലോ മമ്മി’യിൽ ജഗദീഷ് അവതരിപ്പിച്ച പ്രഫസർ സാമുവൽ തൊണ്ണൂറുകളിലെ അപ്പുക്കുട്ടന്റെ അച്ഛനായി വരും. സർപ്രൈസ് കഥാപാത്രമായെത്തിയ ബിന്ദു പണിക്കരും കഥാപാത്രത്തിലൂടെ വ്യത്യസ്തത പുലർത്തി. വില്ലൻ വേഷത്തിൽ ഹിന്ദി ടെലിവിഷൻ താരം സണ്ണി ഹിന്ദുജ മികവുറ്റ പ്രകടനം കാഴ്‌ചവച്ചു. അജു വര്‍ഗീസ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിർ, ശ്രുതി സുരേഷ്, ഗംഗാ മീര, അദ്രി ജോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സ്ലാപ്സ്റ്റിക്ക് കോമഡിയിലൂടെ കഥപറഞ്ഞു പോകുന്ന രീതിയിലാണ് വൈശാഖ് എലൻസ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നോ മലയാളത്തിൽ നിന്ന് അപ്രത്യക്ഷമായ കോമഡി ഹൊറർ വീണ്ടും കാണാൻ സാധിച്ചു എന്നതാണ് ചിത്രത്തിന്റെ പുതുമ. ഫാന്റസിയും നർമവും ഒരുപോലെ പ്രേക്ഷകനിലെത്തിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. നർമത്തിന് പുറമെ കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും അമ്മ മകൾ ബന്ധത്തിന്റെ തീവ്രതയും ഇടക്കൊക്കെ കണ്ണുകളെ ഈറനണിയിക്കും. മികവുറ്റ ഗ്രാഫിക്‌സും, പ്രവീൺ കുമാറിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിങ്ങുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
പ്രേതകഥ പുതിയ കാലത്തിന്റെ ചേരുവകൾ ചേർത്തെഴുതിയ വിശ്വസനീയമായ തിരക്കഥ ചിത്രത്തിന് ശക്തി പകരുന്നു. സാൻജോ ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഫാന്റസിയും കോമഡിയും ഹൊററും ചേർന്ന വ്യത്യസ്തമായ സിനിമാകാഴ്ചയ്ക്ക് ചേരുവയായി ജെയ്ക്സ് ബിജോയിയുടെ സംഗീതവും അതിഗംഭീരമാണ്.
മലയാള സിനിമയിൽ തുടരെ തുടരെ വരുന്ന ത്രില്ലറുകളും കുടുംബ ചിത്രങ്ങളും കണ്ടു മടുത്ത പ്രേക്ഷകർക്ക് വേറിട്ട കാഴ്ചയാണ് ഹലോ മമ്മി നൽകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും ആർത്തുചിരിക്കാനുമുള്ള വക ചിത്രത്തിലുണ്ട്. കോമഡിയും ആക്‌ഷനും ഫാന്റസിയും വൈകാരിക മുഹൂർത്തങ്ങളും എല്ലാം അളവിന് ചേർത്ത ഒരുഗ്രൻ എന്റർടെയ്നറാണ് ഹലോ മമ്മി.