അയൽപ്പക്കത്തെ വീട്ടിൽ നടക്കുന്നതറിയാൻ ജനാലയും തുറന്നുപിടിച്ചിരിക്കുന്ന മനുഷ്യരുള്ള നാടാണ് നമ്മുടേത്. അടുക്കളയുടെ ജനാലയിലൂടെ അടുത്തവീട്ടിലേക്ക് പതിവായി നോക്കിയിരുന്ന ഒരു സ്ത്രീയുടെ കണ്ണിൽ കണ്ട കാഴ്ചകൾ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും പ്രേക്ഷകനിലേക്കെത്തിക്കുകയാണ് ഈ ‘സൂക്ഷ്മദർശിനി’. ‘നോൺസെൻസ്’ എന്ന

അയൽപ്പക്കത്തെ വീട്ടിൽ നടക്കുന്നതറിയാൻ ജനാലയും തുറന്നുപിടിച്ചിരിക്കുന്ന മനുഷ്യരുള്ള നാടാണ് നമ്മുടേത്. അടുക്കളയുടെ ജനാലയിലൂടെ അടുത്തവീട്ടിലേക്ക് പതിവായി നോക്കിയിരുന്ന ഒരു സ്ത്രീയുടെ കണ്ണിൽ കണ്ട കാഴ്ചകൾ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും പ്രേക്ഷകനിലേക്കെത്തിക്കുകയാണ് ഈ ‘സൂക്ഷ്മദർശിനി’. ‘നോൺസെൻസ്’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയൽപ്പക്കത്തെ വീട്ടിൽ നടക്കുന്നതറിയാൻ ജനാലയും തുറന്നുപിടിച്ചിരിക്കുന്ന മനുഷ്യരുള്ള നാടാണ് നമ്മുടേത്. അടുക്കളയുടെ ജനാലയിലൂടെ അടുത്തവീട്ടിലേക്ക് പതിവായി നോക്കിയിരുന്ന ഒരു സ്ത്രീയുടെ കണ്ണിൽ കണ്ട കാഴ്ചകൾ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും പ്രേക്ഷകനിലേക്കെത്തിക്കുകയാണ് ഈ ‘സൂക്ഷ്മദർശിനി’. ‘നോൺസെൻസ്’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയൽപ്പക്കത്തെ വീട്ടിൽ നടക്കുന്നതറിയാൻ ജനാലയും തുറന്നുപിടിച്ചിരിക്കുന്ന മനുഷ്യരുള്ള നാടാണ് നമ്മുടേത്. അടുക്കളയുടെ ജനാലയിലൂടെ അടുത്തവീട്ടിലേക്ക് പതിവായി നോക്കിയിരുന്ന ഒരു സ്ത്രീയുടെ കണ്ണിൽ കണ്ട കാഴ്ചകൾ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും പ്രേക്ഷകനിലേക്കെത്തിക്കുകയാണ് ഈ ‘സൂക്ഷ്മദർശിനി’. ‘നോൺസെൻസ്’ എന്ന ചിത്രത്തിന് ശേഷം എം.സി. ജിതിൻ എന്ന സംവിധായകൻ വീണ്ടുമെത്തിയത് സസ്‌പെൻസ് ത്രില്ലറുകളുടെ തലതൊട്ടപ്പനായ ഹിച്ച്‌കോക്കിന് ആദരവർപ്പിച്ചുകൊണ്ടാണ്. ആകർഷകമായ തിരക്കഥയും ബേസിൽ ജോസഫിന്റെയും നസ്രിയ നസീമിന്റെയും സൂക്ഷ്മ പ്രകടനങ്ങളും കൊണ്ട് എൻഗേജിങ് ആയ ഒരു മിസ്റ്ററി ത്രില്ലറാണ് സൂക്ഷ്മദർശിനി.

മൈക്രോബയോളജിയിൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞെങ്കിലും വിവാഹിതയായി ഒരു കുട്ടിയുടെ അമ്മയുമായതോടെ പ്രിയദർശിനിക്ക് ഒരു ജോലി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  ഒരു പ്രൈവറ്റ് കമ്പനിയിൽ എക്സിക്യൂട്ടീവ് ആണ് പ്രിയയുടെ ഭർത്താവ് ആന്റണി. നഗരത്തിന് അടുത്തായി കിടക്കുന്ന ഒരു നാട്ടിൻപുറത്ത് അല്‍പസ്വൽപം വാട്സ്ആപ്പ് പരദൂഷണവും വീട്ടുകാര്യവുമൊക്കെ നോക്കി കഴിയുന്ന പ്രിയയുടെ അടുപ്പക്കാർ അടുത്തടുത്ത നാലുവീടുകളിൽ താമസിക്കുന്ന സുലുവും സ്റ്റെഫിയും അസ്മയും ടീച്ചറും ഒക്കെയാണ്. അവരങ്ങനെ പരദൂഷണവുമായി സ്വസ്ഥമായി കഴിയുമ്പോഴാണ് നാലു വീടുകൾക്കുമിടയിൽ വർഷങ്ങളായി അടഞ്ഞു കിടക്കുന്ന വലിയ വീട്ടിലേക്ക് ഗ്രേസ് അമ്മച്ചിയും അവരുടെ മകൻ മാനുവലും മടങ്ങിവരുന്നത്. 

ADVERTISEMENT

ആദ്യകാഴ്ചയിൽ തന്നെ മാനുവലിന്റെ നിഷ്കളങ്കമായ ചിരിയുടെ പിന്നിൽ എന്തോ നിഗൂഢതയുണ്ടെന്ന് പ്രിയയിലെ ‘ഡിറ്റക്റ്റീവി’ന് തോന്നി. ആ വലിയ വീട്ടിൽ ഓർമകളുടെ ചുഴലിയിൽ പെട്ടുഴലുന്ന ഗ്രേസ് എന്ന അമ്മച്ചിയെ എന്തുകൊണ്ടോ പ്രിയയ്ക്ക് മറക്കാൻ കഴിഞ്ഞില്ല. പിന്നീട് പ്രിയയുടെയും മാനുവലിന്റെയും ടോം ആൻഡ് ജെറി കളിയിലൂടെ വലിയൊരു നിഗൂഢതയുടെ ചുരുളഴിയുകയായിരുന്നു.

കൗതുകകരമായ തുടക്കവും പെർഫെക്റ്റായ ഫിനിഷിങുമായി ഗംഭീരമായി ചിത്രീകരിക്കപ്പെട്ട ഒരു മിസ്റ്ററി ത്രില്ലറാണ് സൂക്ഷ്മദർശിനി.  നിഗൂഢത നിറഞ്ഞ ഒന്നാം പകുതിയും അപ്രതീക്ഷിത ട്വിസ്റ്റുകളോടെ സസ്പെൻസ് അൽപ്പാൽപ്പമായി വെളിപ്പെടുത്തി ഒരു മികച്ച ക്ലൈമാക്സിലേക്ക് നയിക്കുന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.  അമ്മയിൽ നിന്ന് കേട്ട ഒരു സംഭവം ഇടയ്ക്കിടെ തന്നെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് തോന്നിയപ്പോഴാണ് ഈ കഥ എഴുതാൻ തീരുമാനിച്ചതെന്ന് സംവിധായകനും ചിത്രത്തിന്റെ കഥാകൃത്തുമായ എം.സി. ജിതിൻ പറഞ്ഞിട്ടുണ്ട്.  സത്യൻ അന്തിക്കാടിന്റെ ശൈലിയെ അനുസ്മരിപ്പിക്കുന്ന മനസ്സ് നിറയ്ക്കുന്ന കാഴ്ചാപരിസരം, കഥ അതിന്റെ പൂർണതയിലേക്കടുക്കുമ്പോൾ പിരിമുറുക്കം നിറഞ്ഞ സീക്വൻസുകളിലൂടെ ഒരു ഹിച്ച്‌കോക്കിയൻ മേക്കിങ്.  

ADVERTISEMENT

ശരൺ വേലായുധന്റെ ഛായാഗ്രഹണവും നിഗൂഢത നിലനിർത്തിയുള്ള ചമന്‍ ചാക്കോയുടെ എഡിറ്റിങും മികവ് പുലർത്തി. ക്രിസ്റ്റോ സേവ്യറുടെ പശ്ചാലസംഗീതം ഒരു മിസ്റ്ററി ചിത്രത്തിന് ചേർന്നരീതിയിലുള്ള  അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.

ബേസിൽ ജോസഫിന്റെയും നസ്രിയ നസീമിന്റെയും മത്സര പ്രകടനങ്ങളാണ് സൂക്ഷ്മദർശിനിയുടെ പ്രത്യേകത. നാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്കുള്ള നസ്രിയയുടെ മടക്കം വെറുതെയല്ല. നാട്ടിൻപുറങ്ങളിലെ ഡിറ്റക്റ്റീവുകളുടെ പ്രതിനിധിയായി ആകർഷകമായ പ്രകടനമാണ് നസ്രിയ നടത്തിയത്. നർമത്തോടൊപ്പം കുടിലതയുമുള്ള മാനുവൽ എന്ന കഥാപാത്രം ബേസിൽ ജോസഫിന്റെ കയ്യിൽ ഭദ്രമായിരുന്നു. ഗൗരവമേറിയ കഥാപാത്രമെങ്കിലും പ്രേക്ഷകർക്ക് ഊർജവും ഉന്മേഷവും നൽകുന്ന പ്രകടമായിരുന്നു ബേസിലിന്റേത്.  നസ്രിയയുടെ ഒപ്പം തന്നെ വാട്സാപ്പ് പാപ്പരാസികളായി അഭിനയിച്ച അഖില ഭാർഗവൻ, മെറിൻ ഫിലിപ്, പൂജ മോഹൻരാജ്, ജയാ കുറുപ്പ് തുടങ്ങിയവർ മികച്ചു നിന്നു. കോട്ടയം രമേശ്, സിദ്ധാർഥ് ഭരതൻ, ദീപക് പറമ്പോൽ, മനോഹരി ജോയ്, ആതിര രാജീവ്, സരസ്വതി, നന്ദൻ ഉണ്ണി, തുടങ്ങി നിരവധി അഭിനേതാക്കൾ കരുത്തുറ്റ പ്രകടനവുമായി ചിത്രത്തിലുണ്ട്.

നസ്രിയ, ബേസിൽ ജോസഫ്
ADVERTISEMENT

അടുത്ത വീട്ടിൽ എന്ത് നടക്കുന്നു എന്ന് അന്വേഷിക്കേണ്ട കാര്യമില്ലെങ്കിലും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ കണ്ണടക്കേണ്ടതില്ല എന്നൊരു സന്ദേശം ‘സൂക്ഷ്മദർശിനി’ മലയാളികൾക്ക് നൽകുന്നുണ്ട്. തിരക്കഥയുടെ കെട്ടുറപ്പും കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനങ്ങളും കൊണ്ട് മലയാളത്തിലെ മികച്ച മിസ്റ്ററി ത്രില്ലറുകളുടെ പട്ടികയിൽപെടുത്താവുന്ന ചിത്രമാണ് സൂക്ഷ്മദർശിനി. നസ്രിയയുടെയും ബേസിലിന്റെയും രസകരമായ കോംബോയും നർമത്തിന്റെ രസച്ചരട് പൊട്ടാതെ നിഗൂഢത നിലനിർത്തിയുള്ള ആഖ്യാനരീതിയും കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട സിനിമയായി സൂക്ഷ്മദര്‍ശിനി മാറുമെന്നുറപ്പാണ്.

English Summary:

Sookshma Darshini Malayalam Movie Review And Rating