അതിശയോക്തി ഇല്ലാതെ ഒരു യഥാർഥ സംഭവത്തെ അതേപടി പകർത്തുക എന്നത് വളരെ വിഷമകരമായ കാര്യമാണ്. എന്നാൽ ചില സംഭവങ്ങളെ അങ്ങനെ പകർത്തിയില്ലെങ്കിൽ അത് പ്രേക്ഷകർക്ക് സ്വീകാര്യമാവുകയുമില്ല. അത്തരത്തിൽ അതിശയോക്തിയെ മാറ്റിനിർത്തി കൃത്യതയോടെ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ‘ഒരുമ്പെട്ടവൻ’. പേര് സൂചിപ്പിക്കുന്നതുപോലെ ഒരുമ്പെട്ടിറങ്ങുന്ന ചിലർക്കു മുന്നിൽ ചില വഴികൾ തുറന്നു കിട്ടും എന്നും ചിത്രം സൂചിപ്പിക്കുന്നു. സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ.എം. എന്നിവർ ഒന്നിച്ചാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കശക്കാരനായ കൊല്ലനാണ് കേളുവും ആക്രി പെറുക്കി ജീവിക്കുന്ന പപ്പനും ഒരേ നാട്ടുകാരാണ്. ചെറിയൊരു വഴക്കിന്റെ പേരിൽ പരസ്പരം ഇരുവർക്കും ഇടയിൽ ഉണ്ടാകുന്ന പ്രതികാര ബുദ്ധിയും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ കാതൽ. പപ്പന്റെ സഹോദരന്റെ മകളാണ് മിഴി. അച്ഛനമ്മമാരുടെ പ്രിയപുത്രിയായ മിഴി പപ്പന്റെ അടുത്തേക്ക് വരുന്നതോടെയാണ് അയാളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ മിഴിക്ക് അവളുടെ അച്ഛനമ്മമാരെ നഷ്ടപ്പെടുകയാണ്. മിഴി വീട്ടിലേക്ക് എത്തുന്നതോടെ പപ്പന്റെയും കേളുവിന്റെയും ജീവിതത്തിൽ അവൾ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നു. മിഴിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും അത് പപ്പന്റെയും കേളുവിന്റെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതും ആണ് ചിത്രം പറഞ്ഞുപോകുന്നത്.

ADVERTISEMENT

ഇന്ദ്രൻസും ജാഫർ ഇടുക്കിയുമാണ് പപ്പനും കേളുവുമായി എത്തുന്നത്. ഇരുവരുടെയും പ്രകടനം മലയാളികളുടെ മനസ്സിൽ എന്നും ഇടം പിടിച്ചിട്ടുള്ളതുമാണ്. ആ പ്രകടനത്തിന് ഒട്ടും കോട്ടം തട്ടാത്ത വിധത്തിൽ തന്നെയാണ് ഒരുമ്പെട്ടവനിലും ഇരുവരും അഭിനയിച്ചിരിക്കുന്നത്. മിഴിയായി എത്തുന്ന ബേബി കാശ്മീരയും ഗംഭീര പ്രകടനമാണ് നടത്തുന്നത്.

പ്രധാന കഥാപാത്രങ്ങളെയും അവരുടെ ചുറ്റുപാടുകളെയും അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കൊടുത്തതിലൂടെ കഥാപാശ്ചാത്തലം വളരെ വ്യക്തമായി അവതരിപ്പിക്കപ്പെട്ടു. സാമൂഹ്യ പ്രസ്കതിയുള്ള ഗൗരവമേറിയ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ADVERTISEMENT

ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഉണ്ണി നമ്പ്യാർ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സന്ദർഭത്തിനനുസരിച്ച് തന്നെയാണ് ഓരോന്നും ശ്രദ്ധാപൂർവ്വം അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ ഗാനം ശ്രദ്ധയമാണ്. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാർ, ബേബി കശ്മീര എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവരുവരുടെ ഭാഗങ്ങൾ ഭംഗിയായി അവതിപ്പിച്ചിട്ടുണ്ട്. സുധീഷ്, ഐ എം വിജയൻ, സുനിൽ സുഖദ, സിനോജ് വർഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ്ണ ശിവദാസ്, വിനോദ് ബോസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ADVERTISEMENT

 ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശിയാണ് ചിത്രത്തിന്‍റെ നിർമാണം നിർവഹിച്ചിരിക്കുന്നത്.

English Summary:

Orubettavan movie review