ജോമോൾ മടങ്ങി വരുന്നു; വിജയ് ബാബുവിന്റെ ‘കെയർഫുൾ’ ട്രെയിലർ

വിജയ് ബാബു നായകനായി എത്തുന്ന സസ്പൻസ് ത്രില്ലർ ചിത്രം കെയർഫുൾ ട്രെയിലർ പുറത്തിറങ്ങി. വി.കെ പ്രകാശ് ആണ് സംവിധാനം. വിജയ് ബാബു, സൈജു കുറുപ്പ്, അജു വർഗീസ്, വിനീത് കുമാർ, പാർവതി നമ്പ്യാർ, അശോകൻ, സന്ധ്യ രാജു, ശ്രീജിത്ത് രവി, കൃഷ്‌ണകുമാർ തുടങ്ങി വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു . വലിയൊരിടവേളയ്‌ക്ക് ശേഷം ജോമോൾ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കെയർഫുൾ. 

രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ധനേഷ് രവീന്ദ്രനാഥാണ് ക്യാമറ. അരവിന്ദ്, ഭാസ്‌കർ എന്നിവർ ചേർന്നാണ് കെയർഫുളിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത്. സുരേഷ് ബാലാജി, ജോർജ് പിയസ് എന്നിവരാണ് നിർമാണം.