വെളിപാടിന്റെ പുസ്തകം ടീസർ കാണാം

മോഹൻലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ടീസർ പുറത്തിറങ്ങി. ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന ആദ്യ ചിത്രമാണിത്. ടീസറിലെ പശ്ചാത്തല സംഗീതവും സ്റ്റൈലനാണ്. താടിയും കണ്ണടയുമൊക്കെ വച്ച് കുർത്തയണിഞ്ഞ് സഞ്ചിയും തൂക്കി സൈക്കിള്‍ ചവിട്ടി വരുന്ന മോഹൻലാല്‍ ആണു ചിത്രത്തില്‍. ആർക്കും ഇഷ്ടമാകുന്ന ലുക്ക്. 

ആന്റണി പെരുമ്പാവൂരാണ് വെളിപാടിന്റെ പുസ്തകം നിർമിക്കുന്നത്. ബെന്നി പി നായരമ്പലമാണു രചന. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് നായിത. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണവു ശർമ ഛായാഗ്രഹണവും നിർവഹിക്കുന്നു. രഞ്ജൻ എബ്രഹാമാണു എഡിറ്റിങ്. മാക്സ്‍ലാബ് സിനിമാസ് ആൻഡ് എന്റര്‍ടെയ്ൻമെന്റാണു ചിത്രം വിതരണം ചെയ്യുന്നത്.