ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
ഇതിനായി നാല് അഡാറ് നായകന്മാരെ തേടിയുളള തിരച്ചിലിലാണ് ഒമര്‍. ചുറുചുറുക്കും ആത്മവിശ്വാസവും നൃത്ത പാടവവുമുള്ള 17നും 21നും ഇടയില്‍ പ്രായമുള്ള നാല് പേരെയാണ് ഒമര്‍ തിരയുന്നത്. ഈ മാസംം 27ന് തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയില്‍ ഒാഡിഷന്‍ നടക്കും.