ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന പാതി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അത്ഭുതപ്പെടുത്തുന്ന മേയ്ക്ക്ഓവറിലാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്. ചന്ദ്രന്‍ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിരൂപനായ തെയ്യം മുഖമെഴുത്തുകാരനും നാട്ടുവൈദ്യനുമായ കമ്മാരന്‍ എന്ന കലാകാരന്റെ വേഷത്തിലാകും ഇന്ദ്രൻസ് എത്തുക.
Paathi Official Trailer HD | Indrans
പട്ടണം റഷീദ് ആണ് ഈ കഥാപാത്രത്തിന് വ്യത്യസ്തമായ ചമയം ഒരുക്കിയത്. പാതിബോധവും കാഴ്ചയും ഉള്ള കമ്മാരന്‍ ഇന്ദ്രൻസിന്റെ കരിയറില്‍ ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കാം.
ജോയ് മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രമായ ഒതേനന്റെ വേഷത്തിലെത്തുന്നത്. കലാഭവന്‍ ഷാജോണ്‍, കലിംഗ ശശി, സന്തോഷ് കീഴാറ്റൂര്‍, വത്സലാ മേനോന്‍, സീമ ജി. നായര്‍, ടി. പാര്‍വതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കഥയും തിരക്കഥയും നവാഗതനായ വിജേഷ് വിശ്വത്തിന്റെതാണ്. ബി. അജിത് കുമാറാണ് എഡിറ്റിങ്.