അങ്കമാലി ഡയറിസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അങ്കമാലി പശ്ചാത്തലമാക്കി halyann group Production house നിർമിക്കുന്ന ക്യൂബൻകോളനി എന്ന ചിത്രം മനോജ് വർഗീസ് പാറേക്കാട്ടിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു.
അങ്കമാലിയും പരിസരപ്രദേശങ്ങളിലുമായി 41 ദിവസത്തെ ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2000ത്തോളം പേർ പങ്കെടുത്ത ഓഡിഷനിൽ നിന്നും 3 ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത 100ഓളം പുതുമുഖങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നു.
CUBAN COLONY_MALAYALAM MOVIE_OFFICIAL SONG_MANGAA CURRY
അങ്കമാലി ക്യൂബൻ കോളനിയിൽ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹേഷിന്റെ പ്രതികാരം മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോൺ. അങ്കമാലി ഡയറിസിലൂടെ കടന്നുവന്ന ശ്രീകാന്ത് (പരിപ്പ് മാർട്ടിൻ), നവാഗതരായ ഏബൽ ബി കുന്നേൽ, ശ്രീരാജ്, ഗോകുൽ എന്നിവർ അഞ്ചു സുഹൃത്തുക്കളായി എത്തുമ്പോൾ, ഐശ്വര്യ ഉണ്ണി, അനഘ മരിയ വർഗ്ഗീസ് (ഡിഫോർ ഡാൻസ് ഫെയിം) എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ആക്ഷൻ ഹീറോ ബിജുവിലെ " മുത്തേ പൊന്നെ " എന്നെ ഗാനത്തിലൂടെ നമുക്ക് ഏവർക്കും പരിചിതനായ അരിസ്റ്റോ സുരേഷ് ക്യൂബൻ കോളനിയിലെ " മാങ്ങാ കറി " എന്ന ഗാനത്തിലൂടെ വീണ്ടും എത്തുന്നു. മനോജ് വർഗീസ് പാറേക്കാട്ടിലിന്റെയും ഹരിനാരായണന്റെയും വരികൾക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അലോഷ്യ കാവുംപുറത്താണ്.
ഈ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ശ്വേതമോഹൻ, യാസിൻ നിസാർ, നിരഞ്ജ്ജ്, അരിസ്റ്റോ സുരേഷ് എന്നിവരാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ,
ചിത്ര സംയോജനം ജോവിൻ ജോൺ. ബോളിവുഡ് ചിത്രങ്ങളിൽ സൗണ്ട് ഡിസൈനറായ ബിബിൻ ദേവ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനും, മിക്സിങ്ങും നിർവഹിക്കുന്നത്.
കല സംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി,
കോസ്റ്റ്യൂം ഡിസൈൻ ലസിത പ്രദീപ്,
പ്രൊഡക്ഷൻ കൺട്രോളർ പ്രേമൻ പെരുമ്പാവൂർ,
മേക്കപ്പ് മനോജ് അങ്കമാലി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഷാജഹാൻ,
ആക്ഷൻ ഡയറക്ടർസ് റൺ രവി,ബ്രൂസ്‌ലി രാജേഷ്.
വിഷ്വൽ എഫക്ട്സ് ഇന്ദ്രജിത് ഉണ്ണി പാലിയത്ത്
ഡി ഐ കളറിസ്റ്റ് രമേശ് സിപി, പിർഓ എ.സ് ദിനേശ്,
സ്റ്റിൽസ് സഞ്ജു വർക്കി, ഡിസൈൻ ആന്റണി സ്റ്റീഫൻസ് എന്നിവരാണ് അണിയറിൽ പ്രവർത്തിക്കുന്നത്. ചിത്രം കോമഡിക്കും പ്രണയത്തിനും പ്രധാന്യം നൽകുന്നതോടൊപ്പം മികച്ച ഒരു ആക്ഷൻ ത്രില്ലർ കൂടിയാണ്.