കളി തിയറ്ററുകിൽ എത്തി

നവാഗതരെ പ്രധാനതാരങ്ങളാക്കി തിരക്കഥാകൃത്ത് നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന കളി തിയറ്ററുകളില്‍. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സമീര്‍, പാച്ചാ, ഷാനു, അനീഷ്, ബിജോയ് എന്നിവരാണ് പ്രധാനതാരങ്ങൾ. സിനിമയുടെ ട്രെയിലറും പാട്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു.

ബാബു രാജ്, സോനാ നായര്‍,  ജോജു ജോര്‍ജ്, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ, അപൂര്‍വ്വ രാഗം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ടൂ കണ്‍ട്രീസ് എന്ന ദിലീപ് ചിത്രത്തിന്റെ കഥാകൃത്തുമാണ് നജിം കോയ.