Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷ്ണു–ധർമജൻ ടീമിന്റെ വികടകുമാരൻ; ട്രെയിലർ

vikadakumaran-trailer

വിഷ്ണു ഉണ്ണികൃഷ്ണൻ–ധര്‍മജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന വികടകുമാരന്റെ ട്രെയിലർ പുറത്തിറങ്ങി. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലർ ഏറെ പ്രതീക്ഷ നൽകുന്നു.

Vikadakumaran | Official Trailer | Dharmajan | Vishnu Unnikrishnan

സൂപ്പർ ഹിറ്റ് ചിത്രമായ റോമൻസ് റിലീസ് ചെയ്ത് 5 വർഷം തികയുന്ന വേളയിലാണ് സംവിധായകനായ ബോബൻ സാമുവലും നിർമാതാക്കളായ അരുൺഘോഷും ബിജോയ് ചന്ദ്രനും പുതിയ പ്രോജക്ടുമായി എത്തുന്നത്.

വൈ.വി രാജേഷ് തിരക്കഥയെഴുതുന്ന ഈ ഫൺ എന്റർടെയ്നറിൽ മാനസ രാധാകൃഷ്നാണ് നായിക. സലിംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ, കലാഭവൻ ഹനീഫ്, കക്കരവി, ജിനു ഏബ്രഹാം, ബോസ് വെങ്കിട്ട്, ദേവിക നമ്പ്യാർ, സീമാ ജി നായർ, ശ്രീലക്ഷ്മി ഗീതാനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പുനലൂർ, തെങ്കാശി, വേളാങ്കണ്ണി, എറണാകുളം എന്നിവിടങ്ങളാണ് ലൊക്കേഷൻസ്.

ബി കെ ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ദീപു.

പ്രൊഡക്ഷൻ കൺട്രോളർ ദീപു എസ് കുമാർ. കല–രാജേഷ് കോവിലകം. മേക്കപ്പ്–ജിതേഷ്. വസ്ത്രാലങ്കാരം നിസാർ. സ്റ്റിൽസ്–ഷിജാസ്. പരസ്യകല–ജിസ്സൻ പോൾ. അസോസിയേറ്റ് ഡയറക്ടർ –വിനയൻ സുനിൽ കൈലാസ്. വാർത്ത പ്രചരണം എ എസ് ദിനേശ്.