നവാഗതനായ അജിത് സി ലോകേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ചാര്‍മിനാര്‍" എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അശ്വിന്‍ കുമാര്‍, ഹേമന്ത് മേനോന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിൽ തെന്നിന്ത്യൻ സുന്ദരി ഹര്‍ഷികയാണ് നായിക.
നിവിൻ പോളി ചിത്രമായ ജേക്കബിന്റെ സ്വർഗരാജ്യത്തിലെ വില്ലൻ കഥാപാത്രം അവതരിപ്പിച്ച അശ്വിൻ കുമാർ നായകവേഷത്തിലെത്തുന്ന സിനിമകൂടിയാണിത്.
സെവൻ ജെ ഫിലിംസിന്റെ ബാനിറിൽ സിറാജുദ്ദീൻ നിർമ്മിക്കുന്ന ചിത്രത്തിൽ ഫൈസൽ വി ഖാലിദാണ് ഛായാഗ്രാഹകൻ. ജോഫി തരകൻ എഴുതിയ വരികൾക്ക് ജെസിൻ ജോർജാണ് സംഗീതം നൽകിയിരിക്കുന്നത്.