മലയാളത്തിൽ ജനകീയ സിനിമക്ക് രാഷ്ട്രീയാടിത്തറ പണിത സംവിധായകൻ ജോൺ എബ്രഹാമിന്റെ ജീവിതം സിനിമയാകുന്നു. പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് ആണ് സംവിധാനം. ജോൺ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത് റസൂൽപൂക്കുട്ടിയാണ്.
ജോൺ എബ്രഹാമിന്റെ മരിക്കാത്ത ഓർമകളെ ആസ്പദമാക്കി ദീദി ദാമോദരനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോണിനൊപ്പം സിനിമകളിൽ പ്രവർത്തിച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ദരുടെയും സർഗ്ഗാത്മക പങ്കാളിത്തത്തിലൂടെയാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.
John Movie
.കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലായിരുന്നു സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരുന്നത്. ജോണ്‍ എബ്രഹാമിന്റെ സഹോദരി ശാന്ത,ഹരിനാരായണന്‍,ഡോ രാമചന്ദ്രന്‍ മൊകേരി, പ്രൊഫ: ശോഭീന്ദ്രന്‍,മധുമാസ്റ്റര്‍,അനിത,പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുക്തയാണ് നിർമാതാവ്.
കെ. രാമചന്ദ്രബാബു , എം .ജെ.രാധാകൃഷ്ണൻ,ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്,രാഹുൽ അക്കോട്ട് ,സൂരജ് (ഹെലികാം ) എന്നിവരാണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരി എഡിറ്റിങും നിതിൻ ലൂക്കോസ് ശബ്ദസംവിധാനവും നിർവഹിക്കുന്നു. കലാസംവിധാനം ദുന്ദു. പബ്ലിസിറ്റി ഡിസൈൻ ശരത് കൃഷ്ണ, സഹസംവിധാനം അഭയ് സ്റ്റീഫൻ, വെങ്കട്ട് രമണൻ എന്നിവരാണ്.