നൂറ്റാണ്ടുകൾക്ക് പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ കുഞ്ഞാറ്റ വരുന്നു. 369 ഫിലിംസിന്റെ ബാനറിൽ നവാഗതനായ കിരൺ മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ സൗണ്ട് ടീസർ പുറത്തിറങ്ങി.
Kunjatta (2018) official 3d sound teaser
സാങ്കേതികവിദ്യയ്ക്ക് ഏറെ പ്രധാന്യത്തോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.
എബി കൊറ്റനാടൻ നിർമിക്കുന്ന കുഞ്ഞാറ്റയിൽ മഷ അസർ യെങ്കോ, വർഗീസ്, സുബിൻ, മിഥുന, ഭവാനി, ബേബി ആൻ മിയ എന്നിവർ അഭിനയിക്കുന്നു.
രാകേഷ് വാലി ഛായാഗ്രഹണം, മിക്കു കാവിൽ സംഗീതം.