റിയാസിന് കൈനിറയെ ചിത്രങ്ങൾ

രണ്ടു ചിത്രം, വ്യത്യസ്തമായ കഥാപാത്രങ്ങൾ. ആലപ്പുഴക്കാരൻ റിയാസിന്റെ അഭിനയ കാലത്തിന പച്ചപ്പേറുകയാണ്. മലയാള സിനിമയിൽ ഇതുവരെ അവതരിപ്പാക്കാത്ത പുറകോവിൽ എന്ന കഥാപാത്രത്തിൻറെ വ്യത്യസ്ഥ കഥയുമായി "അഞ്ചാംപുര" ചിത്രീകരണം പൂർത്തിയായി. "താരങ്ങളില്ലാത്ത ആകാശം" എന്ന ആന്തോളജി ചിത്രത്തിലെ രണ്ടു ചിത്രങ്ങളിൽ ഒന്നാണ് "അഞ്ചാംപുര". അജിൻ ലാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൽ പുറംകോവിൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച "ഫ്ലാറ്റ് നമ്പർ 4 ബി" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റിയാസാണ്.

സ്മൃതി നിയമങ്ങൾ കൈകാര്യം ചെയ്യുന്ന സ്മാർത്തൻമാർക്കൊപ്പം നിൽക്കുന്ന രാജ പ്രതിനിധിയാണ് പുറംകോവിൽ എന്ന കഥാപാത്രം. അഞ്ചാംപുരയിലെ ഈ ശക്തമായ കഥാപാത്രം ബ്രേക്ക് ആവുമെന്ന വിശ്വാസത്തിലാണു റിയാസ്. "ഗിൽഗിമേഷ്" എന്ന മറ്റൊരു ചിത്രത്തിൽ കൊടകൻ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണു റിയാസ് . മാടമ്പി സ്വഭാവം ഉള്ള ആളാണ് കൊടകൻ. നായാട്ടിനു ശേഷം വ്യഭിചാരം എന്ന തത്വവുമായി മുന്നോട്ടു പോകുന്ന കൊടകൻ വിവാഹിതകളായ സ്ത്രീകളെ ഭർത്താവിന് മുമ്പ് പ്രാപിക്കണമെന്നത്, തൻറെ ജന്മാവകാശമായി കരുതുന്നു. കരുത്തുറ്റ ഈ കഥാപാത്രവും മികച്ചതാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

"ഫ്ലാറ്റ് നമ്പർ 4 ബി"എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നടനുള്ള അടൂർ ഭാസി അവാർഡ് റിയാസിന് ലഭിച്ചിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന "കിൻറർ ജോയ്", കൃഷ്ണജിത്ത് എസ് വിജയൻ "ഡെഡ് ലൈൻ", നന്ദകുമാർ സംവിധാനം ചെയ്യുന്ന "ഞാൻ ആഗ്ന", മുഹമ്മദ് റാഫി സംവിധാനം ചെയ്യുന്ന "ടാക്കാ ടോക്കാ ടൻകാ" എന്നീ ചിത്രങ്ങളാണ് റിയാസിൻറെ മറ്റ് പുതിയ ചിത്രങ്ങൾ.