Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലർത്തിയടിക്കാൻ ഗോദ വരുന്നു; കിടിലൻ ഫസ്റ്റ് ലുക്ക്

godha ഗോദയുടെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി പ്രകാശനം ചെയ്യുന്നു.

കൊച്ചി ∙ ‘കുഞ്ഞിരാമായണം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന "ഗോദ"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസ്, രഞ്ജി പണിക്കർ, വാമിഖ ഗബ്ബി എന്നിവരുടെ ചിത്രത്തിലെ ഗെറ്റപ്പ് ആണ് ഏവരും കാത്തിരുന്ന പോസ്റ്ററിലെ പ്രധാന ആകർഷണം.

godha1

ഗുസ്തി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒറ്റപ്പാലം, പഴനി, ചണ്ഡീഗഡ്, പട്ട്യാല, ഡൽഹി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. ഫെബ്രുവരിയോടെ ചിത്രം തിയറ്ററുകളിൽ എത്തും. കാക്കനാട്ടെ ചിത്രീകരണവേളയിൽ വെച്ച് മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തത്.

Your Rating:

Overall Rating 0, Based on 0 votes