സഖാവിന്റെ പ്രിയസഖിയായി നേഹ സക്സേന

neha

കസബ, മുന്തിരിവള്ളികൾ എന്നീ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങൾക്ക് ശേഷം നേഹ സക്സേന നായികയാകുന്ന ചിത്രമാണ് സഖാവിന്റെ പ്രിയസഖി. സിദ്ദിഖ് താമരശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കണ്ണൂരിലെ ഒരു കമ്യൂണിസ്റ്റ് പ്രവർത്തകന്റെ വിധവയുടെ വേഷത്തിലാണ് നേഹ എത്തുന്നത്.

രോഹിണി എന്നാണ് കഥാപാത്രത്തിന്റെ പേര്. വിവാഹത്തിന്റെ പതിനൊന്നാം ദിവസം രാഷ്‌ട്രീയക്കാരനായ ഭർത്താവ് കൊല്ലപ്പെടുന്നു. അതിനു ശേഷമുള്ള രോഹിണിയുടെ ജീവിതമാണ് പ്രമേയം.

കലാഭവൻ ഷാജോൺ, സലിം കുമാർ, ഇന്ദ്രൻസ്, അനൂപ് ചന്ദ്രൻ എന്നിവരാണ് മറ്റുതാരങ്ങൾ.