പൊട്ടിച്ചിരിയുടെ അമിട്ടുമായി ദിലീപ്; 2 കൺട്രീസ് ട്രെയിലർ കാണാം

ദിലീപിന്റെ ക്രിസ്മസ് ചിത്രം 2 കൺട്രീസിന്റെ ട്രെയിലർ എത്തി. ദിലീപ്–മംമ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാഫി ഒരുക്കുന്ന ടു കൺട്രീസ് ഒരു മുഴുനീള കോമഡി ചിത്രമാണ്

2010ല്‍ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ഷാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത് ആണ്. അ‍ഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപും ഷാഫിയും വീണ്ടും ഒന്നിക്കുന്നത്

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. കലാഭവൻ ഷാജോൺ, അജു വർഗീസ്, ലെന , മുകേഷ്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ചിത്രം ഡിസംബർ 24ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.