നവംബർ മാസം അതി ഗംഭീര സിനിമകളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. മലയാളത്തിൽ നിന്നും ടൊവിനോയുടെ സൂപ്പർഹിറ്റ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ നവംബർ എട്ട് മുതൽ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും നവംബര്‍ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ തന്നെ എത്തിയേക്കും. തമിഴ് ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ മാസം അതി ഗംഭീര സിനിമകളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. മലയാളത്തിൽ നിന്നും ടൊവിനോയുടെ സൂപ്പർഹിറ്റ് ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ നവംബർ എട്ട് മുതൽ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും നവംബര്‍ രണ്ടാം വാരം ഹോട്ട്സ്റ്റാറിലൂടെ തന്നെ എത്തിയേക്കും.

തമിഴ് ചിത്രം ‘ലബ്ബർ പന്ത്’ ഹോട്ട്സ്റ്റാറിലൂടെ ഇതിനോടകം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. ജീവയുടെ തമിഴ് ഹൊറർ ത്രില്ലര്‍ ‘ബ്ലാക്ക്’ ആമസോൺ പ്രൈമിലൂടെ വാടകയ്ക്കു ലഭ്യമാണ്. രജനികാന്തിന്റെ വേട്ടയ്യൻ നവംബർ എട്ടിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

ADVERTISEMENT

ലബ്ബർ പന്ത്: ഒക്ടോബർ 31: ഹോട്ട്സ്റ്റാർ

2024ൽ റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലബ്ബർ പന്ത്. ഒരു ഗ്രാമത്തിലെ ക്രിക്കറ്റ് കളിക്കാരായ രണ്ട് പേരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. തമിഴരശൻ പച്ചമുത്തു രചനയും സംവിധാനവും നിർവ്വഹിച്ച ലബ്ബർ പന്തിൽ അട്ടക്കത്തി ദിനേശ്, ദേവദർശിനി ചേതൻ, പ്രദീപ് ദുരൈരാജ്, ജെൻസൻ ദിവാകർ, ഹരീഷ് കല്യാൺ, സഞ്ജന, ഗീത കൈലാസം, ബാല ശരവണൻ, സ്വാസിക വിജയ്, കാളി വെങ്കട്ട്, തമിഴ്മണി ഡി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

ബ്ലാക്ക്: നവംബര്‍ 1: ആമസോണ്‍ പ്രൈം

ജീവയെ നായകനാക്കി കെ.ജി. ബാലസുബ്രഹ്മണി സംവിധാനം ചെയ്ത സയൻസ് ഫിക്‌ഷൻ ഹൊറർ സിനിമ. ഒക്ടോബർ 11 ന് പുറത്തിറങ്ങിയ 'ബ്ലാക്ക്' ഒപ്പമിറങ്ങിയ രജനി ചിത്രമായ വേട്ടയ്യനേക്കാൾ നേട്ടമാണ് സ്വന്തമാക്കിയത്. 

ADVERTISEMENT

അജയന്റെ രണ്ടാം മോഷണം: നവംബർ എട്ട്: ഹോട്ട്സ്റ്റാർ

ടൊവിനോ തോമസിന്റെയും ആദ്യ സോളോ 100 കോടി ചിത്രം. ജിതിൻ ലാല്‍ സംവിധാനം െചയ്ത സിനിമയ്ക്ക് സുജിത്ത് നമ്പ്യാരാണ് രചന നിർവഹിച്ചിരിക്കുന്നത്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. 

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. മലയാള സിനിമകളിൽ തുടങ്ങി  ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

English Summary:

OTT releases this week: Ajayante Randam Moshanam, Lubber Pandhu, Kishkindha Kaandam, and more to watch