‘ഗജിനി എന്നെ തകര്‍ത്തു, വണ്ണം വച്ചെന്നു പറഞ്ഞ് ബോഡി ഷെയിം ചെയ്തു’
ഇന്ത്യൻ സിനിമയിൽ ഒരു സൂപ്പർതാരമാകുന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഒരു സിനിമാതാരത്തിന്റെ ഓരോ ചലനങ്ങളും അതിസൂഷ്മമായി നിരീക്ഷിച്ച് പൊതുവിചാരണ നടത്തുന്ന ഒരിടത്ത്. അവിടെയാണ് തിരുവല്ലക്കാരിയായ ഡയാന കുര്യൻ എന്ന പെൺകുട്ടി ഇന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർ സ്റ്റാർ നയൻതാര’ എന്ന പദവിയിലേക്ക് നടന്നുകയറിയത്. നയൻതാരയ്ക്ക് നാൽപത് വയസ്സ് തികയുന്ന ദിവസമാണ് താരത്തിന്റെ കരിയറും ജീവിതവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര – ബിയോണ്ട് ദ് ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്.
ഇന്ത്യൻ സിനിമയിൽ ഒരു സൂപ്പർതാരമാകുന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഒരു സിനിമാതാരത്തിന്റെ ഓരോ ചലനങ്ങളും അതിസൂഷ്മമായി നിരീക്ഷിച്ച് പൊതുവിചാരണ നടത്തുന്ന ഒരിടത്ത്. അവിടെയാണ് തിരുവല്ലക്കാരിയായ ഡയാന കുര്യൻ എന്ന പെൺകുട്ടി ഇന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർ സ്റ്റാർ നയൻതാര’ എന്ന പദവിയിലേക്ക് നടന്നുകയറിയത്. നയൻതാരയ്ക്ക് നാൽപത് വയസ്സ് തികയുന്ന ദിവസമാണ് താരത്തിന്റെ കരിയറും ജീവിതവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര – ബിയോണ്ട് ദ് ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്.
ഇന്ത്യൻ സിനിമയിൽ ഒരു സൂപ്പർതാരമാകുന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഒരു സിനിമാതാരത്തിന്റെ ഓരോ ചലനങ്ങളും അതിസൂഷ്മമായി നിരീക്ഷിച്ച് പൊതുവിചാരണ നടത്തുന്ന ഒരിടത്ത്. അവിടെയാണ് തിരുവല്ലക്കാരിയായ ഡയാന കുര്യൻ എന്ന പെൺകുട്ടി ഇന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർ സ്റ്റാർ നയൻതാര’ എന്ന പദവിയിലേക്ക് നടന്നുകയറിയത്. നയൻതാരയ്ക്ക് നാൽപത് വയസ്സ് തികയുന്ന ദിവസമാണ് താരത്തിന്റെ കരിയറും ജീവിതവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര – ബിയോണ്ട് ദ് ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്.
ഇന്ത്യൻ സിനിമയിൽ ഒരു സൂപ്പർതാരമാകുന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഒരു സിനിമാതാരത്തിന്റെ ഓരോ ചലനങ്ങളും അതിസൂഷ്മമായി നിരീക്ഷിച്ച് പൊതുവിചാരണ നടത്തുന്ന ഒരിടത്ത്. അവിടെയാണ് തിരുവല്ലക്കാരിയായ ഡയാന കുര്യൻ എന്ന പെൺകുട്ടി ഇന്ത്യൻ സിനിമയിലെ ‘ലേഡി സൂപ്പർ സ്റ്റാർ നയൻതാര’ എന്ന പദവിയിലേക്ക് നടന്നുകയറിയത്. നയൻതാരയ്ക്ക് നാൽപത് വയസ്സ് തികയുന്ന ദിവസമാണ് താരത്തിന്റെ കരിയറും ജീവിതവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിർമിച്ച ‘നയൻതാര – ബിയോണ്ട് ദ് ഫെയറി ടെയിൽ’ എന്ന ഡോക്യുമെന്ററി പുറത്തുവന്നത്.
വിവാഹം നടന്ന് രണ്ടു വർഷങ്ങൾ ഡോക്യുമെന്ററി പെട്ടിയിലിരിക്കാൻ കാരണമായത് ഇന്ത്യൻ സിനിമയിലെ തന്നെ മറ്റൊരു സൂപ്പർതാരമായ ധനുഷിന്റെ ഇടപെടലാണെന്ന സൂചന നൽകി നയൻതാര പങ്കുവച്ച തുറന്ന കത്ത് റിലീസിനു മുൻപെ ചർച്ചയായിരുന്നു. ആ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡോക്യുമെന്ററി റിലീസ്. നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട ഡോക്യുമെന്ററിയിൽ ലേഡി സൂപ്പർസ്റ്റാർ ആകുന്നതിന് മുൻപ് ഒരു സാധാരണ പെൺകുട്ടിയായിരുന്ന ഡയാന കുര്യൻ ഒറ്റയ്ക്ക് നടന്നുതീർത്ത കനൽ വഴികളും പൊരുതി ജയിച്ച യുദ്ധങ്ങളും ഒടുവിൽ ഇന്ത്യൻ സിനിമയിലെ മുടിചൂടാമന്നന്മാർ മാത്രം പങ്കെടുത്ത സ്വപ്നതുല്യമായ രാജകീയ വിവാഹച്ചടങ്ങുകളും ഉൾപ്പെടുന്നു. നയൻതാരയുടെ വിജയപരാജയങ്ങളുടെയും വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിന്റെയും മനോഹരമായ കാഴ്ചയായ ബിയോണ്ട് ദി ഫെയറി ടെയിൽ അധികമാരുമറിയാത്ത താരത്തിന്റെ സ്വകാര്യജീവിതത്തിന്റെയും കടിച്ചമർത്തിയ വേദനകളുടെയും നേർക്കാഴ്ച കൂടിയാണ്.
നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ചടങ്ങുകളെക്കുറിച്ചുള്ള ഇവന്റ് മാനേജ്‌മെന്റ് ടീമുമായുള്ള ചർച്ചകളിലാണ് ‘നയൻതാര – ബിയോണ്ട് ദ് ഫെയറി ടെയിൽ’ ആരംഭിക്കുന്നത്. വിവാഹം എവിടെ നടത്തണം, എന്തൊക്കെ ചടങ്ങുകൾ വേണം എന്നുള്ള ചർച്ചകളിൽ നയൻതാരയുടെ നേരിട്ടുള്ള ശ്രദ്ധയും അഭിപ്രായങ്ങളുമുണ്ടായിരുന്നു എന്നാണ് ഇവന്റ് ടീം പറയുന്നത്. വിവാഹം മുഴുവൻ ആസൂത്രണം ചെയ്തത് നയൻ ആയിരുന്നെന്നും ചടങ്ങുകൾ അലങ്കോലമാക്കാതിരിക്കാൻ ശ്രദ്ധിച്ചത് മാത്രമാണ് തന്റെ സഹായമെന്നും വിഘ്‌നേശ് ശിവൻ പറയുന്നു. തിരക്കുപിടിച്ച വിവാഹ പൂർവ ചർച്ചകൾക്കിടെ ക്യാമറ 20 വർഷം പിന്നിലേക്ക് യാത്രചെയ്യുകയാണ്. പഠനത്തിൽ അതീവ തൽപരയായിരുന്ന തിരുവല്ല സ്വദേശിയായ ഡയാന കുര്യൻ എങ്ങനെയാണ് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആകുന്നതെന്ന് ഡോക്യുമെന്ററിയിലൂടെ പറയുന്നുണ്ട്.
നയൻതാരയുടെ കരിയറിലൂടെ
2003ൽ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ നയൻതാരയെ അവതരിപ്പിച്ച മലയാളത്തിലെ ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വിവരണത്തിലൂടെയാണ് താരത്തിന്റെ സിനിമാജീവിതത്തിന്റെ കഥ അനാവരണം ചെയ്യപ്പെടുന്നത്. തീർത്തും അപ്രതീക്ഷിതമായി വനിതാ മാസികയുടെ കവർ പേജിലാണ് ഡയാന കുര്യനെ കണ്ടതെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ഡയാനയോട് സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ മാതാപിതാക്കളോട് ചർച്ച ചെയ്തു പറയാം എന്ന് പറയുകയും പിന്നീട് വിളിച്ച് വിസമ്മതം അറിയിക്കുകയുമാണ് ചെയ്തത്. എന്നാൽ, വിധി മറ്റൊന്നായിരുന്നു. ഡയാന കുര്യനെ സത്യൻ അന്തിക്കാട് ‘നയൻതാര’യാക്കി. പിന്നീട് സിനിമ വിട്ടൊരു ജീവിതം സാധ്യമല്ലാത്ത വിധം നയന്‍താര അതിന്റെ ഭാഗമായി.
ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് ആയിരുന്നു നയൻതാരയുടെ രണ്ടാമത്തെ ചിത്രം അവിടുന്നങ്ങോട്ട് നയൻതാര എന്ന താരത്തിന്റെ അതിശയകരമായ വളർച്ചയാണ്. ഫാസിൽ മുതൽ നിർമാതാവ് പുഷ്പ കന്ദസാമി, ചിരഞ്ജീവി, രാധിക ശരത്കുമാർ തുടങ്ങി പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖങ്ങളിലൂടെയാണ് ഡോക്യുമെന്ററി മുന്നേറുന്നത്. നിർമാതാവ് പുഷ്പ കന്ദസാമിയാണ് ‘അയ്യ’ എന്ന ചിത്രത്തിലൂടെ നയൻതാരയെ തമിഴ് സിനിമയിൽ അവതരിപ്പിച്ചത്. ‘അയ്യ’ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ അവർ ചന്ദ്രമുഖിയിൽ രജനികാന്തിനൊപ്പം അഭിനയിച്ചു.
നേരിട്ട തിരിച്ചടികൾ
കരിയറിലെ തിരിച്ചടികളെക്കുറിച്ചും ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. സൂര്യ നായകനായ ഗജിനിയിൽ അഭിനയിച്ചതിനാണ് നയൻതാര ഏറ്റവുമധികം പഴി കേട്ടത്. തടിച്ച ശരീരവുമായി മോഡേൺ വസ്ത്രങ്ങൾ ധരിച്ചതിന് ട്രോള്‍ ചെയ്യപ്പെട്ട നയൻതാര മാധ്യമങ്ങളിലെ തലക്കെട്ടുകളിൽ നിറഞ്ഞു. എന്നാൽ സംവിധായകൻ എ.ആർ. മുരുഗദോസ് തന്നോട് ധരിക്കാനും അഭിനയിക്കാനും ആവശ്യപ്പെട്ടത് മാത്രമാണ് താൻ ചെയ്തതെന്ന് നയൻ പറയുന്നു.
"ഞാൻ ഏറ്റവും തകർന്നു പോയത് ഗജിനിയുടെ സമയത്താണ്. ആ ദിവസങ്ങളിൽ ഞാൻ സമൂഹമാധ്യമങ്ങളിൽ കമന്റുകൾ ഒക്കെ കാണാറുണ്ടായിരുന്നു. ഇവരെന്തിനാണ് അഭിനയിക്കുന്നത്, ഇവർ എന്തിനാണ് സിനിമയിൽ തുടരുന്നത്, ഇവർ ഒരുപാട് വണ്ണം വച്ചല്ലോ തുടങ്ങിയ കമന്റുകൾ. എന്റെ പ്രകടനത്തെപ്പറ്റി പറയുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല. പക്ഷേ, ഒരാളുടെ ശരീരത്തെപ്പറ്റി ആക്ഷേപിക്കുന്നത് ഒട്ടും ശരിയല്ല. ഒരുപക്ഷേ അതിൽ ചെയ്തത് മോശമായിരിക്കാം. എന്നാൽ, എന്റെ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടത് മാത്രമാണ് ഞാൻ ചെയ്തത്. അദ്ദേഹം ആവശ്യപ്പെട്ട വസ്ത്രമാണ് ഞാൻ ആ സിനിമയിൽ ധരിച്ചത്. ഞാനൊരു പുതുമുഖമല്ലേ? തിരിച്ചൊന്നും പറയാനാകില്ലല്ലോ.
ആ സമയത്താണ് ഇത്തരത്തിലുള്ള ബോഡി ഷെയ്മിങ് ഒക്കെ എനിക്ക് നേരെ ഉണ്ടായത്. ഞാൻ എപ്പോഴും തനിച്ചായിരുന്നു. പ്രത്യേകിച്ച് നമ്മൾ ഒരു വിഷമഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ആര് കൂടെയുണ്ടാകും എന്ന് ഒരു ഉറപ്പുമില്ല. എനിക്ക് ആരും ഉണ്ടായിട്ടില്ല. ഒരാൾ പോലും എന്റെ അടുത്ത് വന്നിട്ട്, ‘പോട്ടെ സാരമില്ല’ എന്ന് പറഞ്ഞില്ല. എങ്കിലും ഓരോ ദിവസം കഴിയുന്തോറും ഞാൻ സ്ട്രോങ്ങ് ആയി മാറിക്കൊണ്ടേയിരുന്നു. കാരണം അത് മാത്രമായിരുന്നു എന്റെ മുന്നിൽ ഉണ്ടായിരുന്ന പോംവഴി. എനിക്ക് വേറെ വഴിയില്ലായിരുന്നു. എല്ലാവരും കരുതിയിരുന്നത് എനിക്ക് ആകെ ചേരുന്നത് പാവാടയും ദാവണിയും സാരിയും മാത്രമാണ് എന്നാണ്. പക്ഷേ, അല്ലാത്ത വസ്ത്രങ്ങളും ചേരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ബില്ലയിലെ റോൾ എനിക്ക് നന്നായി ചേരുമെന്ന് വിഷ്ണുവർദ്ധൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, അതെ ഞാൻ ആ വേഷത്തിൽ നന്നായിരിക്കും എന്ന്.
ചർച്ചകൾ മുഴുവനും ഞാൻ ചെയ്ത ബിക്കിനി സീനിനെ ചുറ്റിപ്പറ്റി ആയിരുന്നു. ഞാൻ അത് ചെയ്തത് എല്ലാവർക്കും പ്രശ്നം ആയിരുന്നു. പക്ഷേ, ഞാൻ ആലോചിച്ചത് അങ്ങനെയൊക്കെ അല്ലേ മാറ്റം സംഭവിക്കേണ്ടത് എന്നാണ്. ആ വേഷം ഇട്ടു ചെയ്യാൻ കാരണം അതാണ് സീനിൽ എന്ന് സംവിധായകൻ പറഞ്ഞതുകൊണ്ടാണ്. അല്ലാതെ ആരോടും ഒന്നും തെളിയിക്കാൻ അല്ല. കഥയ്ക്ക് ആവശ്യമായത് ഞാൻ ചെയ്തു അത്രമാത്രം," ഡോക്യുമെന്ററിയിൽ നയൻതാര പറയുന്നു.
വ്യക്തിപരമായ ജീവിതം
മലയാളത്തിൽ നിന്ന് തെന്നിന്ത്യൻ സിനിമാലോകത്തെത്തി താരറാണിയായി ജീവിക്കുമ്പോഴും കുടുംബത്തോടുള്ള കടമ മകൾ മറന്നിട്ടില്ല എന്ന് നയൻതാരയുടെ അമ്മ ഓമന കുര്യൻ സാക്ഷ്യപ്പെടുത്തുന്നു. കരിയറിന്റെ തുടക്കത്തിൽ നയൻതാരയെ സെറ്റുകളിൽ അനുഗമിച്ചിരുന്നത് അച്ഛൻ കുര്യൻ ആയിരുന്നു. പക്ഷേ, പെട്ടെന്നാണ് അച്ഛൻ രോഗബാധിതനാകുന്നത്. അച്ഛന്റെ അസുഖം നയൻതാരയെ ഏറെ അലട്ടിയിരുന്നെങ്കിലും അച്ഛന് വീട്ടിൽ ഐ.സി.യു. ഉൾപ്പടെയുള്ള സൗകര്യങ്ങൾ നയൻതാര ഒരുക്കി. അച്ഛനെ പരിചരിക്കാൻ അമ്മയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകിയിട്ടാണ് നയൻ സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്ക് സഞ്ചരിച്ചതെന്ന് അമ്മ പറയുന്നു. എത്ര തിരക്കുണ്ടെങ്കിലും മകൾ ഓരോ ദിവസവും മൂന്നോ നാലോ തവണയെങ്കിലും വീട്ടിലേക്ക് ഫോൺ ചെയ്യും. അമ്മയ്ക്കും അച്ഛനും സുഖമാണോ എന്ന് തിരക്കുമെന്നും ഓമന കുര്യൻ പറയുന്നു. ഇങ്ങനെ ഒരു മകളെ കിട്ടിയത് തങ്ങളുടെ ഭാഗ്യമെന്നാണ് വിതുമ്പലടക്കിക്കൊണ്ട് ഓമന കുര്യൻ പറയുന്നത്. അതുപോലെ തന്നെ താൻ ഏറെ ആഗ്രഹിച്ചതു പോലെ വളരെ നല്ലൊരു മരുമകനെ തന്നെയാണ് വിഘ്നേശ് ശിവനിലൂടെ കിട്ടിയതെന്നും നയൻ താരയുടെ അമ്മ ഓമന കുര്യൻ ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്.
തുടരുന്ന വിവാദങ്ങൾ
തെലുങ്ക് ചിത്രമായ ശ്രീരാമരാജ്യത്തിൽ സീതയായി അഭിനയിച്ചതിന് ശേഷം സമാനതകളില്ലാത്ത സൈബർ ആക്രമമാണ് നയൻതാര നേരിട്ടത്. ആ സമയത്ത് താൻ ഒരു പ്രണയബന്ധത്തിൽ പെട്ടതും അതേത്തുടർന്നുണ്ടായ വിവാദങ്ങളും നയൻ തുറന്നുപറയുന്നുണ്ട്. ഭാര്യയുള്ള പുരുഷനെ പ്രണയിച്ച സ്ത്രീ സീതയായി അഭിനയിച്ചത് വിവാദങ്ങൾക്ക് കാരണമായി. 'ശ്രീരാമ രാജ്യം' എന്ന തെലുങ്കു ചിത്രത്തിനു ശേഷം കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തതിനു പിന്നിൽ അന്നത്തെ കാമുകൻ ആയിരുന്നുവെന്നും അതിൽ താൻ ഒരുപാട് വിഷമിച്ചെന്നും നയൻതാര പറയുന്നു.
"ശ്രീരാമ രാജ്യം എന്ന സിനിമയുടെ അവസാന ദിനത്തെ ഷൂട്ടിങ് എനിക്ക് മറക്കാനാകില്ല. ആ ദിവസത്തെ മനോവികാരങ്ങൾ എനിക്ക് വിശദീകരിക്കാനാകില്ല. ഞാന്‍ തകർന്നുപോയി. ഞാന്‍ ഒരുപാടു കരഞ്ഞു. ഒരുപാട് ഇഷ്ടപ്പെട്ട് ഒറ്റയ്ക്ക് പൊരുതി നേടിയെടുത്ത താരപദവി കൈവിടേണ്ടി വന്നപ്പോൾ അതിനേക്കാള്‍ ഇനി ജീവിതത്തിൽ നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് തോന്നി. ഞാന്‍ ഇന്‍ഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷന്‍ അല്ലായിരുന്നു," ഡോക്യൂമെന്ററിയിൽ നയൻതാര പറഞ്ഞു. രണ്ടു വർഷത്തെ സിനിമാ ഇടവേളയിലേക്ക് നയിച്ച ആ ബന്ധം ഒടുവിൽ തകർന്ന് പുറംലോകത്തെ അഭിമുഖീകരിക്കാൻ കഴിയാതിരുന്ന തന്നെ ഒടുവിൽ തിരികെ കൊണ്ടുവന്നത് നടൻ നാഗാർജുനയുടെ ഒരു വിളിയായിരുന്നു എന്ന് നയൻ സാക്ഷ്യപ്പെടുത്തുന്നു.
താരറാണിയായി നയൻസ്
പുരുഷകേന്ദ്രീകൃതമായ ഒരു ഇൻഡസ്ട്രിയിൽ നയൻതാര എന്ന സൂപ്പർ താരം എങ്ങനെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തു എന്നത് സാക്ഷ്യപ്പെടുത്തി തമന്ന ഭാട്ടിയ, തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുന, സംവിധായകൻ അറ്റ്ലീ, മലയാളിതാരം പാർവതി തിരുവോത്ത്, തമിഴ് താരം രാധിക ശരത്കുമാർ, വിജയ് സേതുപതി, നെൽസൺ, തുടങ്ങി നിരവധി പ്രശസ്ത വ്യക്തികൾ സംസാരിക്കുന്നുണ്ട്. രാജാ റാണി എന്ന ചിത്രത്തിന് ശേഷമുള്ള നയൻതാരയുടെ താരപദവിയെക്കുറിച്ച് പറയുമ്പോൾ ഒരു പ്രോജക്ടിൽ നയൻതാരയുടെ സാന്നിധ്യം മാത്രം ഒരു സിനിമയുടെ മൂല്യം ഉയർത്തിയതെങ്ങനെയെന്ന് ഡിസ്ട്രിബ്യൂട്ടർ തിരുപ്പൂർ സുബ്രഹ്മണ്യം സാക്ഷ്യപ്പെടുത്തുന്നു.
പ്രണയം പൂത്തുലഞ്ഞ നാളുകൾ
നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും അടുപ്പത്തിലാകുന്നത്. താൻ മാഡം എന്നുവിളിച്ചിരുന്ന നയൻ എങ്ങനെ തന്റെ ജീവിതം ഒരു ഫെയറി ടെയിൽ ആക്കിമാറ്റിയ പ്രാണപ്രേയസിയായി മാറി എന്നത് ഹൃദയസ്പർശിയായാണ് വിഘ്‌നേശ് ശിവൻ വിവരിക്കുന്നത്. വിജയ് സേതുപതി, നെൽസൺ ദിലീപ്കുമാർ, ആറ്റ്ലി, രാധിക ശരത്കുമാർ തുടങ്ങിയവർ സിനിമയുടെ സെറ്റിലുള്ള സംഭവങ്ങൾ ഓർത്തെടുക്കുമ്പോൾ നയൻതാര തന്നെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പുറംലോകമറിയാത്ത സ്വകാര്യതയുടെ മണിച്ചെപ്പ് തുറക്കുന്നുണ്ട്. പോണ്ടിച്ചേരിയിലെ ഷൂട്ടിന് ശേഷം ചെന്നൈയിൽ വന്നപ്പോൾ ധനുഷ് ഫോൺ ചെയ്തു അവിടെ നടക്കുന്ന കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ എന്ന് ചോദിച്ചുവെന്ന് രാധിക ശരത്കുമാർ പറയുന്നു. നയൻതാരയും വിക്കിയും ഒരുമിച്ച് കറങ്ങി നടക്കുകയാണെന്നും ഇതൊക്കെ അറിഞ്ഞിട്ടും മിണ്ടാതിരിക്കാൻ നിങ്ങൾക്ക് നാണമില്ലേ എന്നും ധനുഷ് ചോദിച്ചെന്ന് രാധിക ശരത്കുമാർ പറയുന്നു.
നയൻതാരയാണ് ആദ്യം ഇഷ്ടം വെളിപ്പെടുത്തിയതെന്ന് വിഘ്‌നേശ് ശിവൻ തുറന്നു പറയുന്നുണ്ട് ഡോക്യുമെന്ററിയിൽ. ‘അതുവരെ ‘മാഡം’ എന്ന് വിളിച്ചുകൊണ്ടിരുന്ന ആളെ പെട്ടെന്നു പേരെടുത്തു വിളിക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നു’. പ്രണയത്തിന്റെ പേരിൽ ഏറ്റവും പഴി കേൾക്കേണ്ടി വന്നത് തനിക്കാണെന്നും വിഘ്നേശ് പറയുന്നുണ്ട്. ‘ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി’ എന്നായിരുന്നു ലോകം തങ്ങളുടെ ബന്ധത്തെ വിശേഷിപ്പിച്ചതെന്നും തനിക്ക് എന്തുകൊണ്ട് നയൻതാരയെ പ്രണയിച്ചുകൂടാ എന്നും വിഘ്‌നേശ് ചോദിക്കുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ട കുടുംബത്തിന് ആകെ ഉണ്ടായിരുന്ന ആശ്രയമായിരുന്നു വിഘ്‌നേശ് ശിവൻ എന്ന മകൻ . എന്നാൽ മകനെ തന്റെ സ്വപ്നമായ സിനിമയുടെ പിന്നാലെ സഞ്ചരിക്കാനാണ് അമ്മ ഉപദേശിച്ചത്. ഒടുവിൽ സ്വപ്നത്തിനു പിന്നാലെ സഞ്ചരിച്ചപ്പോൾ കിട്ടിയത് സ്വപ്നത്തേക്കാൾ മനോഹരമായ ജീവിതമാണെന്നും വിഘ്‌നേശ് പറയുന്നു.
"നയനോട് തോന്നിയ സ്നേഹം ഒരു പ്രത്യേക ഫീൽ ആയിരുന്നു. പേരുപോലെ തന്നെ സുന്ദരിയായ നയൻ എന്റെ ജീവിതത്തിലേക്ക് കടന്നുവരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇന്നലെ വരെ മാഡം എന്ന് വിളിച്ചിട്ട് പെട്ടെന്ന് നയൻ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രണയത്തെപ്പറ്റി ആദ്യം പുറത്തറിഞ്ഞപ്പോൾ അതിനെപ്പറ്റി ഒരു പ്രശസ്തമായ മീം ഇറങ്ങി, 'ഉളുന്തൂർപേട്ടൈ നായയ്ക്ക് നാഗൂർ ബിരിയാണി' എന്ന് എഴുതി ഞങ്ങളുടെ രണ്ടുപേരുടെയും പടം വച്ച് പ്രചരിപ്പിച്ചു. സുന്ദരി പ്രണയിച്ച ഭൂതത്തിന്റെ കഥയുള്ളപ്പോൾ, സിനിമയിൽ ബസ് കണ്ടക്ടർ ആയിരുന്ന ആൾ നായകനായ ചരിത്രമുള്ളപ്പോൾ ഇതൊക്കെ ഒരു വിഷയമാണോ? എനിക്ക് എന്തുകൊണ്ട് നയനെ പ്രണയിക്കാൻ പാടില്ല?! നയൻ വന്നതിനു ശേഷം എന്റെ ജീവിതം മാറിമറിഞ്ഞു. എന്റെ ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചു. എന്റെ ജീവിതത്തിനു ഒരു അർഥം വന്നത് തന്നെ നയൻ വന്നതിന് ശേഷമാണ്. കാർമേഘം മൂടിയ മാനത്ത് പെട്ടെന്ന് സൂര്യൻ ഉദിച്ചതുപോലെ നയൻ എന്റെ ജീവിതത്തിലേക്ക് വന്ന് എല്ലാം സുന്ദരവും മനോഹരവുമാക്കി," തങ്ങളുടെ ബന്ധത്തെപ്പറ്റി വിഘ്‌നേശ് ശിവൻ പറയുന്നതിങ്ങനെ.
രാജകീയ വിവാഹം
2015 ലെ വിഘ്‌നേശ് നയൻ ചിത്രമായ നാനും റൗഡി താനിൽ കുരുത്ത പ്രണയം വളർന്ന് 2022 ജൂൺ 9 ലെ അവരുടെ വിവാഹത്തിൽ പര്യവസാനിച്ചതെങ്ങനെയെന്ന് ഡോക്യുമെന്ററി മനോഹരമായി വരച്ചിടുന്നുണ്ട്. രണ്ട് ആത്മാക്കൾ പ്രണയത്തിലായിരിക്കുമ്പോൾ ഉണ്ടാകുന്ന തിരിച്ചടികൾ അവർ എങ്ങനെ കൈകാര്യം ചെയ്‌തെന്നും ഒരാൾ മറ്റൊരാളുടെ ജീവിതം തന്നെ മാറ്റി മറിച്ചതെങ്ങനെയെന്നുമുള്ള നിരവധി ഹൃദയസ്പർശിയായ നിമിഷങ്ങൾ ഡോക്യുമെന്ററിയിലൂടെ നമുക്ക് ലഭിക്കും. ചെന്നൈയിലെ ഇസിആറിലെ ഷെറാട്ടൺ റിസോർട്ടിൽ പ്രത്യേകം നിർമ്മിച്ച ഒരു ഗ്ലാസ് ഹൗസിലാണ് നയൻ–വിക്കി വിവാഹം നടക്കുന്നത്. ഷാരൂഖ് ഖാൻ, വിജയ്, രജനികാന്ത്, സൂര്യ ജ്യോതിക സത്യൻ അന്തിക്കാട് മലയാള നടൻ ദിലീപ് രാധിക ശരത്കുമാർ, ശരത് കുമാർ, കാർത്തി തുടങ്ങി നിരവധി സിനിമാ പ്രമുഖർ പങ്കെടുത്ത താരവിവാഹത്തിന് ഷൂട്ടിങ് അനുമതി നെറ്റ്ഫ്ലിക്സിന് മാത്രമായിരുന്നു.
വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും നയൻ വിശദമായി പറയുന്നുണ്ട്. സിനിമകൾക്ക് വേണ്ടി നിരവധി തവണ വധൂവേഷമണിഞ്ഞ നയൻതാരയ്ക്ക് സ്വന്തം കല്യാണത്തിന് പട്ടുസാരി ഉടുക്കാൻ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ സാരി തന്നെ ധരിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ട് ഏറെ വ്യത്യസ്തമായ സാരിയും ആഭരണങ്ങളും വേണമെന്ന് തന്റെ ഡിസൈനറോട് നയൻ ആവശ്യപ്പെട്ടു. ഒടുവിൽ തനിക്ക് കിട്ടിയ വിവാഹ വസ്ത്രത്തിന്റെ പെട്ടി തന്നെ അതിശയിപ്പിച്ചു എന്ന് നയൻ പറയുന്നുണ്ട്. പാരമ്പര്യ തമിഴ് വരന്മാരുടെ വേഷമായ കുര്‍ത്തയും മുണ്ടുമാണ് വിഘ്‌നേശ് ശിവൻ വിവാഹവേഷമായി തെരഞ്ഞെടുത്തത്. വെര്‍മില്യണ്‍ റെഡ്ഡില്‍ ഹാന്‍ഡ്ക്രാഫ്റ്റ് ചെയ്ത സാരിയാണ് താരറാണിക്ക് വേണ്ടി ഡിസൈനർ മോണിക്ക ഷാ ഒരുക്കിയത്. എംബ്രോയിഡറില്‍ ഹൊയ്‌സല ക്ഷേത്ര ഡിസൈനു പുറമേ നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും പേരും തുന്നിചേര്‍ത്തിരുന്നു.
എല്ലാവരും വിവാഹത്തിന് സ്വര്‍ണത്തിന് പ്രധാന്യം കൊടുക്കാറുണ്ടെങ്കിലും മരതകത്തിന്റെ ആഭരണങ്ങളാണ് നയന്‍താര അണിഞ്ഞത്. നിരനിരയായി മരതകം പതിപ്പിച്ച നെക്ലേസുകളും വളകളും നെറ്റിച്ചുട്ടിയും കമ്മലുമൊക്കെയായി ചുവപ്പും പച്ചയും ചേര്‍ന്ന് മനോഹരമായൊരു കളര്‍ കോംബിനേഷനിൽ ഒരു റാണിയെപ്പോലെ നയൻതാര തോഴിമാരുടെ അകമ്പടിയോടെ പച്ചയും വെള്ളയും നിറത്തിലുള്ള പൂക്കളാൽ അലങ്കരിച്ച് ഗ്ലാസ്സിൽ തീർത്ത സ്വർഗ്ഗതുല്യമായ വിവാഹവേദിയിലേക്ക് ഒരു സ്വപ്നം പോലെ ഒഴുകിയെത്തി.
നാടോടിക്കഥ അല്ല ജീവിതം
ഒരു നാടോടിക്കഥപോലെ തോന്നിക്കുന്ന ‘നയൻതാര – ബിയോണ്ട് ദി ഫെയറിടെയിൽ’ എന്ന ഡോക്യുമെന്ററി അവസാനിക്കുമ്പോൾ ദമ്പതികൾ തങ്ങളുടെ ഇരട്ട ആൺകുട്ടികളായ ഉയിർ, ഉലഗ് എന്നിവരെ ആലിംഗനം ചെയ്യുകയാണ്. ഒരു നാടോടിക്കഥയ്ക്ക് അപ്പുറം നയൻതാര എന്ന സാധാരക്കാരിയായ പെൺകുട്ടി നേരിട്ട പച്ചയായ ജീവിത യാഥാർഥ്യങ്ങളുടെയും വിജയപരാജയങ്ങളുടെയും വിഘ്‌നേഷ് ശിവനുമായുള്ള അവളുടെ പ്രണയവിവാഹത്തിന്റെയും മനോഹരമായ നേർകാഴ്ചയാണ് ഡോക്യൂമെന്ററി. അമിത് കൃഷ്‌ണനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്‌തിരിക്കുന്നത്. സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ശബ്ദം പശ്ചാത്തലത്തിലുണ്ട്. രണ്ട് പതിറ്റാണ്ടുകളായി ജനഹൃദയങ്ങളിൽ രാജ്ഞിയായി ജീവിക്കുന്ന നയന്‍താര എന്ന വ്യക്തിയെ അടുത്തറിയാനും ഒരു ഫെയറിടെയിൽ പോലെ തോന്നിച്ച ജീവിതത്തിൽ താരം നേരിട്ട വെല്ലുവിളികളിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലാനും സഹായിക്കുന്നുണ്ട് നയൻതാര – ബിയോണ്ട് ദി ഫെയറി ടെയിൽ.