ഇടിയൻ ചന്തു, ബഗീര, തെക്ക് വടക്ക്, ഏലിയൻ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
നവംബർ അവസാന വാരം നിരവധി സിനിമകളാണ് ഒടിടി റിലീസിനെത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്–വിനായകൻ ചിത്രം തെക്ക് വടക്ക്, കന്നഡ ചിത്രം ബഗീര, ഹോളിവുഡ് ചിത്രം ഏലിയൻ റോമുലസ് എന്നിവയാണ് ഈ ആഴ്ച സ്ട്രീമിങ് ആരംഭിച്ച സിനിമകൾ. തെക്ക് വടക്ക്: മനോരമ മാക്സ്: നവംബര്‍ 23 വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ

നവംബർ അവസാന വാരം നിരവധി സിനിമകളാണ് ഒടിടി റിലീസിനെത്തിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘ഇടിയൻ ചന്തു’, സുരാജ് വെഞ്ഞാറമ്മൂട്–വിനായകൻ ചിത്രം തെക്ക് വടക്ക്, കന്നഡ ചിത്രം ബഗീര, ഹോളിവുഡ് ചിത്രം ഏലിയൻ റോമുലസ് എന്നിവയാണ് ഈ ആഴ്ച സ്ട്രീമിങ് ആരംഭിച്ച സിനിമകൾ.
ഇടിയൻ ചന്തു: ആമസോൺ പ്രൈം: നവംബർ 24
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ഇടിയൻ ചന്തു ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു. വില്ലനായെത്തി ചന്തു സലിംകുമാർ ഞെട്ടിച്ച ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് വിജയൻ ആണ്. രചനയും ശ്രീജിത്തിന്റേത് തന്നെ. ലാലു അലക്സ്, ജോണി ആന്‍റണി, ലെന, ഐ.എം.വിജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങി വലിയൊരു താര നിര തന്നെ സിനിമയിലുണ്ട്.
തെക്ക് വടക്ക്: മനോരമ മാക്സ്: നവംബര്‍ 23
വിനായകൻ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പ്രേം ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് 'തെക്ക് വടക്ക്.' മധ്യവയസ്ക്കരായ കഥാപാത്രങ്ങളായാണ് വിനായകനും സുരാജും ചിത്രത്തിലെത്തിയത്. മനോരമ മാക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. സിംപ്ലീ സൗത്തിലൂടെ ചിത്രം ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഒടിടിയിൽ കാണാം.
ബഗീര: നെറ്റ്ഫ്ലിക്സ്: നവംബർ 22
റോറിങ് സ്റ്റാർ ശ്രീമുരളിയെ നായകനാക്കി ഹോംബാലെ ഫിലിംസ് നിര്‍മിച്ച ബിഗ് ബജറ്റ് ചിത്രം. ഡോ. സൂരി സംവിധാനം ചെയ്യുന്ന ബഗീരയിൽ, പ്രധാന വേഷത്തിൽ പ്രകാശ് രാജും, രുക്മിണി വസന്തും ഉൾപ്പെടുന്ന താര നിര അണിനിരക്കുന്നുണ്ട്. അജ്‌നീഷാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
മാർട്ടിൻ: ആഹാ: നവംബർ 19
ധ്രുവ് സർജ നായകനായി എത്തിയ പാൻ ഇന്ത്യ ചിത്രം. വലിയ മുതൽമുടക്കിലെത്തിയ സിനിമ ബോക്സ്ഓഫിസിൽ ബോംബ് ആയി മാറി. ശ്രദ്ധേയ നടനായ അര്‍ജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റര്‍പ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമിച്ചിരിക്കുന്നത്. എ.പി. അർജുൻ ആണ് സംവിധാനവും തിരക്കഥയും.
സമാധാന പുസ്തകം: സൈന പ്ലേ: നവംബർ 10
സിജു വിൽസണും മാത്യു തോമസും അഭിനയിച്ച കോമഡി ഡ്രാമ. സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.
ഏലിയൻ റോമുലസ്: ഹോട്ട്സ്റ്റാർ: നവംബർ 22
ഏലിയൻ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രം. ഫെഡെ അൽവാരസ് സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിലും മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. കെയ്‌ലി സ്െപയ്നിയാണ് നായിക.