സർപ്രൈസ്; വിക്രം ചിത്രം ‘തങ്കലാൻ’ നെറ്റ്ഫ്ലിക്സിൽ എത്തി
വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാൻ ഒടിടിയിലെത്തി. ഓഗസ്റ്റ് മാസം തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് മാസത്തിനുശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങിനെത്തിയത്. സാമ്പത്തിക പ്രതിസന്ധികൾ മൂലമാണ് സിനിമയുടെ ഒടിടി റിലീസ് വൈകുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിരൂപകർക്കിടയിൽ മികച്ച

വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാൻ ഒടിടിയിലെത്തി. ഓഗസ്റ്റ് മാസം തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് മാസത്തിനുശേഷമാണ് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങിനെത്തിയത്. സാമ്പത്തിക പ്രതിസന്ധികൾ മൂലമാണ് സിനിമയുടെ ഒടിടി റിലീസ് വൈകുന്നതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. നിരൂപകർക്കിടയിൽ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നെങ്കിലും തിയറ്ററുകളിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്. പ്രയത്നം കണ്ടിട്ട് അടുത്ത തവണത്തെ ദേശീയ പുരസ്കാരം വിക്രം കൊണ്ടുപോകുമെന്നാണ് ആരാധകർ പറയുന്നത്.
മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്‌ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.
തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആക്‌ഷൻ കൊറിയോഗ്രഫി സ്ടന്നെർ സാം.