പല്ലൊട്ടി, പാലും പഴവും, മുറ, മദനോത്സവം; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ഡിസംബർ മൂന്നാം വാരം കൈനിറയെ സിനിമകളാണ് ഒടിടി റിലീസിനെത്തിയിരിക്കുന്നത്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘മുറ’, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘മദനോത്സവം’, മീര ജാസ്മിന്‍ ചിത്രം പാലും പഴവും എന്നിവയാണ് ഒടിടി റിലീസിനെത്തിയത്. പല്ലൊട്ടി: മനോരമ മാക്സ്: ഡിസംബർ 19 കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ

ഡിസംബർ മൂന്നാം വാരം കൈനിറയെ സിനിമകളാണ് ഒടിടി റിലീസിനെത്തിയിരിക്കുന്നത്. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ‘മുറ’, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘മദനോത്സവം’, മീര ജാസ്മിന്‍ ചിത്രം പാലും പഴവും എന്നിവയാണ് ഒടിടി റിലീസിനെത്തിയത്.
പല്ലൊട്ടി: മനോരമ മാക്സ്: ഡിസംബർ 19
കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും കഥയാണ് 'പല്ലൊട്ടി 90 's കിഡ്സ്' ചിത്രത്തിന്റെ കഥ – സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ജിതിൻ രാജ് ആണ്. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മുറ: ആമസോൺ പ്രൈം: ഡിസംബർ 20
കപ്പേളയ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത പുതിയ ചിത്രം 'മുറ' ഒടിടിയിലെത്തി. ഹൃദു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ഡ്രാമ ചിത്രമാണിത്. പതിവു ഗ്യാങ്സ്റ്റർ സിനിമകളുടെ ചട്ടക്കൂടിൽ നിന്നും തീവ്രമായൊരു സൗഹൃദത്തിന്റെയും വഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥ പറയുകയാണ് ചിത്രം.
കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്. ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിങ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി.
മദനോത്സവം: ആമസോൺ പ്രൈം: ഡിസംബർ 20
ഒന്നര വർഷത്തെ കാത്തിരിപ്പിനു വിരാമം. മദനോത്സവം ഒടിടിയിൽ എത്തിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, ബാബു ആൻറണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണിത്.
പൊളിറ്റിക്കൽ സറ്റയറായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ബാബു ആൻറണി എന്നിവർക്കൊപ്പം രാജേഷ് മാധവൻ, ഭാമ അരുൺ തുടങ്ങിയവരുമുണ്ട്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചത് ഷെഹ്നാദ് ജലാല്‍ ആണ്. എഡിറ്റർ വിവേക് ഹര്‍ഷന്‍, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ.
പാലും പഴവും: സൈന ഒടിടി: ഡിസംബർ 20
മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാന വേഷത്തിലെത്തിയ ചിത്രം. വി. കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രം, പെട്ടെന്നുള്ള എടുത്തുചാട്ടത്തിന്റെ പേരിൽ വിവാഹിതരാകുന്ന 33കാരിയായ സുമിയുടെയും 23കാരനായ സുനിലിന്റെയും ജീവിതമാണ് പറയുന്നത്.
ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി,സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ,ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ എന്നിവരും ചിത്രത്തിലുണ്ട്.
സീബ്ര: ആഹാ: ഡിസംബർ 20
നടൻ സത്യദേവിന്റെ ഏറ്റവും പുതിയ ചിത്രം, ഈശ്വർ കാർത്തിക് സംവിധാനം ചെയ്ത 'സീബ്ര' സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്രൈം ത്രില്ലറാണ്. കന്നഡ നടൻ ഡാലി ധനഞ്ജയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.