Activate your premium subscription today
Wednesday, Mar 26, 2025
ഇല്ലുമിനാറ്റിയെന്ന പദം ഇന്ന് മലയാളം പോപ്പ് കൾച്ചറിന്റെ ഭാഗമായി കഴിഞ്ഞു. ‘ആവേശ’ത്തിലെ സൂപ്പർഹിറ്റ് ഗാനത്തിലെ പഞ്ച് ലൈൻ പോലും ഇല്ലുമിനാറ്റിയായി മാറിയത് യാദൃച്ഛികമല്ല. ലൂസിഫറിലെ ഇല്ലുമിനാറ്റി റഫറൻസാണ് ഈ പദത്തെ ജനകീയമാക്കി മാറ്റിയത്. ലോകരാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കുന്ന അദൃശ്യമായ ഗൂഢസംഘമെന്ന
എമ്പുരാൻ സിനിമയുടെ റിലീസ് ദിവസം കറുപ്പണിഞ്ഞ് വരണമെന്ന ആശിർവാദ് സിനിമാസിന്റെ ആഹ്വാനത്തോട് പ്രതികരിച്ച് ടൊവീനോ തോമസ്. കറുപ്പണിഞ്ഞു വരാൻ തയാറാണെന്ന പൃഥ്വിയുടെ മറുപടി റീ ഷെയർ ചെയ്താണ് ടൊവീനോയുടെ പ്രതികരണം. ‘ഗ്രേ ആയിരുന്നെങ്കിൽ ബോബിയുടെ ഒരു പഴയ കോട്ട് എന്റെ കയ്യിലുണ്ടായിരുന്നു. ഇതിപ്പോൾ കറുപ്പ്
അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം 50 കോടി ക്ലബിലെത്തി ‘എമ്പുരാൻ’. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെൻഡിലെ ഗ്ലോബൽ കലക്ഷൻ 80 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.
‘എമ്പുരാൻ’ ടീമിന് ആശംസകളുമായി മമ്മൂട്ടി. എമ്പുരാന്റെ ചരിത്ര വിജയത്തിന് ആശംസകൾ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. മമ്മൂട്ടിയുടെ വാക്കുകൾ: "ഒരു ചരിത്ര വിജയത്തിന് എമ്പുരാന്റെ മുഴുവൻ
‘എമ്പുരാൻ’ സിനിമയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് കണക്കുകൾ വ്യാജമാണെന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് പൃഥ്വിരാജ് സുകുമാരൻ. അഡ്വാൻസ് ബുക്കിങ് കണക്കുകൾ പുറത്തു വിട്ടത് സിനിമയുടെ അണിയറപ്രവർത്തകരല്ല, പുറത്തുള്ളവരാണ്. കണക്കുകൾ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതല്ലെന്നും ഇവയെല്ലാം പൊതുഇടത്തിൽ ലഭ്യമാണെന്നും
സൂപ്പർതാരം മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘എമ്പുരാൻ’ സിനിമയിലെ വില്ലനാരാണെന്ന് പ്രവചിക്കുന്നവർക്ക് സമ്മാനവുമായി കൊച്ചിയിലെ സ്വകാര്യ സ്ഥാപനം. മാർച്ച് 27-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ വില്ലൻ ആരാണെന്ന് കൃത്യമായി പ്രവചിക്കുന്ന ഭാഗ്യശാലികൾക്ക് എമ്പുരാന്റെ 100 ടിക്കറ്റുകൾ സൗജന്യമായി നൽകുമെന്നാണ്
പ്രശസ്ത തമിഴ് സംവിധായകൻ ഭാരതിരാജയുടെ മകനും നടനുമായ മനോജ് കെ. ഭാരതിയുടെ വിയോഗം മലയാളികൾക്കും വേദനയാകുന്നു. കേരളത്തിന്റെ മരുമകനാണ് അദ്ദേഹം. ഒരു കാലത്ത് സിനിമയിൽ സജീവമായിരുന്ന കോഴിക്കോട് സ്വദേശി നന്ദനയാണ് മനോജിന്റെ ജീവിത പങ്കാളി. പ്രിയ ഭർത്താവ് ഇനി ഒപ്പമില്ലെന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ
മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്നസെന്റിനെ ഓർത്ത് സത്യൻ അന്തിക്കാട്. ശ്രീനിവാസനുമായി കഴിഞ്ഞ ദിവസം ഇന്നസന്റിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും അതിന്റെ ഇടർച്ചയിലാണ് എഴുതുന്നതെന്നും സത്യൻ അന്തിക്കാട് കുറിപ്പിലൂടെ പങ്കുവച്ചു. പണ്ട് സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ സത്യനും
‘എമ്പുരാൻ’ റിലീസിനൊരുങ്ങുമ്പോൾ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ മറ്റൊരു സിനിമ കൂടി റിലീസിനൊരുങ്ങുന്നു. തരുൺ മൂര്ത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയുടെ ട്രെയിലറാണ് സർപ്രൈസ് ആയി ഓൺലൈനിൽ റിലീസ് ചെയ്തത്. വിന്റേജ് മോഹൻലാലിനെ മനോഹരമായി അവതരിപ്പിക്കുന്ന ട്രെയിലറിൽ രസകരമായ അഭിനയ മുഹൂർത്തങ്ങൾ കാണാം.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രം ആലപ്പുഴ ജിംഖാന’ ട്രെയിലർ എത്തി. നസ്ലിൻ നായകനാകുന്ന സിനിമ 2025 ഏപ്രില് മാസത്തിൽ വിഷു റിലീസായി തിയറ്ററിലെത്തുന്നു. ചിത്രം ഒരു മുഴുനീള എന്റെർടെയ്നർ തന്നെയാകുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലൻ
പ്രശസ്ത തമിഴ് സംവിധായകന് ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വേർപാട് ആ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 48 വയസ്സുകാരനായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമായ മരണത്തിന്റെ
‘ഓഫീസര് ഓണ് ഡ്യൂട്ടി’ സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട വിവാദത്തില് കുഞ്ചാക്കോ ബോബനെതിരെ തിയേറ്റര് ഉടമകളുടെ സംഘടനയായ ഫിയോക്. പെരുപ്പിച്ച കണക്കുകള് കാരണം തിയേറ്റര് ഉടമകള് പ്രതിസന്ധിയിലാണ്. കളക്ഷന് കണക്ക് പുറത്തുവിടേണ്ടെങ്കില് ‘അമ്മ’ നിര്മ്മാതാക്കളോട് ആവശ്യപ്പെടണമെന്നും ഫിയോക് വ്യക്തമാക്കി.
ഇന്ത്യന് സിനിമയിലെ മഹാപ്രതിഭാസം എന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടനവധി അഭിനേതാക്കളുണ്ട്. ഓംപുരി, നസറുദ്ദീന്ഷാ എന്നിങ്ങനെ ആര്ട്ട്ഹൗസ്-മധ്യവര്ത്തി സിനിമകളിലെ മികച്ച സാന്നിധ്യങ്ങള് മുതല് അമിതാഭ് ബച്ചന്, അമരീഷ്പുരി, ആമിര്ഖാന്, കമലഹാസന്... പേരുകള് അനന്തമായി നീളുകയാണ്. മലയാളത്തില് തിലകന്,
മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിന് ചലച്ചിത്ര ലോകം സാക്ഷിയാകാനൊരുങ്ങുകയാണ്. ‘എമ്പുരാൻ’ സിനിമയുടെ ബുക്കിങ് ആരംഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം ബുക്കിങ് റെക്കോർഡുകൾ ഇതിലൂടെ ചിത്രം ഭേദിച്ചു കഴിഞ്ഞു. കേരളത്തിലെ
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടിനി ടോമും ഗിന്നസ് പക്രുവും തമ്മിലുള്ള നീണ്ട 25 വർഷത്തെ സൗഹൃദത്തിൽ ആദ്യമായി മുഴുനീള വേഷം
‘മാർക്കോ’യിൽ ഉണ്ണി മുകുന്ദൻ കലക്കിയെന്ന് തമിഴ് സൂപ്പർ താരം ചിയാൻ വിക്രം. ‘മാർക്കോ’ പോലെ ആക്ഷൻ സീനുകളുള്ള മറ്റൊരു ചിത്രം ഇന്ത്യൻ സിനിമയിൽ ഇല്ലെന്നും ‘മാളികപ്പുറ’ത്തിൽ അഭിനയിച്ച ശാന്തനായ ഉണ്ണി മുകുന്ദനാണോ ഇത്രയും ബ്രൂട്ടലായി ‘മാർക്കോ’യിൽ അഭിനയിച്ചതെന്ന് ഓർത്ത് അദ്ഭുതപ്പെട്ടെന്നും താരം പറഞ്ഞു.
ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ആസിഫ് അലി - ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി - സഞ്ജയ് ടീം
വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയിൽ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ പ്രണയ പർവ്വം” എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലർ പുറത്തിറങ്ങി. എ - വൺ സിനി ഫുഡ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം എ - വൺ സിനിമാസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സൂരജ് സൺ, ശബരീഷ്
എമ്പുരാൻ സിനിമയുടെ പ്രചാരണത്തിന് വേറിട്ട വഴികൾ പരീക്ഷിക്കുകയാണ് അണിയറപ്രവർത്തകർ. റിലീസ് ദിവസം കറുപ്പണിഞ്ഞ് വരണമെന്ന് ആശിർവാദ് സിനിമാസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. അത് ഏറ്റെടുത്ത പൃഥ്വിരാജ് ‘ഞാൻ തയാർ. ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു’ എന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, കറുപ്പണിയാനുള്ള
‘എമ്പുരാൻ’ റിലീസിനു രണ്ട് ദിവസം ബാക്കി നിൽക്കുമ്പോൾ വില്ലൻ കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ് സുകുമാരൻ. പുതിയ പോസ്റ്ററിലും പുറംതിരിഞ്ഞു നിൽക്കുന്ന ഒരു നടനെ കാണാം. ചുവന്ന ഡ്രാഗൺ ചിഹ്നമുള്ള വസ്ത്രവും ധരിച്ചിട്ടുണ്ട്. ആരാകും വേഷം ചെയ്യുക എന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നില
‘എമ്പുരാൻ’ സിനിമയുടെ പ്രചാരണ പരിപാടികൾക്കിടയിൽ കണ്ടുമുട്ടിയ മോഹൻലാലും ടൊവീനോയും തമ്മിൽ നടത്തിയ രസകരമായ സംഭാഷണം ആരാധകശ്രദ്ധ നേടുന്നു. ഇരുതാരങ്ങളും തമ്മിൽ കണ്ണുകൊണ്ടു നടത്തുന്ന ക്യൂട്ട് വർത്തമാനമാണ് ആരാധകർക്കിടയിൽ ചർച്ചയായത്. ആദ്യം അല്പം സംശയത്തിൽ ടൊവീനോയെ നോക്കിയ മോഹൻലാൽ പിന്നീട് അടിമുടി കണ്ണോടിച്ച്
മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങളിൽ മറുപടിയുമായി മോഹൻലാൽ. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതായ കാര്യങ്ങളൊന്നും തന്നെയില്ലെന്നും മോഹൻലാൽ വെളിപ്പെടുത്തി. ‘എമ്പുരാൻ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘അദ്ദേഹം
സ്വപ്നങ്ങളേക്കാള് ഉയരത്തില് സ്വപ്നം കാണുകയും അത് യാഥാർഥ്യമാക്കാന് അതിതീവ്രമായി ശ്രമിക്കുന്നവരാണ് യഥാർഥ വിജയികളെന്ന് ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില് പറഞ്ഞിട്ടുണ്ട്. മലയാളത്തില് അത്തരം സ്വപ്നങ്ങള്ക്ക് പിന്നാലെ സഞ്ചരിക്കുന്നവര് വിരളമാണ്. സ്റ്റീരിയോടൈപ്പ് പടങ്ങളിലൂടെ സേഫ് ഗെയിം
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ സിനിമയെ വിമർശിച്ച് മനശാസ്ത്ര വിദഗ്ധൻ ഡോ.സി ജെ ജോൺ. വയലൻസിന്റെ അതിപ്രസരമുള്ള ‘മാർക്കോ’ സീരിസിൽ പെടുത്താവുന്ന സിനിമയാണിതെന്നും പതിനെട്ട് വയസ്സിൽ താഴെയുള്ള ആരെയും ഒടിടിയിൽ പോലും ഇത് കാണിക്കരുതെന്നും അദ്ദേഹം പറയുന്നു. ‘‘തികച്ചും അവിശ്വസനീയമായ കഥാ
‘എമ്പുരാനി’ൽ നടൻ മമ്മൂട്ടി ഇല്ലെന്ന് വെളിപ്പെടുത്തി മോഹൻലാൽ. സിനിമയുടെ ട്രെയിലർ വന്നതു മുതൽ ചുവന്ന വ്യാളിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന നടൻ ആരെന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. അത് ഫഹദ് ഫാസിൽ ആണോ എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ
‘മലൈക്കോട്ടൈ വാലിബൻ’ സിനിമ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് മോഹൻലാൽ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആ സിനിമയുടെ കഥ വിവരിച്ചപ്പോൾ അതൊരു അതിശയകരമായ ചിത്രമായിരുന്നുവെന്നും എന്നാൽ ചിത്രീകരണഘട്ടത്തിൽ സിനിമ വലുതാവുകയും രണ്ടു ഭാഗമായി എടുക്കാൻ തീരുമാനിച്ചതുമാണ് കണക്കുക്കൂട്ടലുകൾ
‘എമ്പുരാൻ’ റിലീസ് ദിവസം കറുപ്പണിഞ്ഞ് തിയറ്ററുകളിലെത്താൻ അണിയറക്കാർ. മാർച്ച് 27നാണ് എമ്പുരാൻ സിനിമയുടെ ഗ്രാൻഡ് റിലീസ്. അന്നേ ദിവസം കറുത്ത ഉടുപ്പ് അണിഞ്ഞ് സിനിമ കണ്ടാലോ എന്നാണ് ആശിർവാദ് സിനിമാസ് ചോദിച്ചിരിക്കുന്നത്. എക്സിലെ ആശിർവാദിന്റെ അക്കൗണ്ടിലൂടെയാണ് ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്. ഈ
‘ലവ് ആക്ഷൻ ഡ്രാമ’യ്ക്കു ശേഷം നിവിൻ പോളിയും നയൻ താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡന്റ്സ്’ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ പായ്ക്കപ്പ് വിഡിയോ നിവിൻ പോളി പങ്കുവച്ചിട്ടുണ്ട്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഫീൽഗുഡ്
പ്രൊഡ്യുസേഴ്സ് അസോസിയേഷൻ മാസാമാസം പുറത്തുവിടുന്ന മലയാള സിനിമകളുടെ കലക്ഷനില് വാസ്തവിരുദ്ധതയുണ്ടെന്ന നടൻ കുഞ്ചാക്കോ ബോബന്റെ പ്രതികരണത്തിൽ പിന്തുണയുമായി സംവിധായകൻ വിനയനും. ചില താരങ്ങൾ കാണിക്കുന്ന അഹങ്കാരത്തിന് ആ വിഭാഗത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അതിന് ആ താരങ്ങളെ വിളിച്ചു വരുത്തി
സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മളിനേനി ഒരുക്കുന്ന ‘ജാട്ട്’ സിനിമയുടെ ട്രെയിലർ എത്തി. ആക്ഷൻ എന്റർടെയ്നർ ചിത്രത്തിൽ മാസ് അവതാരമായി സണ്ണി എത്തുന്നു. ബ്ലോക്ബസ്റ്റർ ചിത്രം ഗദ്ദർ 2വിനു ശേഷം തിയറ്ററുകളിലെത്തുന്ന സണ്ണി ഡിയോൾ സിനിമ കൂടിയാണിത്. തമൻ ആണ് സംഗീതം നിർവഹിക്കുന്നത്.
മലയാളത്തിലെ സകല ബോക്സ് ഓഫിസ് റെക്കോർഡുകളും പിഴുതെറിയാനാണ് ‘എമ്പുരാന്റെ’ വരവ്. അഡ്വാൻസ് ടിക്കറ്റ് വിറ്റഴിക്കലിലൂടെ മാത്രം ചിത്രം ആഗോള തലത്തിൽ നേടിയത് 58 കോടിയലധികം രൂപയാണ്. സിനിമയുടെ ആദ്യ ആഴ്ചയിലെ വേൾഡ് വൈഡ് ഗ്രോസ് ആണിത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും വിദേശത്തും വലിയ പ്രതികരണമാണ് സിനിമയ്ക്കു
വ്യാജ ഓഡിഷന്റെ കെണിയിൽ പെട്ട് തമിഴ് സീരിയൽ താരം. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേന താരത്തെ സമീപിച്ച തട്ടിപ്പു സംഘം ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകൾ ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ചു
ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര് ത്രില്ലർ ചിത്രങ്ങള്ക്കു ശേഷം രാഹുല് സദാശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില് പ്രണവ് മോഹന്ലാല്. നിർമാതാക്കളായ ഓൾ നൈറ്റ് ഷിഫ്റ്റ്സ്റ്റുഡിയോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭ്രമയുഗത്തിനുശേഷം ഇവര് നിര്മിക്കുന്ന രണ്ടാമത്തെ പ്രോജക്ട് ആണിത്. ഹൊറർ ഗണത്തിൽപെടുന്ന
സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ സിനിമയുടെ ട്രെയിലർ എത്തി. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാകും സൽമാൻ എത്തുക. വൻ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു
വലിയ കാൻവാസിൽ ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കുന്ന നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന 'നരിവേട്ട'യിലെ ചേരന്റെ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം വാർണർ കാമിയോ റോളിൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ‘റോബിൻഹുഡ്’ ട്രെയിലർ എത്തി. വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിതിനും ശ്രീലീലയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജി.വി. പ്രകാശ് ആണ് സംഗീതം. ഷൈൻ ടോം ചാക്കോ, ഷിജു, ആടുകളം നരേൻ, മീം ഗോപി എന്നിവരാണ് മറ്റ്
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോട് മാപ്പ് പറഞ്ഞ് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയൻ. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഒരഭിമുഖത്തിൽ പൃഥ്വിരാജിനെതിരെ മൈത്രേയൻ പറഞ്ഞ പ്രസ്താവന വലിയ
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ പ്രി ബുക്കിങ് റെക്കോർഡുകളെല്ലാം പഴകഥയാക്കി ‘എമ്പുരാൻ’ വരവറിയിച്ചു കഴിഞ്ഞു. മാർച്ച് 27-നു ലൂസിഫർ ഫ്രാഞ്ചൈസിലെ രണ്ടാമത്തെ ചിത്രം തിയറ്ററിലേക്ക് എത്തുമ്പോൾ അത് പുതിയൊരു ചരിത്രമായി മാറും. മലയാളത്തിൽ നിന്നുള്ള ആദ്യത്തെ ഐ-മാക്സ് ചിത്രമായ ‘എമ്പുരാൻ’ ഒരു ഹോളിവുഡ് സിനിമയുടെ
ഉണ്ണി മുകുന്ദന്റെ ‘മാര്ക്കോ’ സിനിമയെ വിമര്ശിക്കുന്നവരോട് തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പൃഥ്വിരാജ്. മലയാളത്തിലെ മോസ്റ്റ് വയന്ലന്റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്ഷം തിയേറ്ററുകളില് എത്തിയ ചിത്രമാണ് മാര്ക്കോ. ചിത്രത്തിലെ വയലന്സ് പ്രേക്ഷകരെ മോശമായി ബാധിക്കുന്നുണ്ടെന്ന വിമര്ശനം
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മല്ലിക സുകുമാരൻ. എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രാര്ഥനയുമായാണ് മല്ലിക അമ്പലത്തിൽ എത്തിയത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ മല്ലിക സുകുമാരൻ പങ്കുവച്ചു. സഹോദരനും മൂത്ത ചേച്ചിക്കും ഒപ്പമുള്ള ചിത്രങ്ങളാണ് മല്ലിക സുകുമാരൻ പങ്കുവച്ചത്.
മീനാക്ഷി ദിലീപിനു പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ. ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചായിരുന്നു നടിയുടെ ആശംസ. ചിത്രങ്ങൾക്കൊപ്പം കാവ്യാ മാധവൻ കുറിച്ചത് ‘പ്രിയപ്പെട്ട മീനൂട്ടിക്ക് ജന്മദിനാശംസകൾ നേരുന്നു’ എന്നായിരുന്നു. അതിഥികൾക്കും വീട്ടുകാർക്കും
എമ്പുരാൻ സിനിമയുടെ പ്രചരണത്തിന് മറ്റൊരു തലം കൂടി. സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ബ്രാൻഡ് ചെയ്ത തൊപ്പികളും സിനിമയുടെ പ്രത്യേക പോസ്റ്ററുകളും ഓൺലൈൻ വഴി വാങ്ങാം. വിദേശസിനിമാ മാർക്കറ്റിൽ ഈ രീതിയിൽ സിനിമയുമായി ബന്ധപ്പെട്ട സാധങ്ങളുടെ വില്പന ഉണ്ടാകാറുണ്ട്. വലിയ ആരാധക പിന്തുണയുള്ള സിനിമകൾക്കും
എത്ര കുറഞ്ഞ അളവിൽ ലഹരി മരുന്ന് ഉപയോഗിച്ചാലും അപകടമാണെന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രഫസർ വർഷ വിദ്യധരനും എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നോർത്ത് സോൺ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സി.ശരത് ബാബുവും. എമ്പുരാന് സിനിമ റിലീസിനോട് അനുബന്ധിച്ച് മനോരമ
മികച്ച പ്രേക്ഷക - നിരൂപക പ്രശംസ നേടിക്കൊണ്ട് മലയാളം സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ 'വടക്കന്' തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ഇതിനകം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില് പ്രദര്ശിപ്പിച്ച് മികച്ച അഭിപ്രായങ്ങൾ നേടിയ ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. ബോംബെ മലയാളിയായ സജീദ് എ ആദ്യമായി
ഒട്ടും വയലൻസില്ലാത്ത, കുടുംബസമേതം ഏവർക്കും കാണാൻ കഴിയുന്ന, മനസ്സ് നിറയ്ക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളുള്ള ഫൺ ഫാമിലി എന്റർടെയ്നറായി കേരളത്തിനകത്തും പുറത്തും തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ് 'ഗെറ്റ് സെറ്റ് ബേബി'. ഉണ്ണി മുകുന്ദനും നിഖില വിമലും
പി.പത്മരാജന് ട്രസ്റ്റിന്റെ 2024ലെ ചലച്ചിത്ര/സാഹിത്യ അവാര്ഡുകള്ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന് (25000 രൂപ, ശില്പം, പ്രശസ്തിപത്രം), മികച്ച തിരക്കഥാകൃത്ത് (15000 രൂപ, ശില്പം, പ്രശസ്തിപത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്കാരങ്ങള്. 2024ല് സെന്സര് ചെയ്തതോ റിലീസ് ചെയ്തതോ ഒ.ടി.ടികളില്
‘ലൂസിഫർ’ പോലൊരു ബ്രഹ്മാണ്ഡ സിനിമയുടെ പ്രോജക്ടുമായി ഇതുവരെ ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ലാത്ത ഒരാൾ സമീപിച്ചപ്പോൾ ഉടനടി സമ്മതിക്കാൻ മോഹൻലാൽ പ്രകടിപ്പിച്ച ആത്മവിശ്വാസം തന്നെ അദ്ഭുതപ്പെടുത്തിയെന്ന് പൃഥ്വിരാജ്. മുരളി ഗോപിയും പൃഥ്വിരാജും ചേർന്ന് ഒരു മോശം സിനിമ ഒരിക്കലും നിർമിക്കില്ലെന്ന ബോധ്യമാണ്
തലസ്ഥാനത്തെ ശരീര വ്യാപാരത്തിന്റെ കഥ പറയുകയാണ് ഡ്രീംലാൻഡ് എന്ന ഹ്രസ്വചിത്രം ജെ കെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ പി കോശി മടുക്കമൂട്ടിൽ നിർമിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമപ്രവർത്തകൻ ബിജു ഇളകൊള്ളൂരാണ്. പണത്തിനായി ശരീരം വിൽക്കുന്നവരുടെയും ചതിക്കുഴികളിൽ വീണവരുടെയും ജീവിതത്തിലേക്ക് ക്യാമറ
‘എമ്പുരാൻ’ സിനിമക്ക് തെലുങ്കിൽ എന്തിന് ഇത്ര ഹൈപ്പെന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മാസ് മറുപടിയുമായി മോഹൻലാലും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും. സിനിമയെ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ‘ഗ്ലോബൽ’ ആയി സ്വീകരിക്കുന്നവരാണ് നമ്മളെന്നും നമുക്ക് ഒരുമിച്ച് മനോഹരമായ സിനിമകൾ സൃഷ്ടിക്കാമെന്നും മോഹൻലാൽ പറഞ്ഞു.
Results 1-50 of 10021
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.