മനോഹരമായ ദൃശ്യാവതരണം കൊണ്ട് ശ്രദ്ധേയകമാകുന്ന ഹ്രസ്വചിത്രം ‘പടിഞ്ഞാറ്റ’ പ്രേക്ഷകനെ കൂട്ടികൊണ്ടുപോകുന്നത് ചിന്തയുടെ താഴ്‌വരയിലേക്കാണ്. മരണാന്തത ജീവിതം എന്നൊന്നുണ്ടോ എന്നറിയില്ല. എങ്കിലും അത്തരം ഒരു ലോകം ഉണ്ടെന്നു വളരെ മനോഹരമായി ഭാവനയിൽ കാണിച്ചു തരികയാണ് പടിഞ്ഞാറ്റ.
തുടക്കം മുതൽ പ്രേക്ഷകന് മുൻവിധി കൽപ്പിക്കാൻ കഴിയാത്ത രീതിയിൽ കൂട്ടിക്കൊണ്ടുപോകുന്ന തിരക്കഥയും വേറിട്ട അവതരണ ശൈലിയും പടിഞ്ഞാറ്റയെ മികച്ചതാക്കുന്നു.
നവാഗതനായ അരുൺ കുമാർ സംവിധാനം ചെയ്ത ചിത്രത്തില്‍ ഋതുനന്ദ, ബൈജു, കുമാർ, കണ്ണൻ, സതിദേവി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. പ്രണവ് മോഹൻലാലിന്റെ ആദി, ടിയാൻ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റായി പ്രവർത്തിച്ച ശ്രീരാം നമ്പ്യാരിന്റെ ക്യാമറക്കാഴ്ചകളും വസിം - മുരളി എന്നിവരുടെ സംഗീതവും നിരൂപക പ്രശംസ നേടുകയാണ്. എഡിറ്റിങ് ഫിൻ ജോർജ്. കലാസംവിധാനം പ്രനിത്ത്.